Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

69ാം വയസിൽ വീണ്ടും അച്ഛനായി ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ; റിച്ചാർഡും 35കാരിയായ അലെയ്ഹാന്ദ്രയും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ; ദലൈ ലാമയുടെ അടുത്ത അനുയായിയായ ഗിയർ കുഞ്ഞുണ്ടാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടതും ലാമയുടെ അനുഗ്രഹം തേടിയ ശേഷം

69ാം വയസിൽ വീണ്ടും അച്ഛനായി ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ; റിച്ചാർഡും 35കാരിയായ അലെയ്ഹാന്ദ്രയും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ; ദലൈ ലാമയുടെ അടുത്ത അനുയായിയായ ഗിയർ കുഞ്ഞുണ്ടാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടതും ലാമയുടെ അനുഗ്രഹം തേടിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക് : അറുപത്തൊൻപതാം വയസിൽ അച്ഛനായതിന്റെ ആഹ്ലാദത്തിലാണ് ഹോളിവുഡ് സൂപ്പർതാരം റിച്ചാർഡ് ഗിയർ. ഗിയറിനും ഭാര്യ അലെയ്ഹാന്ദ്ര സിൽവയ്ക്കും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. മുപ്പത്തഞ്ചുകാരിയായ അലെഹാന്ദ്രയ്ക്കും റിച്ചാർഡിനും ആദ്യ വിവാഹത്തിൽ കുട്ടികളുണ്ട്. റിച്ചാർഡിന്റെ ആദ്യ ഭാര്യയും ഹോളിവുഡ് താരവുമായ കാരെ ലൊവെല്ലിന് 19 വയസായ മകനുണ്ട്.

മുൻഭർത്താവ് ഗോവിന്ദ് ഫ്രീലാൻഡ്‌സിൽ അലെയ്ഹാന്ദ്രയ്ക്കും ഒരു മകനാണുള്ളത്. ഏറെ മാസങ്ങൾക്ക് മുൻപേ വിവാഹബന്ധം ഇവർ വേർപിരിഞ്ഞിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഗിയറും അലെയ്ഹാന്ദ്രയും തമ്മിലുള്ള വിവാഹം. സ്പാനിഷ് ലാ ലീഗാ ക്ലബ് റയൽ മാഡ്രിഡിന്റെ മുൻ വൈസ് പ്രസിഡന്റ് ഇഗ്നാഷ്യോ സിൽവയുടെ മകളാണ് അലെയ്ഹാന്ദ്ര.

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ അനുഗ്രഹം തേടിയശേഷമാണ് അലെയ്ഹാന്ദ്ര താൻ ഗർഭിണിയായ വിവരം വെളിപ്പെടുത്തിയത്. ബുദ്ധമത വിശ്വാസിയും ദലൈലാമയുടെ അടുത്ത അനുയായിയുമാണ് ഗിയർ. ഇത് കണക്കിലെടുത്ത് ഇൻക്രഡിബിൾ ഇന്ത്യ കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡറായി ഗിയറിനെ നിയമിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP