Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയങ്കയുടെ മാസ് എൻട്രിയിൽ വിരണ്ട് മായാവതിയും അഖിലേഷും; ആലോചിക്കുക പോലും ചെയ്യാതെ രണ്ടു സീറ്റുകൾ വച്ചുനീട്ടി സഖ്യം പ്രഖ്യാപിച്ച് ബിഎസ്‌പിയും എസ്‌പിയും കോൺഗ്രസിനെ കൂടി സഖ്യത്തിൽ ചേർക്കാൻ ആലോചന തുടങ്ങി; പ്രിയങ്ക തരംഗം യുപിയിൽ ആഞ്ഞടിച്ച് തുടങ്ങിയതോടെ മോദി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സമ്വമനത്തോടെ ഇടപെടൽ നടത്തി നേതാക്കൾ

പ്രിയങ്കയുടെ മാസ് എൻട്രിയിൽ വിരണ്ട് മായാവതിയും അഖിലേഷും; ആലോചിക്കുക പോലും ചെയ്യാതെ രണ്ടു സീറ്റുകൾ വച്ചുനീട്ടി സഖ്യം പ്രഖ്യാപിച്ച് ബിഎസ്‌പിയും എസ്‌പിയും കോൺഗ്രസിനെ കൂടി സഖ്യത്തിൽ ചേർക്കാൻ ആലോചന തുടങ്ങി; പ്രിയങ്ക തരംഗം യുപിയിൽ ആഞ്ഞടിച്ച് തുടങ്ങിയതോടെ മോദി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സമ്വമനത്തോടെ ഇടപെടൽ നടത്തി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: കോൺഗ്രസിനെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ പാതയിലേക്ക് നടത്താൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി കൂടി കൈകോർത്തതോടെ രാജ്യത്ത് കോൺഗ്രസ് തരംഗമാണ് അലയടിക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയോടുകൂടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി രംഗപ്രവേശനം നടത്തിയതോടെ യുപിയിലെ ബിജെപി കോട്ട തകരുമെന്ന പ്രതീക്ഷയാണ് പ്രവർത്തകർ. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും കോൺഗ്രസ് മുന്നേറ്റത്തിൽ ആശങ്കയിലാണെന്ന് പറഞ്ഞാലും തെറ്റില്ല.

ഇതോടെ ഇടഞ്ഞു നിന്നിരുന്ന സമാജ് വാദി പാർട്ടി അടക്കം കോൺഗ്രസിനോടുള്ള നിലപാട് പുനപിരശോധിക്കാൻ നിക്കം നടത്തുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബിഎസ്‌പിയും എസ്‌പിയും കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാനുള്ള ശ്രമങ്ങൾ കൂടി ആരംഭിക്കാൻ പോകുന്നുവെന്നും സൂചനയുണ്ട്. പ്രിയങ്കയുടെ വരവിൽ മായാവതിയും അഖിലേഷ് യാദവും ഞെട്ടിയിരിക്കുകയാണെന്ന വാർത്തകളും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.
ശരവേഗത്തിൽ സംസ്ഥാനത്തുണ്ടായ പ്രിയങ്ക തരംഗമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞയുന്നതാണ് ശരി. സംസ്ഥാനത്തെ മോദി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകരുതെന്ന ഉറച്ച നിലപാടിലാണ് നേതാക്കൾ മുന്നോട്ട് നീങ്ങുന്നത്.

കോൺഗ്രസിന് ഹിന്ദി ഹൃദയഭൂമിയിൽ വിജയക്കൊടി പാറിക്കാൻ പ്രിയങ്ക തരംഗം ഏറെ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ചുരുങ്ങിയ സീറ്റുകളിലെങ്കിലും കോൺഗ്രസുമായി ധാരണയിലെത്താൻ ബിഎസ്‌പിയും എസ്‌പിയും നീക്കം നടത്തുന്നതായി സൂചനകളുണ്ട്. 2009ൽ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസിനെക്കാൾ രണ്ട് സീറ്റ് കൂടുതൽ നേടാനെ സമാജ്വാദി പാർട്ടിക്ക് കഴിഞ്ഞിരുന്നുള്ളു.

അഖിലേഷ് യാദവിനോടും മായാവതിയോടും തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അവർ സമീപിച്ചാൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മൂന്ന് പാർട്ടികളും ഇതുവരെ നടത്തിയിട്ടില്ല എന്നതും സഖ്യ സാധ്യകൾ വർധിപ്പിക്കുന്നുണ്ട്. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബിജെപി ഇതര വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് എസ്‌പി-ബി.എസ്‌പി സഖ്യത്തിന്റെ നീക്കം.

കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിലവിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യദവിന് താൽപര്യമുണ്ടെന്നാണ് വിവരം. ബി.എസ്‌പി നേതാവ് മായവതി എന്ത് തീരുമാനം എടുക്കും എന്നതിനനുസരിച്ചായിരിക്കും ഈ സഖ്യത്തിന്റെ ഭാവി. എന്നാൽ പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു നീക്കം നടത്താതെ പ്രിയങ്ക സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങൾ നോക്കി കാണാനാണ് ഇരു നേതാക്കന്മാരുടെയും തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ ഉത്തർപ്രദേശിൽ എസ്‌പി-ബി.എസ്‌പി സഖ്യത്തിന്റെ ഭാഗമാവാൻ കഴിഞ്ഞാൽ കോൺഗ്രസിനത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP