Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സിനെ ബെഡിൽ കിടത്തി ആറ് കിലോയുള്ള ട്രേ ദേഹത്ത് വച്ചത് ഒന്നര മണിക്കൂറോളം ! ഡോക്ടർ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാർ പണിമുടക്കിൽ; രോഗിയുടെ ദേഹത്ത് നഴ്‌സ് ട്രേ വച്ചത് ശ്രദ്ധയിൽപെട്ടെന്ന് ഡോക്ടർ പറയുമ്പോൾ കട്ടിലിലാണ് വച്ചതെന്ന് നഴ്‌സ്; ഗൗരവം മനസിലാക്കാൻ മൂന്നു മിനിട്ട് മാത്രമാണ് ട്രേ ദേഹത്ത് വച്ച് കിടത്തിയതെന്ന് സർജറി വിഭാഗം മേധാവി

നഴ്‌സിനെ ബെഡിൽ കിടത്തി ആറ് കിലോയുള്ള ട്രേ ദേഹത്ത് വച്ചത് ഒന്നര മണിക്കൂറോളം ! ഡോക്ടർ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാർ പണിമുടക്കിൽ;  രോഗിയുടെ ദേഹത്ത് നഴ്‌സ് ട്രേ വച്ചത് ശ്രദ്ധയിൽപെട്ടെന്ന് ഡോക്ടർ പറയുമ്പോൾ കട്ടിലിലാണ് വച്ചതെന്ന് നഴ്‌സ്; ഗൗരവം മനസിലാക്കാൻ മൂന്നു മിനിട്ട് മാത്രമാണ് ട്രേ ദേഹത്ത് വച്ച് കിടത്തിയതെന്ന് സർജറി വിഭാഗം മേധാവി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നഴ്‌സിലെ ബെഡിൽ കിടത്തി ഡോക്ടർ ആറ് കിലോ വരുന്ന ട്രേ ദേഹത്ത് വച്ചതിന് പിന്നാലെ നഴ്‌സുമാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തം. കോട്ടയം മെഡിക്കൽ കോളേജിലാണ് സംഭവം അരങ്ങേറിയത്. സർജറി വിഭാഗം മേധാവിയായ ഡോക്ടർ ജോൺ.എസ് കുര്യൻ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് നഴ്‌സുമാർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ 500ൽ അധികം നഴ്‌സുമാരാണ് സമരം നടത്തുന്നത്.ശസ്ത്രക്രിയ നടക്കുന്ന ടേബിളിൽ ട്രേ വച്ചന്ന് പറഞ്ഞാണ് നഴ്‌സിന് നേരെ ഡോക്ടറുടെ മോശമായ പെരുമാറ്റമുണ്ടായത്. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും നഴ്‌സ് ട്രേ ബെഡിലാണ് വച്ചതെന്നും മറ്റ് നഴ്‌സുമാർ പറയുന്നു.

ഡോക്ടർ റൗണ്ട്‌സ് നടത്തുന്നതിനിടെയാണ് സംഭവം. ശസ്ത്രക്രിയ ടേബിളിന് അടുത്ത് നിൽക്കവേ മറ്റൊരു രോഗി വന്നതിനാൽ നഴ്‌സിന് അങ്ങോട്ട് പോകേണ്ടി വന്നു. ഈ സമയം അവിടെയെത്തിയ ഡോക്ടർ ആരാണ് ട്രേ ഇവിടെ വച്ചതെന്ന് ചോദിക്കുകയും സംഭവിച്ചതെന്തെന്ന് ഹെഡ് നഴ്‌സ് പറഞ്ഞപ്പോൾ വച്ചയാൾ തന്നെ വന്ന് എടുക്കട്ടെയെന്ന് പറയുകയുമായിരുന്നു. ഇതിന് പിന്നാലെ നഴസ് എത്തി മാപ്പ് പറഞ്ഞ് ട്രേ എടുത്ത് മാറ്റി.

എന്നാൽ ഡോക്ടർ നഴ്‌സിനെ ഒഴിഞ്ഞ് കിടന്ന ബെഡിൽ കിടത്തുകയും ട്രേ എടുത്ത് അവരുടെ ശരീരത്തിൽ വച്ചു. റൗൺസ് കഴിയുന്നത് വരെ ഇത് തുടരുകയായിരുന്നുവെന്നും സമരം നടത്തുന്ന നഴ്‌സ്മാരിൽ ഒരാൾ പറഞ്ഞു. ഒന്നര മണിക്കൂറോളം നഴ്‌സിനെ ബെഡിൽ കിടത്തി മാനസ്സികമായി പീഡിപ്പിച്ച ഡോകറർക്കെതിരെ നടപടി വേണമെന്നാണ് നഴ്‌സമാർ ആവശ്യപ്പെടുന്നത്. എന്നാൽ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് നഴ്‌സിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ഡോക്ടറുടെ വിസദീകരണം.

നഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ച്ചയെന്ന് ഡോക്ടർ

നഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ച്ചയെന്ന് ഡോ. ജോൺ എസ് കുര്യൻ. ആറ് കിലോയുള്ള രണ്ട് ട്രേകളാണ് നഴ്‌സ് രോഗിയുടെ ദേഹത്ത് വച്ചത്. ഗൗരവം മനസിലാക്കി കൊടുക്കനാണ് മൂന്നു മിനിട്ട് നേരം നഴ്‌സിലെ കട്ടിലിൽ കിടത്തി ട്രേ ശരീരത്ത് വച്ചത്. നഴ്‌സിനോട് ഖേദം പ്രകടിപ്പിക്കാൻ തയ്യാറെന്നും ഡോക്ടർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP