Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയിൽ ഗാനമാലപിച്ച് ജയസൂര്യ; മാധവ് രാംദാസ് ചിത്രം അടുത്ത മാസം തിയറ്ററിൽ; ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തും

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയിൽ ഗാനമാലപിച്ച് ജയസൂര്യ; മാധവ് രാംദാസ് ചിത്രം അടുത്ത മാസം തിയറ്ററിൽ; ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തും

ന്യൂസ് ഡെസ്‌ക്‌

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ഇളയരാജ. സിനിമ റിലിസീങ്ങിനൊരുങ്ങുകയാണ്. പുതുമയുള്ള പ്രമേയമാണ് അപ്പോത്തിക്കരിയുടെ സംവിധായകൻ ഒരുക്കുന്നത്. രതീഷ് വേഗയുടെ സംഗീതത്തിൽ് ജയസൂര്യ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. മുൻപ് മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയിൽ പ്രധാന വേഷം ചെയ്ത താരമാണ് ജയസൂര്യ.

ഒരു പെപ്പി നമ്പറാണ് ചിത്രത്തിന് വേണ്ടി ജയസൂര്യ പാടിയിരിക്കുന്നത്. ഗിന്നസ് പക്രു വനജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും എത്തുന്നുണ്ട്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോർജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. ദീപക് പറമ്പോൽ, ഹരിശ്രീ അശോകൻ, കവിത നായർ, അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ,ജയരാജ് വാര്യർ,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പാപ്പിനു ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. സിനിമ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP