Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റു; കൊച്ചി ആശുപത്രിയിലെ പരിശോധനയിൽ ആശങ്കപെടാനൊന്നുമില്ലെന്ന് ഡോക്ടർമാർ; നടി ഉടൻ ആശുപത്രി വിടും; മൂന്നാറിൽ അപകടത്തിൽപ്പെട്ടത് ബലാതാരമായി എത്തി നായികയായ ജയശ്രീ ശിവദാസ്

കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റു; കൊച്ചി ആശുപത്രിയിലെ പരിശോധനയിൽ ആശങ്കപെടാനൊന്നുമില്ലെന്ന് ഡോക്ടർമാർ; നടി ഉടൻ ആശുപത്രി വിടും; മൂന്നാറിൽ അപകടത്തിൽപ്പെട്ടത് ബലാതാരമായി എത്തി നായികയായ ജയശ്രീ ശിവദാസ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അപകടത്തിൽ പരിക്കേറ്റ യുവ ചലച്ചിത്ര താരം ജയശ്രീ ശിവദാസ് സുഖം പ്രാപിക്കുന്നു. മൂന്നാറിൽ വച്ചായിരുന്നു നടിക്ക് അപകടം സംഭവിച്ചത്. മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഗാർഡൻസിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരു്നനു. ഞായറാഴ്ചയായിരുന്നു അപകടം.

കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ നടിയെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജയശ്രീയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാരും അറിയിച്ചു.

1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും താരം വെള്ളിത്തിരയിലെത്തി. ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് ആരും മറക്കാൻ സാധ്യതയില്ല. ഈ പാട്ട് സീനിലെ കൊച്ചു മിടുക്കിയായി എത്തിയ ജയശ്രീ പഠനത്തിലും അതവ മിടുക്കാണ് പ്രകടിപ്പിച്ചിരുന്നത്. താരത്തിന് പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് ലഭിച്ചിരുന്നു.സിനിമ മേഖലയിൽ സജീവമായി നിൽക്കവെയാണ് പരീക്ഷയിൽ മികവ് കാണിച്ച് അന്ന് താരം ശ്രദ്ധിക്കപ്പെട്ടത്

നെല്ലങ്കര ഐശ്വര്യ ഹൗസിൽ പി.ശിവദാസ് എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളാണ് ജയശ്രീ. ബാലതാരമായാണ് ജയശ്രീ ശിവദാസ് സിനിമയിൽ എത്തിയത എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു ആണു ജയശ്രീ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ചിത്രം. നേരത്ത ഡോ. ലൗ, പുള്ളിമാൻ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വർഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോൾഡ് എന്നീ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി അഭിനയരംഗത്തേക്ക് വന്നെങ്കിലും 'വെൺമേഘം' എന്ന ചിത്രത്തിലൂടെയാണ് നായികാപ്രാധാന്യമുള്ള വേഷം ചെയ്തത്. 'ഇടുക്കി ഗോൾഡി'ലെ ജലജയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മണ്ണുത്തി ഹോളിഫാമിലി സെന്റ് ക്ലയേഴ്സ് സ്‌കൂൾ തൃശൂർ വിവേകോദയം സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളിലൊക്കെ ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP