Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ട് പോക്‌സോ കേസിൽപെട്ട യുവതി രതിവൈകൃതങ്ങളുടെ അടിമയെന്നു സൂചന; യുവതിയെ അലട്ടിയത് ഭർത്താവിന്റെ നിരന്തര അസാന്നിധ്യം; ഒന്നര വർഷത്തിനിടെ ഒമ്പതു വയസുകാരന് മേൽ പലതവണ ലൈംഗിക അതിക്രമം നടത്തി; ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടും യുവതിയും ബാലനും അടുത്ത ബന്ധുക്കൾ ആയതിനാൽ കുടുംബ പ്രശ്നങ്ങളും പരിശോധിക്കാൻ പൊലീസ്

കോഴിക്കോട്ട് പോക്‌സോ കേസിൽപെട്ട യുവതി രതിവൈകൃതങ്ങളുടെ അടിമയെന്നു സൂചന; യുവതിയെ അലട്ടിയത് ഭർത്താവിന്റെ നിരന്തര അസാന്നിധ്യം; ഒന്നര വർഷത്തിനിടെ ഒമ്പതു വയസുകാരന് മേൽ പലതവണ ലൈംഗിക അതിക്രമം നടത്തി; ബലാത്സംഗം  ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടും യുവതിയും ബാലനും അടുത്ത ബന്ധുക്കൾ ആയതിനാൽ കുടുംബ പ്രശ്നങ്ങളും പരിശോധിക്കാൻ പൊലീസ്

എം മനോജ് കുമാർ

കോഴിക്കോട്: ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുടുങ്ങിയ കോഴിക്കോട്ട് സ്വദേശിനായ്യ യുവതി രതിവൈകൃതങ്ങളുടെ അടിമയെന്നു സൂചന. വീട്ടിൽ നിലനിന്ന സാഹചര്യമാണ് ഒൻപത് വയസുകാരനെ രതിവൈകൃതങ്ങൾക്ക് ഉപയോഗിക്കാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്. ഇതോടെ കാലങ്ങളായി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. തൊട്ടടുത്ത വീട്ടിലാണ് അടുത്ത ബന്ധുവായ ഒൻപത് വയസുകാരനുള്ളത്. രണ്ട് വീടുകളിലും ഒരുപോലെ കയറിയിറങ്ങുന്നതാണ് കുട്ടി. ഈ സാഹചര്യമാണ് യുവതി ഉപയോഗപ്പെടുത്തിയത്.

അടുത്ത ബന്ധുക്കൾ ആയതിനാൽ ഒൻപത് വയസുകാരൻ എപ്പോഴും ഈ വീട്ടിൽ തങ്ങുന്നതിൽ അസ്വാഭാവികത കുട്ടിയുടെ വീട്ടുകാർ കണ്ടതുമില്ല. ഈ വിശ്വാസത്തെ മറയാക്കിയാണ് യുവതി കുട്ടിയെ ദുരുപയോഗം ചെയ്തത്. യുവതി പറഞ്ഞ കാര്യങ്ങൾ ആണ് കുട്ടി ചെയ്തുകൊടുത്തത്. പിടിക്കപ്പെടുമെന്നു യുവതി കരുതിയതുമില്ല. ഇപ്പോൾ പോക്‌സോ നിയമത്തിന്റെ കുരുക്കിലാണ് യുവതി കുരുങ്ങിയിരിക്കുന്നത്. യുവതിയുടെ ഭർതൃവീട് വേറെയുണ്ട്. പക്ഷെ വിവാഹം കഴിഞ്ഞശേഷം യുവതിയും ഭർത്താവും വേറെ വീടുവെച്ച് മാറിത്താമസിക്കുകയായിരുന്നു.

യുവതിക്ക് ജോലിയില്ല. വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു ഇവർ. ഭർത്താവുമില്ല, ഏകാന്തത കൂട്ടും. ഇതോടെ ഒൻപതുവയസുകാരൻ യുവതിക്ക് എല്ലാമെല്ലാമായി മാറി. കഴിഞ്ഞ ഒന്നരവർഷമായി നിരന്തരം യുവതി കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. എന്താണ് നടക്കുന്നത് എന്നൊന്നും കുട്ടിക്ക് അറിയാമായിരുന്നില്ല. ശാരീരിക ബന്ധം തന്നെ കുട്ടിയും മുപ്പത്തിയാറുകാരിയായ യുവതിയുമായി നടന്നിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത് പ്രകാരം വ്യക്തമാക്കപ്പെടുന്നത്.

കുട്ടിയിൽ ചില അസ്വാഭാവികതകൾ തോന്നിയതിനാൽ വീട്ടുകാർ തന്നെയാണ് കുട്ടിയെ ഡോക്ടറുടെ അടുക്കൽ എത്തിച്ചത്. കുട്ടി പറയുന്നത് കേട്ട് നടുങ്ങിപ്പോയി ഡോക്ടർ ആണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. കുട്ടിക്ക് മാനസിക പ്രയാസങ്ങൾ ഉണ്ട് എന്ന് മനസിലാക്കിയാണ് ഡോക്ടർ കുട്ടിയുടെ അടുക്കൽ നിന്നും കാരണങ്ങൾ തേടിയത്. അതിനെ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ 1098 ഹെൽപ്പ് ലൈൻ നമ്പർ വഴി ഡോക്ടർ വിവരം അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തുകയും കുട്ടിയിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. കാര്യങ്ങളിൽ വ്യക്തത വന്നപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ പരാതി എഴുതി നൽകിയതിനെ തുടർന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു.

മൂന്നു ദിവസം മുൻപാണ് വിവരങ്ങൾ പുറത്തറിയുന്നത്. 12 വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് പോക്‌സോ പ്രകാരം ചുമത്തപ്പെട്ടത്. കേസുമായി മുന്നോട്ടു പോവുകയാണെന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടില്ല. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണത്തിനാണ് തേഞ്ഞിപ്പലം പൊലീസ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് പൊലീസ് ഒരുങ്ങുന്നത്. വകുപ്പ് പോക്‌സോ ആയതിനാലും കുട്ടിയും യുവതിയും അടുത്ത ബന്ധുക്കൾ ആയതിനാലും കുടുംബ പ്രശ്‌നങ്ങൾ ഈ കേസിൽ വന്നിട്ടുണ്ടോ എന്നും പരിശോധിക്കാൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP