Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രാഫിക് നിയമം തെറ്റിച്ചതിന് ജയിലിലടച്ചപ്പോൾ കിടക്കപങ്കിടാമെന്ന് റഷ്യൻ മോഡൽ; പണം നൽകാത്തതിന്റെ പ്രതികാരമെന്ന് കിറ മയർ; പൊലീസ് വേഷത്തിൽ തെരുവിലെത്തി തുണിയുരിഞ്ഞ് യുവാക്കളെ കൊണ്ട് മാറിടത്തിൽ തലോടിച്ച് റഷ്യൻ സുന്ദരിയുടെ പ്രതിഷേധം; പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരെ ദുരുപയോഗം ചെയ്ത 24കാരി വീണ്ടും കുടുങ്ങി

ട്രാഫിക് നിയമം തെറ്റിച്ചതിന് ജയിലിലടച്ചപ്പോൾ കിടക്കപങ്കിടാമെന്ന് റഷ്യൻ മോഡൽ; പണം നൽകാത്തതിന്റെ പ്രതികാരമെന്ന് കിറ മയർ; പൊലീസ് വേഷത്തിൽ തെരുവിലെത്തി തുണിയുരിഞ്ഞ് യുവാക്കളെ കൊണ്ട് മാറിടത്തിൽ തലോടിച്ച് റഷ്യൻ സുന്ദരിയുടെ പ്രതിഷേധം; പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരെ ദുരുപയോഗം ചെയ്ത 24കാരി വീണ്ടും കുടുങ്ങി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ടോപ് ലെസ് പ്രൊടെസ്റ്റ് നടത്തിയ റഷ്യൻ മോഡൽ കിറ മയർ വീണ്ടും ജയിലിലായേക്കും. പൊലീസിനെതിരെ മോഡൽ നടത്തിയ പ്രതിഷേധം അതിര് വിട്ടതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക് നിയമലംഘനം നടത്തിയ കിറ പൊലീസുകാരുമായി കിടക്ക പങ്കിടാമെന്നും തന്നെ കുറ്റവിമുക്തയാക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി തെരുവിൽ പൊലീസ് വേഷത്തിലെത്തിയ ശേഷം ടോപ്പ് ഊരിമാറ്റിയ അവർ യുവാക്കളെ കൊണ്ട് തന്റെ മാറിടത്തിൽ തലോടിച്ചതിനാണ് കേസ്.വഴിയിലൂടെ പോയ യുവാക്കളെ കൊണ്ടാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്ത യുവാക്കളും ഉൾപ്പെട്ടിരു്‌നനു.

പ്രായപൂർത്തിയാകാത്ത യുവാക്കളെ കൊണ്ട് ഇത്തരം പ്രവർത്തി ചെയ്തതിനും പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തതിനുമാണ് കിറയെ വീണ്ടും ജയിലിൽ അടച്ചത്. തനിക്ക് ട്രാഫിക് പൊലീസിൽ നിന്നുമുണ്ടായ മോശം അനുഭവം ആണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് എത്തിച്ചത് എന്നാണ് 24കാരിയായ മോഡൽ പറയുന്നത്. സുഹൃത്തും ബ്ലോഗറുമായ അലക്‌സാണ്ടർ ഡോഗൺയാവിനൊപ്പമാണ് യുവതി എത്തിയത്.

ചില യുവാക്കൾ യുവതിയുടെ മാറിടത്തിൽ തലോടുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്ത് വരുന്നത്. പൊലീസുകാർ അഴിമതിക്കാരാണെന്നും അതിനെതിരെയാണ് തന്റെ പ്രവർത്തിയെന്നും അവർ ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്തത് ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. പൊലീസ് വേഷം ധരിച്ച് പൊതുസ്ഥലത്ത് അശ്ലീല പ്രവർത്തി നടത്തയതിനും കേസ്. മുൻപ് പൊലീസ് തന്നെ ജയിലിൽ അടച്ചത് പണം നൽകാത്തതുകൊണ്ടാണ് എന്ന് അവർ ആരോപിക്കുന്നു. താൻ കുറ്റവിമുക്തയാക്കപ്പെടുന്നതിന് കിടക്ക പങ്കിടാമെന്ന് പൊലീസ് പറയുന്നത് തെറ്റാണ് എന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP