Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`തന്ത്രി തന്നെ പണം കൈപ്പറ്റി നിരവധി സ്ത്രീകളെ ശബരിമലയിൽ കയറ്റി`; കോടതി വിധിയിൽ സിപിഎം സ്വീകരിച്ച നിലപാട് ശരി തന്നെ; തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ; ശബരിമല വിഷയത്തിൽ ബിജെപി സമരങ്ങൾ ചീറ്റിപ്പോയെന്നും മന്ത്രിയുടെ പരിഹാസം

`തന്ത്രി തന്നെ പണം കൈപ്പറ്റി നിരവധി സ്ത്രീകളെ ശബരിമലയിൽ കയറ്റി`; കോടതി വിധിയിൽ സിപിഎം സ്വീകരിച്ച നിലപാട് ശരി തന്നെ; തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ; ശബരിമല വിഷയത്തിൽ ബിജെപി സമരങ്ങൾ ചീറ്റിപ്പോയെന്നും മന്ത്രിയുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മന്ത്രി ജ. സുധാകരൻ. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്ന തന്ത്രി മുൻപ് പല തവണ പണം കൈപ്പറ്റി നിരവധി യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചുവെന്നും സുധാകരൻ ആരോപിക്കുന്നു.യുവതീപ്രവേശത്തിൽ സിപിഎം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി.അവിശ്വാസികൾ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തിൽ പോകുന്നവർ മാത്രമാണ് വിശ്വാസികളെന്ന് കരുതുന്നത് തെറ്റാണ് എന്നും മന്ത്രി പറഞ്ഞു.

ശ്രീ നാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ടാഗോറും ഒന്നും ഒരിടത്തും തൊഴാൻ പോയിട്ടില്ല. യുവതീപ്രവേശത്തിന്റെ പേരിൽ ബിജെപി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി. പ്രശ്നം ഉണ്ടാകേണ്ടത് ബിജെപിയുടെ ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. അതു പൊളിഞ്ഞുവെന്നും മന്ത്രി പരിഹസിച്ചു.

നേരത്തെ ശബരിമലയിൽ കോടതി വിധി വന്നതിന് ശേഷം യുവതികൾ ആദ്യമായി ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയപ്പോൾ ബ്രാഹ്മണ രാക്ഷസൻ എന്നാണ് തന്ത്രിയെ സുധാകരൻ വിശേഷിപ്പിച്ചത്. ''തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.'' മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡ് ആണെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP