Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ ഉദ്യോഗസ്ഥൻ എ.കെ. ശർമയെ സ്ഥലം മാറ്റിയ സംഭവം: ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിന് വൻ തിരിച്ചടി; ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീകോടതി; കോടതി നടപടികൾ കഴിയുന്നതു വരെ കോടതിയിൽ ഇരിക്കണമെന്നും ഉത്തരവ്

സിബിഐ ഉദ്യോഗസ്ഥൻ എ.കെ. ശർമയെ സ്ഥലം മാറ്റിയ സംഭവം: ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിന് വൻ തിരിച്ചടി; ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രീകോടതി; കോടതി നടപടികൾ കഴിയുന്നതു വരെ കോടതിയിൽ ഇരിക്കണമെന്നും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂർ അഗതി മന്ദിരത്തിലെ ലൈംഗിക പീഡന കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസർ എ.കെ. ശർമയെ സ്ഥലം മാറ്റിയ സംഭവത്തിൽ സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വർ റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. സംഭവത്തിൽ നാഗേശ്വർ റാവു ക്ഷമാപണം നടത്തിയെങ്കിലും ഇത് തള്ളിയ കോടതി അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ഒരാഴ്ചക്കുള്ളിൽ പിഴ അടക്കണം. കൂടാതെ ശിക്ഷയായി ഇന്നത്തെ കോടതി നടപടികൾ കഴിയുന്നതു വരെ കോടതിയിൽ ഇരിക്കണമെന്നും ഉത്തരവിട്ടു.

കോടതിയുടെ അനുമതിയില്ലാതെ എ.കെ. ശർമയെ സ്ഥലം മാറ്റിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. നാഗേശ്വർ റാവു നൽകിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞ ശേഷമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത. നാഗേശ്വർ റാവു വിന് പുറമെ അഡീഷണൽ ലീഗൽ അഡൈ്വസർ ഭാസുരൻ എസിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. ബിഹാർ മുസാഫർപൂരിൽ അഭയാർത്ഥികേന്ദ്ര ലൈംഗികപീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റിയതിനാണ് നടപടി. 'ഞങ്ങൾ എഴുന്നേൽക്കുന്നതുവരെ കോടതിയിലെ ഒരു മൂലയിൽ നിങ്ങൾ ഇരുവരും നിൽക്കുക'- ജസ്റ്റിസ് ഗോഗോയി റാവുവിടും ഭാസുരനോടും പറഞ്ഞു.

നേരത്തെ സുപ്രീം കോടതി അയച്ച കോടതി അലക്ഷ്യ നോട്ടീസിന് കഴിഞ്ഞ ദിവസം ഇരുവരും നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. റാവു മനഃപൂർവ്വം കോടതി അലക്ഷ്യം ചെയ്തിട്ടില്ല എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ ഇന്ന് ചൂണ്ടിക്കാട്ടി. എന്നാൽ നാഗേശ്വർ റാവു കോടതി അലക്ഷ്യം നടത്തിയതായി അദ്ദേഹത്തിന്റെ സത്യവാങ് മൂലത്തിൽ നിന്ന് തന്നെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ശർമ്മയെ സ്ഥലം മാറ്റിയ കാര്യം എന്തുകൊണ്ട് സുപ്രീം കോടതിയെ രണ്ട് ആഴ്ച അറിയിച്ചില്ല. സ്ഥലമാറ്റം ഉത്തരവ് രണ്ട് ദിവസം വൈകിച്ചിരുന്നു എങ്കിൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കഴിഞ്ഞ 20 വർഷത്തെ ന്യായാധിപ ജീവിതത്തിൽ ഒരിക്കൽ പോലും ആരെയും കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കി ആണ് ചീഫ് ജസ്റ്റിസ് സി ബി ഐ മുൻ താത്കാലിക ഡയറക്ടെർ നാഗേശ്വർ റാവുവിനും എസ് ഭാസുരനും കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഒരു ആഴ്ചക്കകം അടക്കണം. സമീപ കാല ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ശിക്ഷിക്കുന്നത്.

ജനുവരി 17 നാണ് സിബിഐ ജോയിന്റ് ഡയറക്ടർ ജനറൽ ശർമയെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിച്ചത്. മുസാഫർപുർ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന കോടതി ഉത്തരവ് ലംഘിച്ചായിരുന്നു ഈ നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP