Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15കാരി വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് ഇന്നോവാ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഷഫീഖ് അൽ ഖാസിമിക്കെതിരെ കേസെടുത്തു; ഇമാമിനെതിരായ നടപടി ജമാഅത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ; വിതുര പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത് കേരളാ ഇമാംസ് കൗൺസിലിന്റെ മുൻ നേതാവും പോപ്പുലർ ഫ്രണ്ടുകാരുടെ പ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ മത പ്രഭാഷകനുമായ വ്യക്തിക്കെതിരെ

15കാരി വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് ഇന്നോവാ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഷഫീഖ് അൽ ഖാസിമിക്കെതിരെ കേസെടുത്തു; ഇമാമിനെതിരായ നടപടി ജമാഅത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ; വിതുര പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത് കേരളാ ഇമാംസ് കൗൺസിലിന്റെ മുൻ നേതാവും പോപ്പുലർ ഫ്രണ്ടുകാരുടെ പ്രഭാഷണ വേദികളിലെ സജീവ സാന്നിധ്യമായ മത പ്രഭാഷകനുമായ വ്യക്തിക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപാർത്തിയായ പെൺകുട്ടിയെ വനത്തിൽ എത്തിച്ച് ഇന്നോവാ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഷഫീഖ് അൽ ഖാസിമി (ഇടുക്കി)ക്കെതിരെ വിതുര പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പുകൾ ചുമത്തി മതപ്രഭാഷകനെതിരെ കേസെടുത്തത് ഇമാം ജോലി ചെയ്തിട്ടുള്ള ജമാഅത്തിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ്. പോപ്പുലർ ഫ്രണ്ടിന്റെ സഹയാത്രികനും ഈ സംഘടന നേതൃത്വം നൽകുന്ന ഇമാംസ് കൗൺസിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമാണ് ഷഫീഖ് അൽ ഖാസിമി. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നപ്പോൾ ഇയാളെ ഇമാം കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു.

ഓൾ ഇന്ത്യൻ ഇമാം കൗൺസിൽ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ആൾ ഇന്ത്യ ഇമാംസ് കൗൺസിലിൽ നിന്ന് സസ്‌പെന്റ് ചെയ്യുന്നതായി ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചുവെങ്കിലും കുറിപ്പിൽ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ പീഡന കേസും ഇമാമിനെതിരെ വന്നത്.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വനത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടിയെന്നും സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങൾ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെ ഷഫീഖ് അൽ ഖാസിമിയെ നീക്കം ചെയ്തതെന്നും ഇമാമിന്റെ പള്ളിയുടെ പ്രസിഡന്റ് പ്രതികരിച്ചിരുന്നു.

ഒരാഴ്‌ച്ച മുൻപ് ഉച്ചസമയത്ത് ഷഫീഖ് അൽ ഖാസിമി പ്രദേശത്തെ സ്‌കൂളിൽ നിന്നും മടങ്ങി വന്ന 15 കാരിയായ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ 15 കാരിയെ ഖാസിമിയോടോപ്പം കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി.

പെൺകുട്ടി സ്‌കൂൾ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. സമീപപ്രദേശത്തുള്ള ഒരു കുട്ടിയാണ് വിവരം തൊഴിലുറപ്പു തൊഴിലാളികളെ അറിയിച്ചത്. ഇവർ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസിൽ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ് സ്ത്രീകൾ ഉസ്താദിനെതിരെ തട്ടികയറുകയും െചയ്തു. ധൃതിയിൽ വണ്ടി പിറകോട്ട് എടുത്തപ്പോൾ അവിടെയുണ്ടായിരുന്ന കുറ്റിയിൽ തട്ടി കാറിന്റെ പുറകുവശം പൊട്ടിയതായി കണ്ടെത്തിയിരുന്നു.

ഷഫീഖ് അൽ ഖാസിമിയുടെ പൊയ്മുഖം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലും വലിയ പ്രചരണം നടന്നിരുന്നു. കത്വയിൽ ആസിഫ എന്ന മുസ്ലിം ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അടക്കം പ്രസംഗ വിഷയമായി കൊണ്ടു നടന്ന വ്യക്തിയാണ് ഷഫീഖ് അൽ ഖാസിമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP