Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമയിലെ സിംഹാസനങ്ങൾ തനിക്ക് ആവശ്യമില്ല; എനിക്കായി ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും ഒഴിച്ചിട്ടിട്ടുണ്ടാകും; സത്യൻ മാഷിന്റെ സിംഹാസനത്തിന് അർഹനായ താരമെന്ന ഉപമക്ക് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ  

മലയാള സിനിമയിലെ സിംഹാസനങ്ങൾ തനിക്ക് ആവശ്യമില്ല; എനിക്കായി ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും ഒഴിച്ചിട്ടിട്ടുണ്ടാകും; സത്യൻ മാഷിന്റെ സിംഹാസനത്തിന് അർഹനായ താരമെന്ന ഉപമക്ക് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ നടനവിസ്മയമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിട്ടപ്പോഴും അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തി ഒരുനടനും മുന്നോട്ട് വന്നിട്ടില്ല. മലയാള സിനിമയിൽ തനിക്ക് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി പ്രതികരിക്കുന്നത്. തിരുവനന്തപുരം കേസരി പ്രസ്‌ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ല ഉദ്ഘാടനം ചെയ്ത അദ്ദേഹം നടത്തിയ പ്രസംഗമാണ് ഏവരേയും അമ്പരപ്പിച്ചത്.

പത്രപ്രവർത്തനം തനിക്ക് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെട്ട മേഖലയായിരുന്നെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയിൽ ഇരിക്കുന്ന ആളെന്ന രീതിയിൽ പത്ത് ശതമാനം മാധ്യമ പ്രവർത്തകനാണ് താനെന്നും മമ്മൂട്ടി പ്രതികരിച്ചു. മലയാള സിനിമയിൽ താൻ സിംഹാസനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി മനസ് തുറന്നത്. മാധ്യമപ്രവർത്തകന്റെ വിശേഷണങ്ങൾക്ക് മറുപടിയായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.

സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്നാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയപ്പോൾ പലരും പറഞ്ഞത്. എന്നാൽ ഇത്തരം സിംഹാസങ്ങനങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ഇരിക്കാൻ മലയാള സിനിമയിൽ ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും കാണും എന്നായിരുന്നു മെഗാ താരത്തിന്റെ പ്രതികരണം. സിനിമയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ അവിഭാജ്യ ഘടകമാണ്. മലയാളത്തിൽ ടെലിവിഷനുകൾ വരുന്നതിന് മുൻപ് തനിക്ക് എന്റർടെയ്ന്മെന്റ് സിനിമാ വാർത്തകളുടെ വീഡിയോ ചാനലുമായി രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഒരുക്കുന്ന കേസരി ഫിലിം ക്ലബിന്റെ ഉദ്ഘാടനകനായിട്ടാണ് മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയത്. പ്രസ്‌ക്ലബ് രൂപീകരിച്ച ലോഗോ മമ്മൂട്ടി അനാശ്ചാദനം ചെയ്തു. തുടർന്ന് സിനിമയിൽ ഒഴിച്ചു കൂട്ടാൻ കഴിയാത്ത മേഖലയാണ് മാധ്യമങ്ങളെന്നും അ്ദേഹം പറഞ്ഞു.

ചടങ്ങിൽ ജോൺബ്രിട്ടാസ്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയായ സി, നാരായണൻ തുടങ്ങിയവർ സംസാരിച്ചു.ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം തിരുവനന്തപുരത്തെ ചില പൊതുപരിപാടികളിൽ രണ്ടുദിവസം പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP