Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി ജയരാജനെതിരായ സിബിഐ കുറ്റപത്രം: അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം: എസ്.ഡി.പി.ഐ

കോഴിക്കോട്: കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി രാജേഷ് എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അക്രമ രാഷ്്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, കല്ല്യാശ്ശേരി എംഎൽഎ ടി വി രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചു എന്നാരോപിച്ച് രണ്ടര മണിക്കൂറോളം പ്രദേശത്തെ ഒരു വീട്ടിൽ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമായിരുന്നു ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. സിപിഎം നടത്തുന്ന കൊലപാതകങ്ങളിലും അക്രമങ്ങളിലും യഥാർഥ പ്രതികളും ഗൂഢാലോചന നടത്തുന്നവരും രക്ഷപ്പെടുകയാണ് പതിവ്. അധികാരവും ഉന്നത ബന്ധങ്ങളും ഉപയോഗപ്പെടുത്തി വ്യാജ പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കുകയും യഥാർഥ പ്രതികളെയും നേതാക്കളെയും രക്ഷിക്കുകയും ചെയ്യു്ന്ന പതിവുരീതിക്കേറ്റ തിരിച്ചടിയാണ് സിബിഐ കുറ്റപത്രമെന്നും ഫൈസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP