Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം 'നാൻ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി തോമസ് ഐസക്; ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിമന്യുവായി എത്തുക ദേശീയ പുരസ്‌കാര ജേതാവ് മിനൻ

അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം 'നാൻ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി തോമസ് ഐസക്; ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിമന്യുവായി എത്തുക ദേശീയ പുരസ്‌കാര ജേതാവ് മിനൻ

ഹാരാജാസ് കോളേജിൽ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാൻ പെറ്റ മകൻ' ചിത്രത്തിന്റെ പോസ്റ്റർ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തത്.

സജി എസ്. പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ '101 ചോദ്യങ്ങൾ' ഫെയിം മിനൻ ജോണാണ് അഭിമന്യുവായി തിരശീലയിൽ എത്തുന്നത്. 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.റെഡ് സ്റ്റാർ മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അഭിമന്യുവിന്റെ അമ്മയായി സീമ.ജി.നായരാണ് വേഷമിടുന്നത്.

ശ്രീനിവാസനും ഇന്ദ്രൻസും 'നാൻ പെറ്റ മകനി'ൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഭിമന്യുവിന്റെ അച്ഛന്റെ വേഷത്തിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്.ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP