Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കിൽ ഇന്ത്യയിൽ മാത്രമല്ല ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബിജെപിയെ പരിഹസിച്ച് ശിവസേന മുഖപത്രം സാമ്‌ന

വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കിൽ ഇന്ത്യയിൽ മാത്രമല്ല ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബിജെപിയെ പരിഹസിച്ച് ശിവസേന മുഖപത്രം സാമ്‌ന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ശിവസേന രംഗത്ത്. വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കിൽ ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. കഴിഞ്ഞ ദിവസം പൂണെയിൽ നടന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിൽ ദേശീയാധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, സംസ്ഥാന അധ്യക്ഷൻ റാവു സാഹബ് ദാൻവെ എന്നിവർ നടത്തിയ അവകാശവാദത്തിനെതിരെയാണ് പരിഹാസ രൂപേണ ശിവസേന രംഗത്തെത്തിയത്. പാർട്ടി മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് പരിഹാസം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ൽ 43 മണ്ഡലങ്ങൽും വിജയിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തെ പരിഹസിച്ച് ആണ് ശിവസേന രംഗത്തെത്തിയത്.

വോട്ടുയന്ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ രാജ്യത്തെ 545 സീറ്റുകളിൽ മാത്രമല്ല അങ്ങ് ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. ഒറ്റയ്ക്ക് മത്സരിച്ചാൽ 45 സീറ്റുകൾ നേടുമെന്ന് അമിത് ഷായും 43 സീറ്റുകൾ നേടുമെന്ന് ദാൻവേയും അവകാശപ്പെട്ടിരുന്നു. 2014 ൽ ശിവസേനയുമൊന്നിച്ച് മത്സരിച്ചപ്പോൾ 43 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.

'' എല്ലാവരും അധികാരത്തെ സ്നേഹിക്കുന്നു. എന്നാൽ അത് അവർ വിചാരിക്കുന്നത്ര എളുപ്പമല്ല. 48 ൽ 43 സീറ്റും നേടാമെന്ന് അവർ പറയുന്നുണ്ടെങ്കിൽ സംസ്ഥാനത്തെ കുറിച്ച് അവർക്ക് അത്ര അറിവ് മാത്രമേയുള്ളൂവെന്ന് വേണം കരുതാനെന്നും ശിവസേന പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP