Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ഭഗവത് ഗീതയും കുറേ മുലകളും' ഇന്നാണ് ബഷീർ എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുത ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ഒരു ഭഗവത് ഗീതയും കുറേ മുലകളും' ഇന്നാണ് ബഷീർ എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുത ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭഗവത് ഗീതയും കുറെ മുലകളും' ഇന്നാണ് എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുത ആക്രമണങ്ങൾക്കെതിരെ വിമർശനമെന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

കൊച്ചിയിൽ നടക്കുന്ന കൃതി പുസ്തകോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അന്നത്തെ പല എഴുത്തുകാരുടെയും എഴുത്തുകൾ അങ്ങനെ ആയിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരിൽ നിന്ന് പുതിയ സമൂഹം ഊർജം പകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കണം. അത്തരത്തിലുള്ള പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ കണ്ടത്. വനിത മതിലിന് കേരളം വലിയ പിന്തുണ നൽകി. അതിനെതിരെ ഒരു പാട് എതിർശബ്ദം ഉയർന്നു. എതിർശബ്ദങ്ങളെ ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP