Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഒരു കോടിയുടെ വെന്റിലേറ്റർ കൊണ്ടു വന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാം' ! 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ കുരുന്നിന്റെ മാതാപിതാക്കളോട് കണ്ണിൽ ചോരയില്ലാതെ ഡോക്ടറുടെ പെരുമാറ്റം; ഒരു വയസുകാരി മരിച്ചതിന് പിന്നാലെ ഡോക്ടർക്ക് സസ്‌പെൻഷൻ; സംഭവം മധ്യപ്രദേശിലെ മെഡിക്കൽ കോളേജിൽ

'ഒരു കോടിയുടെ വെന്റിലേറ്റർ കൊണ്ടു വന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാം' ! 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ കുരുന്നിന്റെ മാതാപിതാക്കളോട് കണ്ണിൽ ചോരയില്ലാതെ ഡോക്ടറുടെ പെരുമാറ്റം; ഒരു വയസുകാരി മരിച്ചതിന് പിന്നാലെ ഡോക്ടർക്ക് സസ്‌പെൻഷൻ; സംഭവം മധ്യപ്രദേശിലെ മെഡിക്കൽ കോളേജിൽ

മറുനാടൻ ഡെസ്‌ക്‌

ബുണ്ടൽഘന്ദ്: തിളച്ച വെള്ളത്തിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തിയ കുരുന്നിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ഒരു കോടിയുടെ വെന്റിലേറ്റർ കൊണ്ടുവരണമെന്ന് ഡോക്ടർ. കണ്ണിൽ ചോരയില്ലാത്ത ഡോക്ടർ കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിക്കുന്ന വീഡിയോയും ഇതിനോടകം പുറത്ത് വന്നിരുന്നു. ഡോക്ടറുടെ ഈ നിഷേധപരമായ സമീപനം കാരണം കുരുന്നിന് ജീവൻ നഷ്ടമാകുകയായിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അൻഷിക അഹിർവാർ എന്ന പെൺകുട്ടിക്കാണ് തിളച്ച വെള്ളം ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റത്.

കുഞ്ഞിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് ബുണ്ടൽഘന്ദ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. കുഞ്ഞിനെ ചികിത്സിക്കാൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ ജ്യോതി റാവത്ത് മാതാപിതാക്കളോട് ഒരു കോടി രൂപ വിലമതിക്കുന്ന വെന്റിലേറ്റർ കൊണ്ടുവരാനും നിർദ്ദേശിച്ചു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ ഡോ.ജ്യോതി റാവത്തിനെ സർവ്വീസിൽ നിന്നും മെഡിക്കൽ കോളജ് സസ്പെന്റ് ചെയ്തു. ആശുപത്രിയിൽ പൊള്ളലേറ്റവരുടെ വിഭാഗത്തിൽ വെന്റിലേറ്റർ ഇല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്ന് മെഡിക്കൽ കോളജ് ഡീൻ ഡോ ജി എസ് പട്ടേൽ പറഞ്ഞു. മെഡിക്കൽ കോളജിൽ ആകെ 17 വെന്റിലേറ്ററുകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളോട് മര്യാദയില്ലാതെ പെരുമാറിയതിനാണ് ജ്യോതി റാവത്തിനെ സസ്പെന്റ് ചെയ്തതെന്നും ജി എസ് പട്ടേൽ വ്യക്തമാക്കി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP