Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാണിജ്യ ഇടപാടിലെ സൗഹൃദ പങ്കാളി പദവി റദ്ദാക്കി; പാക് നയതന്ത്ര പ്രതിനിധിയെ പ്രതിഷേധം അറിയിക്കും; യുദ്ധ പ്രഖ്യാപനത്തിന് മുമ്പ് നയതന്ത്ര തിരിച്ചടിക്ക് മന്ത്രിസഭാ സുരക്ഷാ സമിതിയുടെ തീരുമാനം; സർവ്വ കക്ഷിയോഗവും വിളിക്കും; വീരമൃത്യു വരിച്ചത് വസന്തകുമാർ ഉൾപ്പെടെ 38 പേരെന്ന് സിആർപിഎഫ്; 12 പേർ ഉത്തർപ്രദേശുകാർ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പിന്തുണ നൽകി അമേരിക്കയും; വാതുറക്കാത്ത ഇമ്രാൻഖാന്റെ എഫ് ബി പേജിൽ പൊങ്കാലയിട്ട് അരിശം തീർത്ത് മലയാളികൾ; പുൽവാമ ഭീകരതയിൽ പ്രതിഷേധം ശക്തം

വാണിജ്യ ഇടപാടിലെ സൗഹൃദ പങ്കാളി പദവി റദ്ദാക്കി; പാക് നയതന്ത്ര പ്രതിനിധിയെ പ്രതിഷേധം അറിയിക്കും;  യുദ്ധ പ്രഖ്യാപനത്തിന് മുമ്പ് നയതന്ത്ര തിരിച്ചടിക്ക് മന്ത്രിസഭാ സുരക്ഷാ സമിതിയുടെ തീരുമാനം; സർവ്വ കക്ഷിയോഗവും വിളിക്കും; വീരമൃത്യു വരിച്ചത് വസന്തകുമാർ ഉൾപ്പെടെ 38 പേരെന്ന് സിആർപിഎഫ്; 12 പേർ ഉത്തർപ്രദേശുകാർ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പിന്തുണ നൽകി അമേരിക്കയും; വാതുറക്കാത്ത ഇമ്രാൻഖാന്റെ എഫ് ബി പേജിൽ പൊങ്കാലയിട്ട് അരിശം തീർത്ത് മലയാളികൾ; പുൽവാമ ഭീകരതയിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കശ്മീരിലെത്തും. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തി. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ അംഗങ്ങൾ.

 

ഭീകരാക്രമണം നടന്ന പുൽവാമയിൽ സന്ദർശനം നടത്തിയ ശേഷം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് കാണും. ഇതിനിടെ ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചിലയിടങ്ങളിൽ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. ചിലയിടത്ത് ടു ജി സ്പീഡ് മാത്രമെ ലഭ്യമാക്കൂ. മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി തിരിച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ പ്രതിഷേഘധവുമായി ഇന്ത്യ രംഗത്ത് വന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു; ആക്രമിച്ചവർക്കും പിന്തുണച്ചവർക്കും ശക്തമായ മറുപടി നൽകുമെന്ന് ധനമന്ത്രി അരുൺ ജെറ്റ്‌ലി അറിയിച്ചു. പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി പിൻവലിക്കും. ഇതിനുള്ള നയതന്ത്ര നടപടികൾ തുടങ്ങി.

വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേർന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരും സൈനിക തലവന്മാരും പങ്കെടുത്തു. അന്താരാാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളും സഹായം നൽകിയവരും വലിയ വില കൊടുക്കേണ്ടി വരും. പാക്കിസ്ഥാന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ) എടുത്ത് മാറ്റിയതായും ജയ്റ്റ്‌ലി അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചു. കശ്മീരിലെ സുരക്ഷാ സഹചര്യമാണ് യോഗത്തിൽ ചർച്ചയായത്. സ്വീഡനിലായിരുന്ന നിർമ്മല സീതാരാമൻ യാത്രവെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തിയത്. മിന്നൽ ആക്രമണ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിൽ പങ്കുവഹിക്കുന്നയാളാണ് അജിത്ത് ഡോവൽ. ഓരോ മിനുട്ടുകൾ കൂടുന്തോറുമുള്ള പുതിയ വിവരങ്ങൾ സിആർപിഎഫ് ഉദ്യോഗസ്ഥർ അജിത്ത് ഡോവലെ അറിയിക്കുന്നുണ്ട്. ഐബി ഡിഐബി ഡയറക്ടറെയും സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി വസന്തകുമാർ അവധി കഴിഞ്ഞ് മടങ്ങിയത് ഒരാഴ്ചയ്ക്ക് മുമ്പാണ്. അതിനിടെ 38 പേരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സി ആർ പി എഫ് അറിയിച്ചു. പേര് വിവരവും പുറത്തു വിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 12 പേർ ഉത്തർപ്രദേശുകാരാണ്. അഞ്ച് രാജസ്ഥാനികളും കൊല്ലപ്പെട്ടു. നാല് പേർ പഞ്ചാബിൽ നിന്നുള്ളവരും. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുൽവാമയിലുണ്ടാവുന്നത്. വസന്തകുമാർ ഉൾപ്പെടെ 44 സിആർപിഎഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. ഒരു മലയാളി മാത്രമാണ് ദുരന്തത്തിൽപ്പെട്ടതെന്നും സി ആർ പി എഫ് സ്ഥിരീകരിച്ചു.

അതിനിടെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ രൂക്ഷമായ വിമർശനമുന്നയിച്ച് അമേരിക്ക രംഗത്ത് വന്നു. തീവ്രവാദ സംഘങ്ങൾക്ക് പിന്തുണയും അഭയും നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജെയ്ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാക്കിസ്ഥാനെതിരേ വിമർശനം അഴിച്ചു വിട്ടത്. 'സ്വന്തം മണ്ണിൽ പ്രവർത്തിക്കാൻ എല്ലാ ഭീകരവാദസംഘടനകൾക്കും അഭയവും പിന്തുണയും നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്', വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാൻഡേഴ്സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പിൽ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നൽകി,

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൗനം തുടരുകയാണ്. അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്‌ബുക്ക് പേജിൽ അതിരൂക്ഷമായ പ്രതികരണമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തിയത്. ഇപ്പോൾ നടത്തിയിരിക്കുന്ന ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്നു തന്നെയാണ് മിക്ക കമന്റുകളുടെയും ഉള്ളടക്കം. ഔദ്യോഗിക പേജിൽ പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ചതിനു താഴെയാണ് ഭൂരിഭാഗം കമന്റുകളും എത്തിയത്. അങ്ങനെ മലയാളി ട്രോളുകളും ഇമ്രാന്റെ പേജിൽ നിറയുകയാണ്.

അതിനിടെ രഹസ്യവിവരങ്ങൾ ലഭിച്ചിട്ടും സുരക്ഷയൊരുക്കുന്നതിൽ വീഴ്ചപറ്റിയെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് കുറ്റപ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് ഒരിക്കലും പറയാനാവില്ല. ഒരു ആക്രമണത്തിന് സാധ്യയുണ്ടെന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ചില അവഗണനകൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഭീകരവാദികൾക്ക് ഇത്തരത്തിൽ വാഹനം അങ്ങോട്ടെത്തിക്കാൻ കഴിഞ്ഞത് വീഴ്ചയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള ഒരു തിരിച്ചടി നൽകും. നമ്മുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഭീകരതെക്കെതിരെ പ്രതികരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരാളേയും വെറുതെ വിടില്ല. സംസ്ഥാനത്ത് നിന്ന് ഭീകരവാദത്തിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചു കളയും. അത് ഉറപ്പ് നൽകുന്നുവെന്നും സത്യപാൽ മാലിക് പറഞ്ഞു.

ഭീകരർക്കെതിരെ സർക്കാർ നടത്തുന്ന പോരാട്ടങ്ങളിൽ വിജയം കാണുന്നത് അവരെ നിരാശയിലാഴ്‌ത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരാൾ പോലും ഭീകരസംഘടനകളിൽ ചേർന്നിട്ടില്ല. സൈന്യത്തിനെതിരായ കല്ലേറും നിർത്തിയിരുന്നുവെന്നും മാലിക് അവകാശപ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മീർ സന്ദർശിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തുന്നതിനൊപ്പം ഗവർണറേയും അദ്ദേഹം കണ്ടേക്കും.

ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ടാണ് ഭീകരാക്രമണം ഉണ്ടായത്. 2547 ജവാന്മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 78 വാഹനങ്ങളുൾപ്പെട്ട വ്യൂഹത്തിനുനേരെ ജയ്‌ഷെ ഭീകരൻ ആദിൽ അഹമ്മദ് ദർ സ്ഫോടകവസ്തു നിറച്ച എസ്.യു.വി. ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങൾ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു.

സ്ഫോടനശബ്ദം 12 കിലോമീറ്റർ അകലെവരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. 2016-ൽ ഉറിയിലെ സേനാക്യാമ്ബ് ആക്രമിച്ച് 23 ജവാന്മാരെ വധിച്ച ശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ആൾ നാശമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP