Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വന്ദേഭാരത് എക്സ്‌പ്രസ് 15 മുതൽ കൂകി പായും; ഡൽഹി വാരണാസി റൂട്ടിലെ യാത്ര ഉദ്ഘാടനം ചെയ്യുന്നത് നരേന്ദ്ര മോദി; ട്രെയിനിലെ യാത്ര നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ

വന്ദേഭാരത് എക്സ്‌പ്രസ് 15 മുതൽ കൂകി പായും; ഡൽഹി വാരണാസി റൂട്ടിലെ യാത്ര ഉദ്ഘാടനം ചെയ്യുന്നത് നരേന്ദ്ര മോദി; ട്രെയിനിലെ യാത്ര നിരക്ക് പ്രഖ്യാപിച്ച് റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വാരണാസി ഡൽഹി റൂട്ടിൽ സർവ്വീസ് നടത്താനിരിക്കുന്ന രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്സ്‌പ്രസിന്റെ യാത്രാനിരക്ക് പുറത്തുവിട്ടു. ഡൽഹിയിൽനിന്ന് വാരണാസിയിലേക്ക് ചെയർകാറിൽ സഞ്ചരിക്കാൻ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടിൽ എക്‌സിക്യൂട്ടീവ് ക്ലാസിൽ സഞ്ചരിക്കാൻ 3520 രൂപയാണ് നിരക്ക്. കാറ്ററിങ് സർവീസ് ചാർജുകൾ അടക്കമാണിതെന്ന് റെയിൽവെ അധികൃതർ പറയുന്നു. മടക്കയാത്രയ്ക്ക് ചെയർകാറിൽ 1795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 3470 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഇതേ റൂട്ടിലോടുന്ന ശതാബ്ദി ട്രെയിനുകളെക്കാൾ ഒന്നര ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്‌പ്രസിലെ ചെയർകാർ നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്കാകട്ടെ പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എ.സി നിരക്കിനെക്കാൾ 1.4 ഇരട്ടിയും. സെമി ഹൈ സ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതർ നിരക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള യാത്രയിലെ പ്രാതലും ഉച്ചഭക്ഷണവും ഉൾപ്പടെയാണ് നിരക്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP