Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷുക്കൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടത് മലബാറിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നതിനിടയിൽ; സ്ഥാനാർത്ഥിയായില്ലെങ്കിലും പാർട്ടിയെ നയിക്കേണ്ട `ജയരാജേട്ടൻ` പ്രതിസ്ഥാനത്ത് വന്നതിന്റെ മ്ലാനതയിൽ പാർട്ടി ഗ്രാമങ്ങൾ; മൂന്ന് ലോക്‌സഭ മണ്ഡലങ്ങളുടെ ഭാഗമായ കണ്ണൂരിൽ എൽഡിഎഫിന്റെ പത്തിയിൽ അടിക്കാൻ കിട്ടിയ അവസരം മുതലാക്കാനുറച്ച് കോൺഗ്രസ്; ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചർച്ചയാവുക ഷുഹൈബും ഷുക്കൂറും തന്നെ

ഷുക്കൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടത് മലബാറിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നതിനിടയിൽ; സ്ഥാനാർത്ഥിയായില്ലെങ്കിലും പാർട്ടിയെ നയിക്കേണ്ട `ജയരാജേട്ടൻ` പ്രതിസ്ഥാനത്ത് വന്നതിന്റെ മ്ലാനതയിൽ പാർട്ടി ഗ്രാമങ്ങൾ; മൂന്ന് ലോക്‌സഭ മണ്ഡലങ്ങളുടെ ഭാഗമായ കണ്ണൂരിൽ എൽഡിഎഫിന്റെ പത്തിയിൽ അടിക്കാൻ കിട്ടിയ അവസരം മുതലാക്കാനുറച്ച് കോൺഗ്രസ്; ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചർച്ചയാവുക ഷുഹൈബും ഷുക്കൂറും തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ ഉത്തര കേരളത്തിലെ മൂന്ന് പാർലിമെന്റ് മണ്ഡലങ്ങളിൽ പേര് ഉയർന്ന് നിൽക്കവേയാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ കുറ്റ പത്രം സിബിഐ. തലശ്ശേരി കോടതിയിൽ മസർപ്പിച്ചത്. സിപിഎം. ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ മാത്രമല്ല അദ്ദേഹത്തെ നെഞ്ചേറ്റുന്ന ആയിരക്കണക്കിന് പ്രവർത്തകർക്കും ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പാർട്ടി ഗ്രാമങ്ങൾ ഇക്കാര്യത്തിൽ കടുത്ത ആശങ്കയിലുമാണ്. തങ്ങൾ സ്നേഹിക്കുന്ന നേതാവിന് ഇതെങ്ങിനെ ബാധിക്കും എന്നതിനെച്ചൊല്ലിയുള്ള അടക്കം പറച്ചിലാണ് എവിടേയും നടക്കുന്നത്.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റ പത്രം സമർപ്പിക്കപ്പെട്ട വാർത്ത പുറത്ത് വന്നതോടെ ജില്ലയിലെ പാർട്ടി ഗ്രാമങ്ങൾ ഫലത്തിൽ നിശ്ചലമായി. വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാലും നായകനായാലും പി.ജയരാജനെന്ന നേതാവ് സിപിഎം. നെ സംബന്ധിച്ച് അനിവാര്യമാണ്. പ്രത്യേകിച്ചും കണ്ണൂർ ജില്ല ഉൾപ്പെടുന്ന കണ്ണൂർ, വടകര, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിൽ.

ഷുക്കൂർ വധക്കേസിൽ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ. കുറ്റ പത്രം സമർപ്പിച്ചതോടെ ജയരാജനെതിരെ ശക്തമായ പ്രതിഷേധം തീർത്ത് യു.ഡി.എഫ്. രംഗത്തിറങ്ങി. കഴിഞ്ഞ വർഷം ഫെബ്രുവരി 13 ന് മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എസ്‌പി. ഷുഹൈബിന്റെ രക്തസാക്ഷി ദിനാചരണം ഇന്നും നാളേയുമായി ആചരിക്കപ്പെടുകയാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രക്തസാക്ഷി ദിനാചരണം സമുചിതമായി ആചരിക്കുമ്പോഴാണ് ഷുക്കൂർ വധക്കേസിൽ ജയരാജനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.

ഷുഹൈബ് വധക്കേസിലും പി.ജയരാജന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ ഷുഹൈബ് വധത്തിലും പി.ജയരാജന്റെ പങ്ക് ഉയർത്തിക്കാട്ടി പ്രതിരോധിക്കാനാണ് യു.ഡി.എഫ് മുതിരുന്നത്. ഷുഹൈബ് രക്തസാക്ഷി ദിനാചരണം അതിനുള്ള അവസരമാക്കി മാറ്റുകയാണ് യൂത്ത് കോൺഗ്രസ്സ് നേതൃത്വം.

ഷുഹൈബ് വധക്കേസിൽ സിബിഐ. അന്വേഷണം നടന്നാൽ ജയരാജൻ പ്രതിയാകുക തന്നെ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ അനുസ്മരണ യോഗങ്ങളിൽ ആരോപിച്ചു കഴിഞ്ഞു. ഷുക്കൂർ വധക്കേസിന് സമാനമായാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസെന്നും സിബിഐ. അന്വേഷിച്ചാൽ പി.ജയരാജൻ അതിലും പ്രതിയാകുമെന്ന് ആർ.എം. പി. സംസ്ഥാന സെക്രട്ടറി എൻ. വേണുവും ഉന്നയിക്കുന്നു. ടി.പി. കേസിൽ സിബിഐ. അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദത്തിനെതിരെ ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ അപ്പീൽ ഹരജി ഹൈക്കോടതിയിലുണ്ട്. ക്രിമിനൽ രാഷ്ട്രീയത്തിന്റെ ആസൂത്രണ കേന്ദ്രം പി.ജയരാജനെന്ന ആരോപണമാണ് സിബിഐ. കുറ്റപത്രം സമർപ്പിച്ചതോടെ എതിരാളികൾ പ്രചരിപ്പിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈന്ദവ വോട്ടുകളിലുണ്ടാവുന്ന ചോർച്ചയെ മറികടക്കാൻ ന്യൂന പക്ഷ വോട്ടുകൾ കൊണ്ട് ലക്ഷ്യം നേടാമെന്ന സിപിഎം. ന്റെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് പി.ജയരാജനെതിരെയുള്ള കുറ്റപത്രം. ഷുഹൈബ് വധക്കേസ് മുഖ്യ പ്രചരണമാക്കാൻ ലക്ഷ്യമിട്ട് യു.ഡി.എഫ് നീങ്ങുമ്പോൾ സിബിഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഷുക്കൂർ വധക്കേസും ചർച്ചാ വിഷയമായി. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രധാന വിഷയമായി ഈ രണ്ട് കൊലക്കേസും ഉയർത്തിക്കാട്ടി സിപിഎം. നെത്ിരെ ശക്തമായ ജനവികാരം ഉയർത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതിന് തടയിടാൻ സിപിഎം. പുതിയ പ്രചാരണ തന്ത്രം കണ്ടെത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP