Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസ്തി നുറുങ്ങുന്ന വേദന കടിച്ചമർത്തി ഒരേക്കിടപ്പിൽ ഓമന; മുറിവ് വെച്ച് കെട്ടുന്നതിനും മരുന്നിനും മാത്രം ഒരു മാസം വേണ്ടത് 26000 രൂപ; അഞ്ഞൂറ് രൂപ ദിവസ വരുമാനമുള്ള മകന് വിദേശത്ത് തൊഴിൽ തട്ടിപ്പിന് ഇരയായ വകയിലും കടം; അടിയന്തര ശസ്ത്രക്രിയക്ക് നാലര ലക്ഷം രൂപ കണ്ടെത്താൻ സുമനസ്സുകളുടെ കാരുണ്യത്തിന് കൈനീട്ടി ജോസിന്റെ കുടുംബം

അസ്തി നുറുങ്ങുന്ന വേദന കടിച്ചമർത്തി ഒരേക്കിടപ്പിൽ ഓമന; മുറിവ് വെച്ച് കെട്ടുന്നതിനും മരുന്നിനും മാത്രം ഒരു മാസം വേണ്ടത് 26000 രൂപ; അഞ്ഞൂറ് രൂപ ദിവസ വരുമാനമുള്ള മകന് വിദേശത്ത് തൊഴിൽ തട്ടിപ്പിന് ഇരയായ വകയിലും കടം; അടിയന്തര ശസ്ത്രക്രിയക്ക് നാലര ലക്ഷം രൂപ കണ്ടെത്താൻ സുമനസ്സുകളുടെ കാരുണ്യത്തിന് കൈനീട്ടി ജോസിന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാലിലെ അസ്തികൾ നുറുങ്ങുന്ന അസുഖം ബാധിച്ച് ഓമന ജോസ് എന്ന വീട്ടമ്മ കിടപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. ഭർത്താവ് ജോസ് റബ്ബർ ടാപ്പിങിന് പോയി കിട്ടുന്ന വരുമാനവും ഹോട്ടൽ മാനേജ്‌മെന്റ് ജോലി ചെയ്യുന്ന മകന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് വീട്ട് വാടകയും ചെലവും മരുന്നിനുള്ള പണവും കണ്ടെത്താൻ പെടാപാട് പെടുകയാണ് ഒരു കുടുംബം. അസുഖം കലശലായി മാറിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താൻ ലക്ഷങ്ങൾ തന്നെ വേണമെന്നിരിക്കെ സുമനസ്സുകളുടെ കാരുണ്യത്തിന് കൈനീട്ടുകയാണ് ജോസും ഭാര്യയും ഏക മകൻ ആന്റോയും.

ഓമനയുടെ കാലിന്റെ അസ്ഥി പൊടിയുന്ന അവസ്ഥയാണ്..കാലു മുറിച്ചു മാറ്റുന്നതിന് പകരം ഉള്ളിൽ ട്യൂബ് ഇട്ടു കൊടുത്തു ബ്ലഡ് സർക്കുലേഷൻ നിയന്ത്രിക്കാം എന്നാണു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിട്ടുള്ളത്. ഇതിന് നാല് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്.ഒരു ദിവസ്സം ഡ്രസ്സ് ചെയ്യാൻ മാത്രം 450 രൂപാ വേണം. ഒരു മാസത്തെ മരുന്നിന് മാത്രം 12,000 രൂപയും ആവശ്യമുണ്ട്. അതിനാണ് സഹായം തേടുന്നത്. ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയും സഹിക്കാൻ കഴിയാത്ത വേദനയുമാണ്. നേരത്തെ കാലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റിയിട്ടുണ്ട്

ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞ് നിൽക്കുന്ന മകൻ ആന്റോയ്ക്ക് മുൻപ് വിദേശത്ത് ജോലി കിട്ടിയെങ്കിലും അതിലും പറ്റിക്കപ്പെടുകയായിരുന്നു. രണ്ട് വർഷം മുൻപ് നാട്ടുകാരും ചില പരിചയക്കാരും സഹായിച്ച പണം ഉപയോഗിച്ചാണ് വിദേശത്ത് പോകാൻ വിസ ഒക്കെ ശരിയാക്കിയത്. തൃശ്ശൂർ സ്വദേശികൾ റിയാദിൽ നടത്തുന്ന ഒരു ഹോട്ടലിലാണ് ജോലി ലഭിച്ചത്. രണ്ട് വർഷത്തെ കരാറിൽ ജോലിക്ക് പ്രവേശിച്ചപ്പോൾ ആദ്യ നാല് മാസം കൃത്യമായി ശമ്പളം ലഭിച്ചിരുന്നു. പിന്നീട് അങ്ങോട്ട് അഞ്ച് മാസത്തോളം ശമ്പളം ലഭിച്ചില്ല. ചോദിക്കുമ്പോഴെല്ലാം നാളെ തരാം അടുത്ത മാസം തരാം എന്നിങ്ങനെ ആണ് മറുപടി.

പിന്നീട് മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ ബോണ്ട് വ്യവസ്ഥ മറികടന്നതിനാൽ അങ്ങോട്ട് പണം നൽകിയാണ് നാട്ടിലേക്ക് തിരിച്ച് വന്നത്. ഇതിന്റെ പേരിലുള്ള കടങ്ങൾ വേറെയും. ഇപ്പോൾ ഒരു സ്വകാര്യ ഹോട്ടലിൽ പണിക്ക് പോകുന്നതിൽ നിന്ന് ലഭിക്കുന്ന അഞ്ഞൂറ് രൂപയും അമ്മയ്ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ് മകൻ. എറണാകുളത്ത് അമൃത ആശുപത്രിയിലും കോട്ടയം കാരിത്താസ് ആശുപത്രിയിലും ചികിത്സ പുരോഗമിക്കുന്നത് തന്നെ മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന സഹായത്തിലാണ്.

ഒൻപത് വർഷമായി രോഗം അലട്ടുന്ന ഇവർ കഴിഞ്ഞ 15 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നതും. ഉള്ളനാട് വാടകയ്ക്ക് താമസിക്കുകയാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. ചികിത്സ സഹായത്തിന് പുറമെ മകന് ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ എന്തെങ്കിലും ഒരു തൊഴിൽ മെച്ചപ്പെട്ട ശമ്പളത്തോടെ ലഭിക്കും എന്നും ഈ കുടുംബം പ്രതീക്ഷിക്കുന്നു. ചികിത്സ സഹായം സമാഹരിക്കുന്നതിനായി ഫെഡറൽ ബാങ്കി കൊല്ലപ്പള്ളി ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്.

അക്കൗണ്ട് വിവരങ്ങൾ ഇങ്ങനെ

എം.ജെ ജോസ്
അക്കൗണ്ട് നമ്പർ 11060100074757
ഫെഡറൽ ബാങ്ക്
കൊല്ലപ്പള്ളി ബ്രാഞ്ച്
IFSC CODE: FDRL0001106
ഫോൺ 9605960881

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP