Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ നിർബന്ധം; നിയമം ലംഘിച്ചാൽ എയർപോർട്ടിൽ വച്ച് പാസ്പോർട്ട് പിടിച്ചെടുക്കും; കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കും; പ്രവാസികളുടെ തട്ടിപ്പ് തടയാൻ ശക്തമായ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രം

ഇന്ത്യയിൽ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ നിർബന്ധം; നിയമം ലംഘിച്ചാൽ എയർപോർട്ടിൽ വച്ച് പാസ്പോർട്ട് പിടിച്ചെടുക്കും; കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കും; പ്രവാസികളുടെ തട്ടിപ്പ് തടയാൻ ശക്തമായ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്രം

പ്രവാസി ഇന്ത്യക്കാർ ഭാഗഭാക്കായ വിവാഹത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്ന സാഹചര്യത്തിൽ ഇതിനെ തടയിടുന്നതിന് കടുത്ത നടപടികളുമായി കേന്ദ്രഗവൺമെന്റ് രംഗത്തെത്തി. ഇത് പ്രകാരം ഇന്ത്യയിൽ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ നിർബന്ധമാക്കാൻ പോവുകയാണ്. ഈ നിയമം ലംഘിച്ചാൽ എയർപോർട്ടിൽ വച്ച് പാസ്പോർട്ട് പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികൾ പ്രവാസികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ഇത് സംബന്ധിച്ച കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കാനും നീക്കമുണ്ട്. ഇത്തരത്തിൽ പ്രവാസികളുടെ തട്ടിപ്പ് തടയാൻ ശക്തമായ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ നീക്കമനുസരിച്ച് പ്രവാസികളായ പുരുഷന്മാർ വിവാഹം 30 ദിവസത്തിനകം നിർബന്ധമായും രജിസ്ട്രർ ചെയ്തിരിക്കണമെന്ന വ്യവസ്ഥയുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വിധത്തിൽ വിവാഹം രജിസ്ട്രർ ചെയ്യാൻ വിസമ്മതിക്കുന്നവരുടെ പാസ്പോർട്ട് എയർപോർട്ടിൽ വച്ച് പിടിച്ചെടുക്കാനും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമൻസ് നൽകി കോടതി നടപടി കൈക്കൊള്ളാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാർ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം കഴിക്കുന്ന സന്ദർഭം വന്നാൽ പ്രസ്തുത ബില്ലിലെ വ്യവസ്ഥകൾ അവർക്ക് ബാധകമാകുമെന്നുറപ്പാണ്. ഇന്ത്യക്കാർ തമ്മിൽ വിദേശത്ത് നടത്തുന്ന വിവാഹവും വിദേശ വിവാഹ നിയമമനുസരിച്ച് ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസർ മുമ്പാകെ 30 ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രർ ചെയ്യണമെന്നാണ് ബിൽ നിഷ്‌കർഷിക്കുന്നത്. പാർലിമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാൻ പോവുന്ന വേളയിലാണ് പ്രസ്തുത ബിൽ അവതരിപ്പിച്ചതെങ്കിലും രാജ്യസഭയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നതിനാൽ ബിൽ നിലനിൽക്കുമെന്നുറപ്പാണ്.

ദി രജിസ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ് നോൺ-ഇന്ത്യൻ ബിൽ,2019 എന്നാണീ ബിൽ അറിയപ്പെടുന്നത്. ഇതനുസരിച്ച് കോടതികൾക്ക് ഈ നിയമം ലംഘിക്കുന്ന എൻആർഐകളുടെ സ്ഥാവരവും ജംഗമവുമായ വസ്തുക്കളെല്ലാം പിടിച്ചെടുക്കാൻ കോടതികൾക്ക് അധികാരമുണ്ടാകും. ഇവരെ നിയമലംഘകരുടെ ഗണത്തിൽ പെടുത്തി പ്രഖ്യാപിക്കുകയും ചെയ്യും. എൻആർഐകൾ ആസൂത്രണം ചെയ്യുന്ന വ്യാജവിവാഹക്കെണിയിൽ പെട്ട് പോയ ഇന്ത്യൻ സ്ത്രീകളുടെ കേസുകൾ വേഗത്തിൽ നീക്കുന്നതിന് പുതിയ ബിൽ വഴിയൊരുക്കും.

ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരുടെ പാസ്പോർട്ട് അല്ലെങ്കിൽ യാത്രാരേകഖൾ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനോ റദ്ദാക്കുന്നതിനോ ദി പാസ്പോർട്ട് ആക്ടും കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറും ഭേദഗതി ചെയ്യുമെന്നാണ് ഈ ബിൽ വ്യക്തമാക്കുന്നത്. ഇതിലൂടെ കുറ്റവാളിയുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിനും കോടതികൾക്ക് അധികാരം ലഭിക്കും. പുതിയ ബിൽ പ്രകാരം ഒരു എൻആർഐ ഇന്ത്യൻ പൗരത്വമുള്ളയാളെ വിവാഹം ചെയ്യുമ്പോൾ അത് പ്രാദേശിക നിയമങ്ങൾ പ്രകാരം രജിസ്ട്രർ ചെയ്തിരിക്കണം.

എന്നാൽ വിവാഹം വിദേശത്ത് വച്ചാണ് നടക്കുന്നതെങ്കിൽ വിദേശ രാജ്യങ്ങളിൽ ഇതിനായി നിയോഗിച്ചിരിക്കുന്ന ഓഫീസർമാരുടെ മുമ്പിൽ രജിസ്ട്രർ ചെയ്യണം. എൻആർഐ ഇന്ത്യയിയിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമ്പോഴും ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യൻ സ്ത്രീയെ വിവാഹം ചെയ്യുമ്പോഴും ഈ ബില്ലിലൂടെ നിർദേശിക്കപ്പെട്ട നിയമം ബാധകമാണ് . എൻആർഐ ആയ പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ വിദേശരാജ്യങ്ങളിൽ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ വിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്നുണ്ടെന്ന് സുഷമാസ്വരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ എൻആർഐക്കാരായ പുരുഷന്മാർ ഭാര്യമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന പരാതികളും ലഭിച്ച് വരുന്നുണ്ട്. എൻആർഐക്കാരായ ഭർത്താക്കന്മാർ ഉപേക്ഷിച്ചുവെന്ന 3328 പരാതികളാണ് ഇന്ത്യൻ സ്ത്രീകളിൽ നിന്നും 2015 ജനുവരിക്കും 2017 നവംബറിനും ഇടയിൽ ലഭിച്ചതെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP