Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശു തരുന്ന പാലിന്റെ കടം വീട്ടാൻ നമുക്ക് ഒരിക്കലും കഴിയില്ല; ഗോമാതാവ് നമ്മുടെ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗം; സർക്കാർ പശു സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകിയെന്നും നരേന്ദ്ര മോദി

പശു തരുന്ന പാലിന്റെ കടം വീട്ടാൻ നമുക്ക് ഒരിക്കലും കഴിയില്ല; ഗോമാതാവ് നമ്മുടെ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗം; സർക്കാർ പശു സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകിയെന്നും നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പശു സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകുന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കൾ ഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായതിനാലാണ് അവയ്ക്ക് ഇത്രയും നല്ല പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വൃന്ദാവനിൽ പറഞ്ഞു.

പശുവിൽ നിന്നെടുക്കുന്ന പാലിന്റെ കടം തീർക്കാൻ നമുക്ക് സാധിക്കില്ല,? പശുക്കൾ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും' മോദി പറഞ്ഞു. പശുക്കൾ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ബിജെപി സർക്കാർ കാമധേനു ആയോഗ്, ഗോകുൽ മിഷൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. പശു വളർത്തുന്നവർക്കായി നടപ്പാക്കുന്ന പദ്ധതികളിൽ നിലവിൽ ബാങ്ക് മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഇടക്കാല ബഡ്ജറ്റിൽ അവതരിപ്പിച്ച കാമധേനു ആയോഗ് പദ്ധതിക്കായി 500കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP