Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരഞ്ഞെടുപ്പിന് നിന്ന് പാഴാക്കി കളയേണ്ടതല്ല മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കലാ ജീവിതം; ലാലേട്ടൻ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് പലരും പറഞ്ഞു, അത് ശുദ്ധ അസംബന്ധം; അവരെ കലാകാരന്മാർ എന്ന നിലയിലാണ് സല്യൂട്ട് ചെയ്യേണ്ടത്; മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് മേജർ രവി

തിരഞ്ഞെടുപ്പിന് നിന്ന് പാഴാക്കി കളയേണ്ടതല്ല മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കലാ ജീവിതം; ലാലേട്ടൻ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് പലരും പറഞ്ഞു, അത് ശുദ്ധ അസംബന്ധം; അവരെ കലാകാരന്മാർ എന്ന നിലയിലാണ് സല്യൂട്ട് ചെയ്യേണ്ടത്; മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് മേജർ രവി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മോഹൻലാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആകുമെന്ന് പറഞ്ഞ് ഉയർന്ന ചർച്ചകളിൽ മോഹൻലാൽ തന്നെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതോടെ ബിജെപിയുടെ തിരുവനന്തപുരം സീറ്റെന്ന മോഹം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇതിന്റെ തുടർച്ചയെന്നോണം വീണ്ടും ചർച്ചകൾ പുരോഗമിച്ചിരുന്നു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയാവാനുള്ള സാധ്യത പാടേ തള്ളിക്കളഞ്ഞ അദ്ദേഹം രാഷ്ട്രീയത്തിൽ തനിക്ക് അഭിരുചി ഇല്ലെന്നും അഭിനയജീവിതം തന്നെയാണ് തുടരാൻ ആഗ്രഹിക്കുന്നതെന്നുമാണ് പറഞ്ഞത്. എന്നാൽ മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള ചിലരെ സ്ഥാനാർത്ഥികളാക്കാനുള്ള താൽപര്യം ആർഎസ്എസ് കേരള ഘടകം ബിജെപി ദേശീയ നേതൃത്വത്തോട് പിന്നാലെ അറിയിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിക്കുകയാണ് മേജർ രവി. രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത മോഹൻലാലിനെ അദ്ദേഹത്തിന്റെ കലാജീവിതം തുടരാൻ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്ന് പറയുന്നു മേജർ രവി. തെരഞ്ഞെടുപ്പിന് നിന്നിട്ട് പാഴാക്കി കളയേണ്ടതല്ല മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കലാജീവിതമെന്നും പറയുന്നു അദ്ദേഹം. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പ്രതികരണം.

'അവരെ കലാകാരന്മാർ എന്ന നിലയിലാണ് സല്യൂട്ട് ചെയ്യേണ്ടത്'

'ചില പാർട്ടികൾ പറഞ്ഞത് ലാലേട്ടൻ ഇപ്പോൾ നമ്മുടെ പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ നിൽക്കാൻ പോവുകയാണെന്നാണ്. ഈ തെറ്റിദ്ധരിപ്പിക്കലുകളിൽ നിങ്ങളാരും വീഴരുത്. കാരണം ഇത് രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് വരുന്ന സമയത്താണ് ഇതൊക്കെ ഉണരുന്നത്. ലാലേട്ടൻ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് പലരും പറഞ്ഞു. ശുദ്ധ അസംബന്ധമാണ് അത്. കാരണം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ യാതൊരു താൽപര്യവുമില്ല. പിന്നെ നിങ്ങൾ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയുടേത് പോലെയുള്ള ചുമതലകൾ വല്ലതും ഏൽപ്പിക്കുമെങ്കിൽ നമുക്ക് നോക്കാം. കാരണം അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും. അല്ലാതെ വെറുതെ തെരഞ്ഞെടുപ്പിന് നിന്നിട്ട് പാഴാക്കി കളയാനുള്ളതല്ല ലാലേട്ടന്റെയോ മമ്മൂക്കയുടെയോ കലാജീവിതം. അവരെ അവർ ചെയ്യുന്ന പ്രവർത്തിയിലേക്ക് വിട്ടുകൊടുക്കുക. കലാകാരന്മാർ എന്ന നിലയിലാണ് അവരെ സല്യൂട്ട് ചെയ്യേണ്ടത്.'

വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ ആർഎസ്എസ് നേരിട്ട് നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് മോഹൻലാലും സുരേഷ് ഗോപിയുമടക്കമുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്ന നിർദ്ദേശം ആർഎസ്എസ് മുന്നോട്ട് വച്ചത്. തിരുവനന്തപുരത്ത് മോഹൻലാലിനെയും കൊല്ലത്ത് സുരേഷ്ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് ആർഎസ്എസ് നിലപാട്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം കേരളത്തിലെ ആർഎസ്എസ് നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്.

സ്ഥിരം പാർട്ടി മുഖങ്ങളെക്കാൾ സ്വീകാര്യതയുള്ള പൊതുസ്വതന്ത്രർ സ്ഥാനാർത്ഥികളായാൽ താമര വിരിയിക്കാമെന്നാണ് ആർഎസ്എസിന്റെ വിശ്വാസം. പല മണ്ഡലങ്ങളിലും ആർഎസ്എസ് രഹസ്യമായി സർവ്വേ നടത്തിയിരുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് ആർഎസ്എസ് സർവ്വെയിൽ മുന്നിലെത്തിയത് മോഹൻലാലാണ്. തൊട്ടുപിന്നിൽ കുമ്മനം രാജശേഖരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP