Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോമഡി പറയാൻ സർദാർ വേഷത്തിൽ കാളിദാസ് ജയറാം; ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയകഥ പറയുന്ന ഹാപ്പി സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്ത്

കോമഡി പറയാൻ സർദാർ വേഷത്തിൽ കാളിദാസ് ജയറാം; ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയകഥ പറയുന്ന ഹാപ്പി സർദാറിന്റെ  മോഷൻ പോസ്റ്റർ പുറത്ത്

ർദാർജി കോമഡികളുമായി കാളിദാസ് വരുന്നു.ഹാപ്പി സർദാർ എന്ന ചിത്രത്തിലാണ് ഹാപ്പി സിങ് എന്ന സർദാറായി കാളിദാസ് ജയറാം എത്തുന്നത്. നടന്റെ പുതിയ ചിത്രമായ 'ഹാപ്പി സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.'

ഒരു ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. മെറിൻ ആണ് നായിക. ശ്രീനാഥ് ഭാസി, ശാന്തി കൃഷ്ണ, പ്രവീണ, ഹരീഷ് കണാരൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പൂമരം' എന്ന ചിത്രത്തിൽ കാളിദാസിനൊപ്പം അഭിനയിച്ച മെറിൻ ഫിലിപ്പാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പേര് പോലെ തന്നെ സംവിധായകരുടെ കാര്യത്തിലും പ്രത്യേകതകളുണ്ട്.

ഒരു സുദീപും ഗീതികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

പുതുമയുള്ള കഥാപാത്രങ്ങളുമായി മികച്ച സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ & മിസിസ് റൗഡി, മിഥുന്മാനുവൽ തോമസിന്റെ അർജന്റീന ഫാൻസ് കാട്ടൂർകടവ്,സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് & ജിൽ എന്നിവയാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നായകനാവുന്ന അർജന്റീന ഫാൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP