Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല യുവതീപ്രവേശന വിഷയത്തിൽ അയോദ്ധ്യ മാതൃകയിൽ പ്രക്ഷോഭം വേണം; അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നു; ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു; കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നത്: ശബരിമലയെ അയോധ്യയാക്കുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി കേരളത്തിൽ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ അയോദ്ധ്യ മാതൃകയിൽ പ്രക്ഷോഭം വേണം; അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നു; ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു; കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നത്: ശബരിമലയെ അയോധ്യയാക്കുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി കേരളത്തിൽ

പത്തനംതിട്ട: ശബരിമലയെ അയോധ്യ ആക്കുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയിൽ. ബിജെപിയുടെ തെരഞ്ഞെടുപ്പു പരിപാടികളുടെ തുടക്കമിട്ടു കൊണ്ടാണ് പത്തനംതിട്ടയിൽ യോഗി എത്തിയത്. ശബരിമലയും അയോധ്യ പോലെ തന്നെ പ്രധാനമാണെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നു. അയ്യപ്പന്റെ ജന്മഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നത്. അയോദ്ധ്യയിൽ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം പങ്കെടുത്തത്. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളുടെ യോഗത്തിലും യോഗി പങ്കെടുക്കുന്നുണ്ട്.

ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യു.പി മുഖ്യമന്ത്രിയെ പത്തനംതിട്ടയിലെത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP