Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തച്ചങ്കരി പോയതോടെ ഡിപ്പോകൾ ഭരിക്കുന്നത് യൂണിയൻ നേതാക്കൾ; മദ്യപിച്ച് തമ്മിൽ തല്ലി നാണക്കേടുണ്ടാക്കി മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാർ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തിയതോടെ നാണക്കേട് ഒഴിവാക്കാൻ അടിയന്തര ഇടപെടൽ; ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിൽ കെ എസ് ആർ ടി സി എത്തിയതിന് ഒരു തെളിവ് കൂടി

തച്ചങ്കരി പോയതോടെ ഡിപ്പോകൾ ഭരിക്കുന്നത് യൂണിയൻ നേതാക്കൾ; മദ്യപിച്ച് തമ്മിൽ തല്ലി നാണക്കേടുണ്ടാക്കി മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാർ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തിയതോടെ നാണക്കേട് ഒഴിവാക്കാൻ അടിയന്തര ഇടപെടൽ; ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിൽ കെ എസ് ആർ ടി സി എത്തിയതിന് ഒരു തെളിവ് കൂടി

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ തമ്മിൽ തല്ലിയ ജീവനക്കർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സൂചന. സംഭവം ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കാൻ ഉന്നത തലത്തിൽ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇരുവരെയും ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ജീവനക്കാർ മദ്യപിച്ചിരുന്നെന്നും ഡിപ്പോയ്ക്കുള്ളിൽ തമ്മിൽ തല്ലിയത് ഡിപ്പാർട്ടുമെന്റിന് ആകെ നാണക്കേടുണ്ടാക്കിയെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ പെരുമ്പാവൂർ യൂണിറ്റ് വിജിലൻസ് ഇൻസ്പെക്ടർ എം എസ് സോമൻ കെ എസ് ആർ ടി സി വിജിലൻൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജീവനക്കാർ തമ്മിൽത്തല്ലുന്നതിന്റെ വീഡിയോ ദൃശ്യം സംഭവം നടന്ന് മിനിട്ടുകൾക്കുള്ളിൽ ഉന്നതാധികൃതർക്ക് വാട്സാപ്പിൽ ലഭിച്ചിരുന്നു. ഉടൻ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രാത്രിതന്നെ തലസ്ഥാനത്തെ ഓഫീസിൽ നിന്നും വിജിലൻസ് ഇൻസ്പെക്ടർ സോമന് നിർദ്ദേശമെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം രാത്രി മൂവാറ്റുപുഴ ഡിപ്പോയിൽ എത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ടവരാരും സ്ഥത്തില്ലന്ന് വ്യക്തമായതിനാൽ തിരിച്ചുപോയി.10-ന് രാവിലെ വീണ്ടും ഡിപ്പോയിൽ എത്തിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. തല്ലുകൂടിയ എച്ച് വി എസ് ,ഷൈൻ,ഡ്രൈവർ ബാബു ,സംഭവത്തിന് ദൃസാക്ഷികളായ ജീവനക്കാർ എന്നിവരിൽ നിന്നും നേരിൽ മൊഴി രേഖപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെയാണ് വിജിലൻൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയച്ചിട്ടുള്ളത്. ഈ റിപ്പോർട്ട് ഇന്ന് എം ഡി അടക്കമുള്ളവരുടെ മുന്നിലെത്തുമെന്നും ഒരു പക്ഷേ ഇന്നുതന്നെ ജിവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഇടയുണ്ടെന്നുമാണ് ലഭ്യമായ വിവരം.ജീവനക്കാർ തല്ലുകൂടുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ ഉന്നതതലത്തിൽ ധാരണയായിട്ടുള്ളത്.

സംഭവത്തിന് ശേഷം ഡ്രൈവറെ സി ഐ റ്റി യു യൂണിയൻ നേതാവ്് സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടു പോയെന്നും രാത്രി മുഴുവൻ മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിക്കിച്ചെന്നും ഡ്രൈവർ അബോധാവസ്ഥയിലാണെന്നും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇടപെട്ടില്ലന്നാണ് അറിയുന്നത്.ഡിപ്പോയ്ക്ക് പുറത്തുനടന്ന കാര്യങ്ങളെന്ന നിലയിൽ ഇത് സംമ്പന്ധിച്ചുള്ള ആരോപണങ്ങൾ കാര്യമായി കണക്കിലെടുക്കേണ്ടെന്നാണ് ഉന്നത അധികൃതരുടെ നിലപാട്.സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ നീക്കം നടത്തിയതായും ഇക്കൂട്ടർ സംശയിക്കുന്നു.

ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സി എം ഡി സ്ഥാനം ഒഴിഞ്ഞപ്പോൾ മുതൽ യൂണിയൻ കോട്ടകളായ പല ഡിപ്പോകളിലും അഴിഞ്ഞാട്ടങ്ങൾ തുടരുകയാണെന്നും മുവാറ്റുപുഴയിലെ സി ഐ റ്റി യു നേതാവായ സജിത്ത് തേവര കെ എസ് ആർ ടി സി ഓഫീസ് അടിച്ചു തകർത്ത കേസിൽ പ്രതിയാണെന്നും കള്ളപ്പണം ഡിപ്പോ വഴി വെളുപ്പിച്ചതിന്റെ ആസൂത്രകനായിരുന്നെന്നും ഇയാൾക്കെതിരെ പല പരാതികളും ഉണ്ടായിട്ടും സ്വാധീനം കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും മറ്റും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഇത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ എതിരാളികൾ നടത്തുന്നതാണെന്നും യഥാർത്ഥ വസ്തുതകളുമായി ഇതിന് ബന്ധമില്ലന്നുമാണ് സി ഐ റ്റി യു ജില്ലാനേതൃത്വത്തിന്റെ നിലപാട്. മുൻ എം ഡി ടോമിൻ ജെ തച്ചങ്കരിയെ അനുകൂലിക്കുന്നവരാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നും സംഭവ സമയത്ത് സജിത്കുമാർ ഡിപ്പോയിൽ ഉണ്ടായിരുന്നില്ലന്നും വ്യാജപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂണിയൻ ജില്ലാ നേതൃത്വം മാധ്യമങ്ങൾ വഴി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP