Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആൺകുട്ടികളെ പീഡിപ്പിക്കുന്ന ചേച്ചിമാരുടെ എണ്ണം കേരളത്തിലും പെരുകുന്നു; ഏറ്റവും ഒടുവിൽ അറസ്റ്റിലാകുന്നത് കോഴിക്കോട് സ്വദേശിയായ 36 കാരി; ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചതായി ഒൻപതു വയസുള്ള കുട്ടി തുറന്ന് പറഞ്ഞത് ഡോക്ടറോട്; പിടിയിലായത് ബന്ധുവായ യുവതിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

ആൺകുട്ടികളെ പീഡിപ്പിക്കുന്ന ചേച്ചിമാരുടെ എണ്ണം കേരളത്തിലും പെരുകുന്നു; ഏറ്റവും ഒടുവിൽ അറസ്റ്റിലാകുന്നത് കോഴിക്കോട് സ്വദേശിയായ 36 കാരി; ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചതായി ഒൻപതു വയസുള്ള കുട്ടി തുറന്ന് പറഞ്ഞത് ഡോക്ടറോട്; പിടിയിലായത് ബന്ധുവായ യുവതിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ 36 -കാരിക്കെതിരേ കോഴിക്കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഡോക്ടർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ പീഡനം ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പ്രതി. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതാണ് . കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജി. കരളിൽ കാൻസർ ബാധിച്ച ഒൻപതുകാരനെ കാമകേളിക്ക് തുടർച്ചയായി വിധേയമാക്കി ,മലയാളികളെ ഞെട്ടിച്ച ഇരുപത്തിയഞ്ചുകാരി. രാജി ഇപ്പോൾ കാക്കനാട് സബ് ജയിലിലാണ്. ഊരിപ്പോരാൻ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേൽ ചുമത്തിയത്. രാജിയുടെ കഥ മറുനാടൻ പ്രസിദ്ധപ്പെടുത്തിയപ്പോൾ കേരളം അത് ശ്രദ്ധിക്കുകയും ചെയ്തു. മലയാളിക്ക് പൊതുവെ അപരിചിതമായ കഥയാണ് രാജി സൃഷ്ടിച്ചത്. ഇതിന് സമാനമാണ് കോഴിക്കോട് നിന്നും വരുന്ന കഥയും.

അടുത്തിടെ വിവാഹം കഴിഞ്ഞ ഭർത്താവിനൊപ്പം ശയിക്കുമ്പോൾ ഒൻപത് വയസുകാരനെ ഒപ്പം കിടത്തുക.മദ്യപിച്ച് ബോധം കെട്ട് ഭർത്താവ് ഉറങ്ങുമ്പോൾ അതേ റൂമിൽ തന്റെ കാമാസക്തിക്ക് ബാലനെ ഇരയാക്കുക. ഇതൊന്നും കേരളത്തിൽ നടപ്പുള്ള കാര്യങ്ങളല്ല.വിദേശങ്ങളിൽ നടപ്പുള്ളതാണ്. മലയാളിയായ സാധാരണ വീട്ടമ്മയായി ജീവിച്ചിട്ടും വിദേശരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ മുഴുകുന്ന രാജി ആരാണ് എന്നറിയാനാണ് മറുനാടൻ നൽകിയ വാർത്ത കേരളം ശ്രദ്ധിച്ചത്. ഈ ക്രൂരത മലയാളികൾ ഏറെ ചർച്ചയാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് കോഴിക്കോട് നിന്ന് പുതിയ പീഡന വാർത്ത.

ചൈൽഡ് ലൈനിന്റെ ഇടപെടലാണ് ഇവിടെ നിർണ്ണായകമായത്. ഇവർ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരേ പൊലീസ് കേസെടുത്തത്. ഒരു വർഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈൽഡ് ലൈൻ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈൽഡ് ലൈൻ മലപ്പുറം കോ -ഓർഡിനേറ്റർ അൻവർ കാരക്കാടൻ അറിയിച്ചു.

കുട്ടിയുടെ ബന്ധുതന്നെയാണ് പ്രതി. കുട്ടിയുടെ വീടിനുസമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തതായി തേഞ്ഞിപ്പലം സബ് ഇൻസ്‌പെക്ടർ ബിനു തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP