Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടുവഴിലൂടെ ഇന്നോവ പോയത് എളുപ്പത്തിൽ കുട്ടിയെ വീട്ടിലെത്തിക്കാൻ; ഇച്ചിരി മാറി നിൽക്കാൻ തൊഴിലുറപ്പുകാരോട് ആവശ്യപ്പെട്ടപ്പോൾ പ്രശ്‌നമുണ്ടായി; നിന്റെ നെഞ്ചത്ത് അല്ലല്ലോ ഞങ്ങൾ നിൽക്കുന്നതെന്ന് ചോദിച്ച് അവർ ചമച്ച ഇല്ലാക്കഥ; പത്താംക്ലാസുകാരിയെ പീഡിപ്പിച്ചി ഇമാമിന്റെ രക്ഷപ്പെടാനുള്ള അവസാന തന്ത്രവും പൊളിഞ്ഞു; സോഷ്യൽ മീഡിയയിലൂടെ ഉസ്താദ് പ്രചരിപ്പിച്ചതെല്ലാം നുണ; പീഡനം സ്ഥിരീകരിച്ച് പൊലീസിന് പെൺകുട്ടിയുടെ മൊഴിയും; പോക്‌സോ കേസിൽ ഷെഫീക്ക് അൽ ഖാസിമി ഇനി കീഴടങ്ങേണ്ടി വരും

കാട്ടുവഴിലൂടെ ഇന്നോവ പോയത് എളുപ്പത്തിൽ കുട്ടിയെ വീട്ടിലെത്തിക്കാൻ; ഇച്ചിരി മാറി നിൽക്കാൻ തൊഴിലുറപ്പുകാരോട് ആവശ്യപ്പെട്ടപ്പോൾ പ്രശ്‌നമുണ്ടായി; നിന്റെ നെഞ്ചത്ത് അല്ലല്ലോ ഞങ്ങൾ നിൽക്കുന്നതെന്ന് ചോദിച്ച് അവർ ചമച്ച ഇല്ലാക്കഥ; പത്താംക്ലാസുകാരിയെ പീഡിപ്പിച്ചി ഇമാമിന്റെ രക്ഷപ്പെടാനുള്ള അവസാന തന്ത്രവും പൊളിഞ്ഞു; സോഷ്യൽ മീഡിയയിലൂടെ ഉസ്താദ് പ്രചരിപ്പിച്ചതെല്ലാം നുണ; പീഡനം സ്ഥിരീകരിച്ച് പൊലീസിന് പെൺകുട്ടിയുടെ മൊഴിയും; പോക്‌സോ കേസിൽ ഷെഫീക്ക് അൽ ഖാസിമി ഇനി കീഴടങ്ങേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇമാം ഷെഫീക്ക് അൽ ഖാസിമി പ്രതിയായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി സൂചന. ഉസ്താദിന്റെ പീഡനം പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ഇമാമിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ തെറ്റാണെന്ന് തെളിയുകാണ്. ഈ സാഹചര്യത്തിൽ പൊലീസ് ഇമാമിനായുള്ള അന്വേഷണം ശക്തമാക്കി. ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിക്ക് രണ്ട് ദിവസമാായി കൗൺസിലിങ് നൽകിയിരുന്നു. ഇതോടെയാണ് പെൺകുട്ടി മൊഴി നൽകാൻ തയ്യാറായത്.

പീഡനത്തിന് ശേഷം പെൺകുട്ടി വീട്ടിലേക്കാണ് പോയത്. അതുകൊണ്ട് തന്നെ ഇമാമിനെതിരെ പരാതി നൽകാൻ പെൺകുട്ടി വിസമതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പള്ളി കമ്മറ്റിയുടെ പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറ്റിയത്. ആദ്യ ഘട്ടത്തിൽ ഈ സംഭവത്തെ കുറിച്ച് മൊഴി നൽകാൻ പെൺകുട്ടിയോ ബന്ധുക്കളൊ ഒന്നും തയ്യാറയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈൽഡ് വെൽഫയർ കമ്മറ്റി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗൺസിലിങ് നടത്തുകയും ചെയ്തത്. ഇതാണ് ഇമാമിനെതിരെ മൊഴി ലഭിക്കാൻ കാരണമായത്. മജിസ്‌ട്രേട്ടിന്റെ മുമ്പിലെത്തിച്ചും മൊഴി രേഖപ്പെടുത്തും. ഇന്നലെ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം ഇമാമിനെതിരായ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൊലീസ് പൂർത്തിയാക്കി.

പീഡനത്തിന് ശേഷം ഇമാമിന്റെ ഓഡിയോ പ്രചരിച്ചിരുന്നു. ഇതിലെ വിശദീകരണമെല്ലാം കളവാണെന്നാണ് പെൺകുട്ടിയുടെ മൊഴി. പത്താംക്ലാസുകാരിയെ സ്‌കൂൾ വിട്ട് വരുമ്പോൾ കാറിൽ കയറ്റിയെന്നും പരിചയത്തിന്റെ പേരിലായിരുന്നു ഇതെന്നും ഇമാം പറയുന്നുണ്ട്. അതിന് ശേഷം ഒരു പള്ളിയിൽ പോയി. അവിടെ നിന്ന് എളുപ്പവഴിയിലൂടെ പെൺകുട്ടിയുടെ വീട്ടിലേക്ക് വരുമ്പോൾ വഴി തടസ്സമായി തൊഴിലുറപ്പ് തൊഴിലാളികൾ നിന്നു. ഇച്ചിരി മാറി നിൽക്കാൻ തൊഴിലുറപ്പുകാരോട് ആവശ്യപ്പെട്ടപ്പോൾ പ്രശ്‌നമുണ്ടായി. നിന്റെ നെഞ്ചത്ത് അല്ലല്ലോ ഞങ്ങൾ നിൽക്കുന്നതെന്ന് അവർ ചോദിച്ചു. ഇതിനിടെയിൽ കാറിലെ യൂണിഫോം ഇട്ട കുട്ടിയാരെന്ന് ചോദിച്ച് പ്രശ്‌നമുണ്ടാക്കി. അവിടെ നിന്ന് പോവുകയും ചെയ്തുവെന്നും പ്രചരിക്കുന്നതെല്ലാം കളവാണെന്നുമായിരുന്നു ഇമാമിന്റെ ശബ്ദ സന്ദേശം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ മൊഴി.

അതിനിടെ ര്ക്ഷപ്പെടാൻ ഷെഫീഖ് അൽഖാസിമി രണ്ടു പ്രമുഖ രാഷ്ട്രീയനേതാക്കളെ സഹായംതേടി വിളിച്ചതായി സൂചനയും പുറത്തു വരുന്നുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയിലെ ഒരു പ്രമുഖ നേതാവിനെയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന, മലപ്പുറത്തെ ഒരു ഇടത് എംഎ‍ൽഎയെയും ഫോണിൽ ബന്ധപ്പെട്ടതായാണ് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നിരവധി തവണയാണ് യു.ഡി.എഫ്. നേതാവുമായി ഷെഫീഖ് അൽഖാസിമി ഫോണിൽ സംസാരിച്ചത്. ആറുതവണ ഇടത് എംഎ‍ൽഎയുമായി സംഭാഷണം നടത്തി. ഇതിന്റെ രേഖകൾ സൈബർ സെല്ലിൽനിന്നു പൊലീസ് വാങ്ങിയെന്നാണ് സൂചന. എന്നാൽ ഇമാമിനെ സഹായിക്കാമെന്ന ഉറപ്പൊന്നും നേതാക്കൾ നൽകിയിട്ടില്ല. അങ്ങോട്ട് നേതാക്കളെ വിളിച്ച് ശല്യപ്പെടുത്തുകയാണ് ഇമാം ചെയ്തതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഈ നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തു വിടാത്തതും. പ്രതിയെ സഹായിച്ചതിന് ഇവരെ പ്രതി ചേർക്കുകയുമില്ല.

മതപ്രഭാഷകൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഭാഗത്തുവച്ചാണ് അവസാനമായി ഫോൺ വിളിച്ചത്. ഷെഫീഖ് അൽഖാസിമി വിളിച്ച മറ്റു നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്. മതപ്രഭാഷകൻ ഉടൻ വലയിലാകുമെന്ന് അന്വേഷണത്തലവൻ നെടുമങ്ങാട് ഡിവൈ.എസ്‌പി: ഡി. അശോകൻ പറഞ്ഞു. ഒളിവിൽ കഴിയുന്ന ഷെഫീഖ് അൽഖാസിമിയെ പിടികൂടുന്നതിനു മൂന്നു സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മതപ്രഭാഷകന്റെ സ്വദേശമായ ഈരാറ്റുപേട്ടയിലെ വസതിയിൽ പൊലീസ് പരിശോധന നടത്തി. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഷെഫീഖ് അൽഖാസിമിക്ക് ഉന്നത രാഷ്ട്രീയക്കാരുമായും മതമേലധികാരികളുമായും ബന്ധമുണ്ടായിരുന്നു.

വിദേശത്തേക്കു കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് എല്ലാ വിമാനത്താവളങ്ങളിലേക്കും ഫോട്ടോ സഹിതം ലുക്ക് ഔട്ട് നോട്ടീസ് നൽകും. ഒളിവിൽ കഴിയുന്ന ഇയാൾ എറണാകുളത്തെ ഒരു അഭിഭാഷകൻ മുഖേന കീഴടങ്ങാൻ ശ്രമം നടത്തുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങാനുള്ള നീക്കം. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കിയില്ലെങ്കിലും കാർ തടയുന്ന ദൃശ്യങ്ങളും മറ്റും അതിനിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ജമാഅത്ത് പ്രസിഡന്റിന്റെ വിളിച്ചുവരുത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് നെടുമങ്ങാട് ഡിവൈ.എസ് .പി ഡി. അശോകൻ പറഞ്ഞു. പെൺകുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്കു മാറ്റി.

പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഷെഫീഖ് അൽഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു. വനമേഖലയിൽ സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് സമീപവാസിയായ പെൺകുട്ടിയാണ് കണ്ടത്. ഈ കുട്ടിയാണ് തൊഴിലുറപ്പുകാരെ കണ്ടത്. റോഡിൽ നിന്ന് നൂറു മീറ്റർ ഉള്ളിലേക്കു മാറി കാർ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതു കണ്ട പെൺകുട്ടി, റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പു സ്ത്രീകളെ വിവരം അറിയച്ചതിനെ തുടർന്ന് അവരെത്തി കാർ വളഞ്ഞു. കാറിൽ ആരെന്നു ചോദിച്ചപ്പോൾ ഭാര്യയാണെന്നും, പേപ്പാറയിൽ പോയി മടങ്ങുകയാണെന്നും ഇമാം പറഞ്ഞു.

ബലം പ്രയോഗിച്ച് തൊഴിലാളികൾ ഡോർ തുറന്നപ്പോൾ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അകത്തെന്നു മനസ്സിലായി. തുടർന്ന് കാറിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട്, ഇമാം കാറുമായി കടന്നുകളയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജമാഅത്ത് കമ്മിറ്റി അന്വേഷണം നടത്തുകയും അടിയന്തര യോഗം ചേർന്ന് ഷെഫീക്ക് അൽഖാസിമിയെ ഇമാം സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP