Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെ കുറിച്ച് മോശമായി സംസാരിച്ചത് വൈരാഗ്യമുണ്ടാക്കിയെന്ന് കുറ്റസമ്മതം; ലഹരി ഉപയോഗത്തിനെതിരായ ഉപദേശം പ്രകോപനമുണ്ടാക്കിയെന്ന് പൊലീസും; മദ്യപിച്ചാൽ പ്രശ്നക്കാരനായ മകന്റെ മുറിയിൽ താൻ പോകാറില്ലെന്നും മൃതദേഹം ചാക്കിൽക്കെട്ടി കട്ടിലിനടിയിൽ വെച്ചിരുന്നത് കണ്ടില്ലെന്നും അമ്മയുടെ മൊഴി; മാത്തൂരിൽ ഓമനയെ കൊന്നത് ഷൈജു ഒറ്റയക്ക്; വൃദ്ധയുടെ കൊലയുടെ ചുരുളഴിച്ച് പൊലീസ്

അമ്മയെ കുറിച്ച് മോശമായി സംസാരിച്ചത് വൈരാഗ്യമുണ്ടാക്കിയെന്ന് കുറ്റസമ്മതം; ലഹരി ഉപയോഗത്തിനെതിരായ ഉപദേശം പ്രകോപനമുണ്ടാക്കിയെന്ന് പൊലീസും; മദ്യപിച്ചാൽ പ്രശ്നക്കാരനായ മകന്റെ മുറിയിൽ താൻ പോകാറില്ലെന്നും മൃതദേഹം ചാക്കിൽക്കെട്ടി കട്ടിലിനടിയിൽ വെച്ചിരുന്നത് കണ്ടില്ലെന്നും അമ്മയുടെ മൊഴി; മാത്തൂരിൽ ഓമനയെ കൊന്നത് ഷൈജു ഒറ്റയക്ക്; വൃദ്ധയുടെ കൊലയുടെ ചുരുളഴിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്:  മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറമ്പ് കൂടന്തൊടിയിൽ ഓമനയെ (63) കഴുത്തുഞെരിച്ച് കൊലപ്പെുത്തിയത് അറസ്റ്റിലായ ഷൈജു (29) ഒറ്റയ്ക്കാണെന്ന് പൊലീസ്. സംഭവത്തിൽ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ച ഗിരീഷ് (34), വിജീഷ് (27) എന്നിവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. കൊല ചെയ്യാൻ പ്രേരിപ്പിച്ചത് തന്റെ അമ്മയെക്കുറിച്ച് കുറിച്ച് ഓമന മോശമായി സംസാരിച്ചതാണെന്നും ഷൈജു പൊലീസിന് മൊഴി നൽകി. ഓമനയയെ തലക്കടിച്ച് കൊലപ്പെടുത്തിയത് ഒറ്റയ്‌ക്കൊണെന്നും പ്രതി ഷൈജു സമ്മതിച്ചു. ഷൈജുവിന്റെ വീട്ടിൽ എത്തിയ ഓമനയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് പ്രതി ഓമനയെ തലക്കടിച്ച് വീഴ്‌ത്തി, ബോധം കെട്ട നിലത്ത് വീണ ഓമനയെ ഷൈജു കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി സ്വന്തം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. നിലത്ത് വീണപ്പോൾ സംഭവിച്ചതാണ് ഓമനയുടെ മുഖത്തെ മുറിവ്.

പിടിയിലായ മറ്റ് രണ്ടു പ്രതികളായ വിജീഷ്, ഗിരീഷ് എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുഖ്യ പ്രതി ഷൈജു കൊലപാതക വിവരം ഇവരുമായി പങ്കുവെച്ചിരുന്നു. കൊലചെയ്യപ്പെട്ട ഓമനയുടെ ആഭരണങ്ങൾ വിൽക്കുവാൻ ഷൈജുവിനെ സഹായിച്ചത് ഇവരാണ്. രണ്ടു പേരും ഇപ്പോൾ പൊലീസ് സംരക്ഷണയിൽ ആശുപത്രിയിലാണ്. നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇതിനിടെ ഇവർക്ക് മർദ്ദനമേറ്റിരുന്നു. ഇവരെ കൂടതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. രോഷാകുലരായ ജനക്കൂട്ടത്തിന്റെ മർദനമേറ്റ വിജീഷ് തൃശ്ശൂർ മെഡിക്കൽകോളേജിലും ഗിരീഷ് പാലക്കാട് ജില്ലാ ആശുപത്രിയിലും പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

കഴുത്തു ഞെരിച്ചാണ് ഓമനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിലും വ്യക്തമായി. ഷൈജുവിന്റെ വീട്ടുമുറ്റത്തുവെച്ച് അടിയേറ്റ് ഓമന അബോധാവസ്ഥയിലായി. വീട്ടിനുള്ളിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈകൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കട്ടിലിൽക്കിടത്തി മൃതദേഹത്തിൽ കയറു വരിഞ്ഞു കെട്ടിയ ശേഷം ചാക്കിലാക്കി. കട്ടിലിനടിയിൽ ചാക്കുകെട്ട് ഒളിപ്പിച്ചശേഷം കല്യാണത്തിന് പുറത്തേക്കുപോവുകയും ചെയ്തു. കൃത്യത്തിനുശേഷം ഗിരീഷിനെക്കൂട്ടിയാണ് ഷൈജു ചുങ്കമന്ദത്തെ കടയിലെത്തി തുണിയെടുത്തത്. പണത്തിനു പകരം സ്വർണം നൽകിയെങ്കിലും ഇവർ വാങ്ങിയില്ല. ഓമനയുടെ മോതിരം പണയം വെക്കാൻ പോയത് ഗിരീഷിനൊപ്പമാണ്. തിരികെ തുണിക്കടയിലെത്തി തുണി വാങ്ങിപ്പോയതും ഇവർ ഒരുമിച്ചാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചരാത്രി ഗിരീഷിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. ഓമനയുടെ മൊബൈൽഫോൺ ഇവിടെ മറന്നു വെച്ചത് ഞായറാഴ്ച രാവിലെ വന്നാണ് ഷൈജു എടുത്തത്.

ഓമനയുടെ മാലയും വളയും ഗിരീഷിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പണയപ്പെടുത്തിയ മോതിരവും വീണ്ടെടുത്തു. തുണിക്കടയിൽപ്പോയപ്പോൾ അമ്മ തന്നതാണ് സ്വർണമെന്നാണ് ഗിരീഷിനോട് ഷൈജു പറഞ്ഞതെന്നാണ് മൊഴി. ഷൈജുവിന്റെ അമ്മയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. മദ്യപിച്ചു കഴിഞ്ഞാൽ പ്രശ്നക്കാരനായ മകന്റെ മുറിയിൽ താൻ പോകാറില്ലെന്നും മൃതദേഹം ചാക്കിൽക്കെട്ടി കട്ടിലിനടിയിൽ വെച്ചിരുന്നത് കണ്ടില്ലെന്നുമാണ് അവരുടെ മൊഴി. കൊലപാതകം നടന്ന സമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി എട്ടിന് കല്യാണ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ഷൈജു ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് തിരിച്ചെത്തിയതെന്നും അവർ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഓമനയുടെ മൃതദേഹം സംസ്‌കരിച്ചു. ഷൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചൊദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. ഗിരീഷിനും വിജീഷിനും സംഭവത്തിലുള്ള പങ്കിനെപ്പറ്റി ഇതിനുശേഷമേ വ്യക്തത വരൂ.

ഷൈജുവിന്റെ ലഹരി ഉപയോഗത്തിനെതിരെ ഓമന പ്രതികരിക്കുകയും ഉപദേശിക്കുകയും ചെയ്തതു പ്രകോപന കാരണമായെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണു കൊലപാതകം. പാടത്തു നിന്നു വീട്ടിലേക്കു മടങ്ങിയ ഓമന ഇടയ്ക്കു ഷൈജുവിന്റെ വീട്ടിൽ കയറി. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പിന്നീട് ആഭരണങ്ങൾ ഊരിയെടുത്ത ശേഷം മൃതദേഹം വരിഞ്ഞുകെട്ടി ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി. മോഷ്ടിച്ച മോതിരം ധനകാര്യ സ്ഥാപനത്തിൽ സുഹൃത്ത് ഗിരീഷിന്റെ സഹായത്തോടെ 7000 രൂപയ്ക്കു പണയം വച്ചു. പണയത്തിന് ആധാർ കാർഡ് വേണമെന്ന് അറിയിച്ചതോടെയാണു ഗിരീഷിന്റെ സഹായം തേടിയത്.

പിന്നീട് ചുങ്കമന്ദത്തെത്തി സ്വർണവളകൾ വസ്ത്രവിൽപനശാലയിൽ വിൽക്കാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ ഗിരീഷിനെ വരുത്തി നേരത്തെ പണയത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ചു വസ്ത്രങ്ങൾ വാങ്ങി. സെപ്റ്റിക് ടാങ്ക് തുറന്നു മൃതദേഹം അതിലേക്കിടാനും ശ്രമം നടത്തി. ഇതിനായി പ്രതി അമ്മയോട് കമ്പിപ്പാരയും ആവശ്യപ്പെട്ടിരുന്നു. ഗിരീഷിനു കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും തെളിവു നശിപ്പിക്കൽ, വിവരം മറച്ചുവയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിജേഷിന് സംഭവവുമായി നേരിട്ടു ബന്ധമുള്ളതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP