Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'തങ്ങൾക്ക് ജാതിയില്ല, ആരെങ്കിലും ജാതി ചോദിച്ചാൽ അടിക്കണമെന്ന് നിതിൻ ഗഡ്കരി; സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയിൽ നിന്നും മോചിപ്പിക്കണം; ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ലെന്നും' കേന്ദ്രമന്ത്രി; ബിജെപിയെ കുത്തിയുള്ള പ്രസ്താവന വിവാദത്തിലേക്ക്

'തങ്ങൾക്ക് ജാതിയില്ല, ആരെങ്കിലും ജാതി ചോദിച്ചാൽ അടിക്കണമെന്ന് നിതിൻ ഗഡ്കരി; സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയിൽ നിന്നും മോചിപ്പിക്കണം; ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ലെന്നും' കേന്ദ്രമന്ത്രി; ബിജെപിയെ കുത്തിയുള്ള പ്രസ്താവന വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

പുണെ:തന്റെ മണ്ഡലമായ നാഗ്പൂരിൽ ജാതിക്ക് ഇടമില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ജാതി പറയുന്നവരെ അടിക്കുമെന്നും ഗഡ്കരി പറഞ്ഞു. പുണെയിൽ ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. താൻ ജാതിയിൽ വിശ്വസിക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം പ്രസ്താവന ഇതിനോടകം തന്നെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെയും ബിജെപിയെ കുത്തിയുള്ള പ്രസ്താവനകൾ വിവാദമായിരുന്നു.

''ഞങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സ്ഥലത്ത് എത്ര ജാതിയുണ്ടെന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ ജാതിയില്ല. ജാതി ചോദിക്കുന്നവരെ അടിക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നാഗ്പൂരിൽ നിന്നുള്ള എംപിയാണ് ഗഡ്കരി.

സമൂഹത്തെ ജാതിയുടേയും വർഗീയതയുടേയും പിടിയിൽ നിന്നും മോചിപ്പിക്കണമെന്നും ജാതിയുടെ പേരിൽ ആരോടും വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ''സമൂഹത്തിൽ പാവപ്പെട്ടവനെന്നും പണക്കാരനെന്നും, ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നുമുള്ള വിവേചനം പാടില്ല. പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും വീടും നൽകണം. പാവപ്പെട്ടവരെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്'' ഗഡ്കരി അഭിപ്രായപ്പെട്ടു.

നേരത്തെ പറഞ്ഞ വാക്കു പാലിക്കാത്ത ജനപ്രതിനിധികളെ ജനം തല്ലുമെന്നും അതിനാൽ പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകരുതെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനു പിന്നാലെ മോദിക്കെതിരായ പരോക്ഷ വിമർശനവും ഗഡ്കരിയെ വിവാദത്തിൽ ചാടിച്ചിരുന്നു. സ്വന്തം വീട് നോക്കാനാവാത്തവർക്ക് രാജ്യം നോക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരോക്ഷ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP