Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ വിവാഹിതനല്ലാത്തതുകൊണ്ട് പ്രിയങ്ക വന്നു; ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കായി പ്രധാനമന്ത്രിപദം റിസർവ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്; യുപിയിൽ എൺപതിൽ 74 സീറ്റും ബിജെപി നേടുമെന്നും അമിത്ഷാ; വീടുകളിൽ പതാക ഉയർത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണത്തിന് ഷായുടെ വസതിയിൽ തുടക്കം

രാഹുൽ വിവാഹിതനല്ലാത്തതുകൊണ്ട് പ്രിയങ്ക വന്നു; ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കായി പ്രധാനമന്ത്രിപദം റിസർവ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്; യുപിയിൽ എൺപതിൽ 74 സീറ്റും ബിജെപി നേടുമെന്നും അമിത്ഷാ; വീടുകളിൽ പതാക ഉയർത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണത്തിന് ഷായുടെ വസതിയിൽ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ഗോദ്ര: രാഹുലിനൊപ്പം പ്രിയങ്ക കൂടി കോൺഗ്രസിന്റെ മുഖ്യചുമതലയിലേക്ക് വന്നതോടെ, ബിജെപി, ഗാന്ധി കുടുംബത്തിനെതിരെ ആക്രമണം രൂക്ഷമാക്കി. കുടുംബാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ വന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഗോദ്രയിൽ ബിജെപി റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ ആക്രമണം അഴിച്ചുവിട്ടത്.

രാഹുൽ ഗാന്ധി വിവാഹിതനല്ല. അതുകൊണ്ട് പ്രിയങ്ക വന്നു. ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കായി കോൺഗ്രസ് പ്രധാനമന്ത്രി പദവി റിസർവ് ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയുമെന്ന് ഏതെങ്കിലും ഒരു കോൺഗ്രസ്
പ്രവർത്തകൻ കരുതുന്നുണ്ടോ?- അമിത് ഷാ ചോദിച്ചു.

ബൂത്ത് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച താൻ ബിജെപി അധ്യക്ഷനായെന്നും ചായക്കടക്കാരൻ പ്രധാനമന്ത്രി പദവിയിലെത്തിയെന്നും കോൺഗ്രസിനെ പരിഹസിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി. വീടുകളിൽ പാർട്ടി പതാക ഉയർത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണപരിപാടിക്ക് ഇന്ന് തുടക്കമായി. അഹമ്മദാബാദിലെ സ്വന്തം വസതിയിൽ പതാക ഉയർത്തി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പരിപാടിക്ക് തുടക്കമിട്ടത്. ദേശീയബോധമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി'മേരാ പരിവാർ, ബിജെപി പരിവാർ' പരിപാടിയിലൂടെ പാർട്ടിയുടെ ബഹുജന അടിത്തറ രാജ്യത്തിന്റെ മുക്കിലും മൂലയിലും എതിരാളികൾക്ക് കാട്ടിക്കൊടുക്കൽകൂടി ലക്ഷ്യമിടുന്നു.

പ്രാദേശിക തലത്തിലുൾപ്പെടെ അഞ്ചുകോടിയിലധികം വരുന്ന പാർട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും വീടുകളിലാണ് ആദ്യഘട്ടത്തിൽ പതാക ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനത്തിനായി ഗുജറാത്തിലെത്തിയ അമിത് ഷാ പരിപാടിക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. ദേശീയകാഴ്ചപ്പാടില്ലാത്ത പ്രാദേശിക പാർട്ടികൾക്ക് രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിൽ എസ്‌പി. ബി.എസ്‌പി സഖ്യവും പ്രിയങ്കയിലൂടെ കോൺഗ്രസും ഉയർത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞ അമിത് ഷാ സംസ്ഥാനത്തെ എൺപതിൽ 74 സീറ്റും ബിജെപി നേടുമെന്നും അവകാശപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP