Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മൈൽ ചുറ്റളവിൽ മൂന്ന് വൃദ്ധർ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; 84-കാരായ ഇരട്ടകൾ അടക്കം മൂവരെയും കൊന്നത് ഒരരാളെന്ന് സംശയിച്ച് പൊലീസ് 27-കാരനെ അറസ്റ്റ് ചെയ്തു; ബ്രിട്ടനെ ഭീതിയിലാക്കി മൂന്ന് കൊലപാതകങ്ങൾ

ഒരു മൈൽ ചുറ്റളവിൽ മൂന്ന് വൃദ്ധർ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; 84-കാരായ ഇരട്ടകൾ അടക്കം മൂവരെയും കൊന്നത് ഒരരാളെന്ന് സംശയിച്ച് പൊലീസ് 27-കാരനെ അറസ്റ്റ് ചെയ്തു; ബ്രിട്ടനെ ഭീതിയിലാക്കി മൂന്ന് കൊലപാതകങ്ങൾ

ലണ്ടൻ: യുകെയിലെ ഡെവണിലെ ഏക്‌സീറ്ററിൽ 24 മണിക്കൂറിനിടെ മൂന്ന് വൃദ്ധർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 27-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 84-കാരായ ഇരട്ടകളും 80-കാരനുമാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഒരുമൈൽ ചുറ്റളവിൽ നടന്ന മൂന്ന് കൊലപാതകങ്ങൾക്കും പിന്നിൽ ഒരാൾതന്നെയാണെന്ന് പൊലീസ് കരുതുന്നു.

80-കാരനായ ആന്റണി പെയ്‌ന്റെ മൃതദേഹം എക്‌സീറ്ററിലെ ബൺഹേ റോഡിലുള്ള വീട്ടിലാണ് കണ്ടെത്തിയത്. 80 വയസ്സ് പ്രായമായയാൾക്കും അയാളുടെ വളർത്തുപൂച്ചയ്ക്കും താമസിക്കാനൊരു സ്ഥലം വേണമെന്ന എ.ജെ.പെയ്ൻ എന്ന് പേരെഴുതി ഒപ്പുവെച്ച കുറിപ്പ് ഈ വീടിന്റെ വാതിൽക്കൽനിന്ന് പിന്നീട് പൊലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ചയാണ് ഡിക്ക്, റോജർ കാർട്ടർ എന്നീ സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കോവിക്ക് ലെയ്‌നിൽനിന്ന് കണ്ടെത്തിയത്. ഒരു മൈൽ ചുറ്റളവിലാണ് കൊലപാതകങ്ങൾ നടന്നതെന്നതുകൊണ്ടും രണ്ടു സംഭവങ്ങളിലെയും കുറ്റകൃത്യത്തിന്റെ രീതിയിൽ സമാനതയുള്ളതുകൊണ്ടുമാണ് ഒരാൾതന്നെയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.

പ്രായംചെന്നവർക്കുനേരെയുള്ള ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസന്വേഷിക്കുന്ന ഡെവൺ ആൻഡ് കോൺവാൾ പൊലീസ്, പ്രദേശവാസികളോട് പ്രായംചെന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. കേസിൽ 27-കാരനെ കസ്റ്റഡിയിലെടുത്ത കാര്യം ഇന്നലെ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്.

ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ കൊലപാതകത്തിൽ പങ്കാളികളായിട്ടുണ്ടോ എന്നന്വേഷിക്കും. 20 വർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ് കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങൾ. കൊല്ലപ്പെട്ട മൂന്നുപേർക്കും മാരകമായി മുറിവേറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടുസംഭവങ്ങളിലും ഒട്ടേറെ സമാനതകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP