Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രേണു രാജിനോട് കളിച്ച എംഎൽഎയ്ക്ക് എതിരെ നിവൃത്തിയില്ലാതെ നടപടിയെടുത്ത് സിപിഎം; പൊതുപ്രവർത്തകന് യോജിക്കാത്ത ഭാഷയിൽ സംസാരിച്ച നേതാവിനെ ശാസിച്ച് ജില്ലാ കമ്മിറ്റി; പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നും എംഎൽഎയ്ക്ക് പാർട്ടിയുടെ താക്കീത്; രേണുവിന്റെ നടപടിയിൽ തെറ്റില്ലെന്ന് കോടിയേരി; വിവാദ എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി കോടതി ഇടപെടൽ ഭയന്ന്; മൂന്നാറിൽ ഐഎഎസുകാരെ കണ്ടാൽ വിറളിപിടിക്കുന്ന നേതാവിന് ഒടുവിൽ പാർട്ടിയുടെ മൂക്കുകയർ

രേണു രാജിനോട് കളിച്ച എംഎൽഎയ്ക്ക് എതിരെ നിവൃത്തിയില്ലാതെ നടപടിയെടുത്ത് സിപിഎം; പൊതുപ്രവർത്തകന് യോജിക്കാത്ത ഭാഷയിൽ സംസാരിച്ച നേതാവിനെ ശാസിച്ച് ജില്ലാ കമ്മിറ്റി; പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നും എംഎൽഎയ്ക്ക് പാർട്ടിയുടെ താക്കീത്; രേണുവിന്റെ നടപടിയിൽ തെറ്റില്ലെന്ന് കോടിയേരി; വിവാദ എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി കോടതി ഇടപെടൽ ഭയന്ന്; മൂന്നാറിൽ ഐഎഎസുകാരെ കണ്ടാൽ വിറളിപിടിക്കുന്ന നേതാവിന് ഒടുവിൽ പാർട്ടിയുടെ മൂക്കുകയർ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: എസ് രാജേന്ദ്രനെതിരെ നടപടി സ്വീകരിച്ച് സിപിഎം. ദേവികുളം സബ് കളക്ടർ രെണു രാജുമായി ഉണ്ടായ പ്രശ്‌നങ്ങൾ വിവാദമായ സാഹചര്യത്തിലാണ് എംഎൽഎയ്ക്ക് എതിരെ പാർട്ടി നടപടിയെടുത്തത്. രാജേന്ദ്രനെ ജില്ലാ കമ്മിറ്റി ശാസിക്കുകയും പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയതു. എംഎൽഎയ്ക്ക് എതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിക്കുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച എസ്.രാജേന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എംഎൽഎയുടെ പരാമർശങ്ങൾ വിവാദമായപ്പോൾ തന്നെ വിഷയത്തെ കുറിച്ച് പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ പറഞ്ഞിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും റവന്യു മന്ത്രി ചന്ദ്രശേഖരനും എംഎൽഎയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു

കോടതി നടപടി എതിരായിരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് മുഖം രക്ഷിക്കാൻ സിപിഎം ഇപ്പോൾ എംഎൽഎയ്ക്ക് എതിരെ ഇത്തരത്തിലൊരും നടപടി കൈക്കൊണ്ടിരിക്കുന്നത്. എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ചെന്ന് വ്യക്തമാക്കിയാണ് ദേവികുളം സബ്കലക്ടർ രേണു രാജ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് . മാധ്യമങ്ങൾക്കും നാട്ടുകാർക്കും മുന്നിൽ വച്ചാണ് അപമാനിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേണു വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ലംഘിക്കാൻ എസ്.രാജേന്ദ്രൻ നേതൃത്വം നൽകി. കെട്ടിടനിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻ.ഒ.സി വേണ്ടെന്നായിരുന്നു എംഎൽഎയുടെ നിലപാട്. നിയമവശങ്ങൾ മനസിലാക്കാതെയാണ് സബ്കലക്ടറുടെ നടപടിയെന്നും ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് വൻ വിവാദങ്ങൾക്ക് വെടിമരുന്നിട്ടത്.

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യവുമൊക്കെ വാതോരാതെ പ്രസംഗിക്കുന്ന പാർട്ടിയാണ് സിപിഎം. അതിനിടിയിൽ ഒരു പാർട്ടി നേതാവ് തന്നെ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതോടെയാണ് പാർട്ടി നേതൃത്വം വെട്ടിലായത്. മുൻപ് പല വിഷയങ്ങൾ ഉണ്ടായപ്പോഴും പാർട്ടി രാജജേന്ദ്രനെ പിന്തുണച്ചിരുന്നു. മുൻപ് സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെതിരെയും സമാനമായ നിലപാട് തന്നെയായിരുന്നു രാജേന്ദ്രന്. കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ മുൻപും രാജേന്ദ്രൻ പാർട്ടിക്ക് തലവേദനയായി മാറിയിരുന്നു.

മൂന്നാർ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിർമ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സ്റ്റേ ചെയ്തതത്. കെട്ടിട നിർമ്മാണം അനധികൃതമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് ഇത്തരം പ്രവർത്തി നടത്തിയ എംഎൽഎയ്ക്ക ഒരു പിന്തുണയും നൽകാൻ ആരും തയ്യാറായിരുന്നില്ല. അതേസമയം രാജേന്ദ്രന്റെ ഭീഷണി രേണുവിന്റെ അടുത്ത് ഏറ്റില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എംഎൽഎ കോലാഹലങ്ങൾ ഉണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ രാജേന്ദ്രന്റെ വീടിനടു്ത മണ്ണിട്ട് മൂടിയ സ്ഥലം ഉൾപ്പടെ സബ്കളക്ടർ നേരിട്ടെത്തി പരിശോധന നടത്തുകയും വില്ലേജ് ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

വിവാദം ഇങ്ങനെ

റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കലക്ടറുടെ നടപടിയാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎൽഎ രംഗത്തെത്തുകയായിരുന്നു.

''ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ എംഎൽഎ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എൻഒസി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ രേണുരാജ് ഉത്തരവിട്ടു. എന്നാൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത സബ് കളക്ടർ കാര്യങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP