Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കാറപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്‌ന മരിച്ചു'; കൊന്നത് സോഷ്യൽ മീഡിയ; ദിവസങ്ങളായി പ്രചരിക്കുന്ന വ്യാജവാർത്തയിൽ പൊട്ടിത്തെറിച്ച് താരം; വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി

'കാറപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്‌ന മരിച്ചു'; കൊന്നത് സോഷ്യൽ മീഡിയ; ദിവസങ്ങളായി പ്രചരിക്കുന്ന വ്യാജവാർത്തയിൽ പൊട്ടിത്തെറിച്ച് താരം; വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സോഷ്യൽ മീഡിയ പലരെയും പല തവണയായി കൊന്നിട്ടുണ്ട്. എന്നാൽ അതിൽ മിക്കവരും ഇന്നും ഒരു കുഴപ്പവുമില്ലാതെ ജീവിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പല പ്രമുഖരും ഇത്തരം സോഷ്യൽ മീഡിയ കൊലപാതകങ്ങൾക്ക് ഇരയായിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയയുടെ കൊലകത്തിക്ക് ഇരയായത് ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്‌നയാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവിൽ ഇതിൽ സഹികെട്ട് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ ജീവനോടെയുണ്ടെന്നും വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയ്ന ട്വിറ്ററിൽ വ്യക്തമാക്കി.

'കാറപകടത്തിൽ താൻ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത തന്റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാർത്തകൾ തള്ളിക്കളയുക. ദൈവാനുഗ്രഹത്താൽ താൻ ജീവനോടെയുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഇന്ത്യൻ ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP