Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറയൂർ ചന്ദന ഇലേലം: 17.92 ടൺ ചന്ദനം 21 കോടി രൂപക്ക് വിറ്റു; ബാഗ്ദാദ് ചന്ദനം പൂർണമായി വിറ്റുപോകുന്നത് ഇതാദ്യം

മറയൂർ ചന്ദന ഇലേലം: 17.92 ടൺ ചന്ദനം 21 കോടി രൂപക്ക് വിറ്റു; ബാഗ്ദാദ് ചന്ദനം പൂർണമായി വിറ്റുപോകുന്നത് ഇതാദ്യം

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: ചന്ദന ഇ ലേലത്തിൽ 17.92 ടൺ ചന്ദനം നികുതിയടക്കം 20.90 കോടി രൂപയ്ക്ക് വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ലേലത്തിൽ വച്ചിരുന്ന ക്ലാസ്സ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്ദാദ് ചന്ദനം 10 ടൺ മുഴുവനും വിറ്റുപോയി. ആദ്യമായിട്ടാണ് ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്ദാദ് ചന്ദനം പൂർണ്ണമായും വിറ്റഴിക്കപ്പെടുന്നത്. ഈ ഇനത്തിന് നികുതിയടക്കം 13,982 രൂപ ശരാശരി വില ലഭിച്ചു.ഏറ്റവും കൂടുതൽ വില ലഭിച്ചത് ക്ലാസ് രണ്ടിൽപ്പെട്ട ചൈന ബുദ് ചന്ദനത്തിനാണ് .ഒരു കിലോ ചന്ദനത്തിന് 18,936 രൂപ വില ലഭിച്ചു.

ഒന്നാം ക്ലാസ്സ് വിഭാഗത്തിൽപ്പെടുന്ന ചന്ദന വേരുകൾ ( 1.2 ടൺ) ഒന്നും വിറ്റഴിച്ചില്ല. രണ്ടാം ക്ലാസ്സ്(403 കിലോ) ചന്ദന വേരുകളും മൂന്നാം ക്ലാസ്സ് (380 കിലോ) ചന്ദന വേരുകളും മുഴുവൻ വിറ്റഴിച്ചു. ഒൻപത് സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്ത് ചന്ദനം വാങ്ങിയത്.കർണ്ണാടക സോപ്‌സ് ആൻഡ് ഡിറ്റർ ജെന്റ് കമ്പനിയാണ് ഇത്തവണയും കൂടുതൽ ചന്ദനം പിടിച്ചത്.11.748 ടൺ ചന്ദനം നികുതിയടക്കം 16.03 കോടി രൂപയ്ക്കാണ് ചന്ദനം വാങ്ങിയത്. തൃശൂർ ഔഷധി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ് സ്, മുളി കുളങ്ങര കളരിക്കൽ ഭഗവതി ദേവസ്വം, തൃശൂർ ശ്രി സീതാരാമസ്വാമി ക്ഷേത്രം, മൂന്നാർ കെ.എഫ്.ഡി.സി, അഡാർച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റർ എന്നീ സ്ഥാപനങ്ങളാണ് ചന്ദനം ലേലത്തിൽ പിടിച്ചത്. ജനുവരി 9ന് നടക്കേണ്ടിയിരുന്ന ലേലമാണ് ദേശീയ പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച നടന്നത്. ജനുവരി 10ന് 29.4 ടൺ ചന്ദനം 28.24 കോടി രൂപക്ക് വിറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP