Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആനവണ്ടിക്കാലം' വെള്ളിത്തിരയിലെത്തിക്കാനായി തച്ചങ്കരിയുടെ മനസിലുള്ളത് ഫഹദിന്റെ മുഖം ! കെഎസ്ആർടിസിയിലെ ഔദ്യോഗിക ജീവിതം കഥയാക്കുമ്പോൾ തീപാറുന്ന ഡയലോഗുകൾ സമ്മാനിക്കുന്നത് രൺജി പണിക്കരെന്നും സൂചന; നായികയാകുന്നത് മുൻ എംപാനൽ ജീവനക്കാരി; 'ആനക്കഥ'യിലെ കഥാപാത്രങ്ങൾ മിക്കതും ആരെന്ന് പറയുമെങ്കിലും വില്ലൻ കഥാപാത്രം സസ്‌പെൻസാണെന്ന് തച്ചങ്കരി

'ആനവണ്ടിക്കാലം' വെള്ളിത്തിരയിലെത്തിക്കാനായി തച്ചങ്കരിയുടെ മനസിലുള്ളത് ഫഹദിന്റെ മുഖം ! കെഎസ്ആർടിസിയിലെ ഔദ്യോഗിക ജീവിതം കഥയാക്കുമ്പോൾ തീപാറുന്ന ഡയലോഗുകൾ സമ്മാനിക്കുന്നത് രൺജി പണിക്കരെന്നും സൂചന; നായികയാകുന്നത് മുൻ എംപാനൽ ജീവനക്കാരി; 'ആനക്കഥ'യിലെ കഥാപാത്രങ്ങൾ മിക്കതും ആരെന്ന് പറയുമെങ്കിലും വില്ലൻ കഥാപാത്രം സസ്‌പെൻസാണെന്ന് തച്ചങ്കരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ഓർഡിനറി എന്നത് സൂപ്പർ ഹിറ്റായിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് വേണ്ടി രണ്ടാം 'ആനവണ്ടി' ഹിറ്റൊരുക്കാൻ കെഎസ്ആർടിസി മുൻ സിഎംഡി ടോമിൻ തച്ചങ്കരി.ചിൽ ബസ് മുതൽ താൻ കണ്ടക്ടർ വേഷമണിഞ്ഞ യഥാർത്ഥജീവിതം വരെ വെള്ളിത്തിരയിൽ മിന്നി മറയുമെന്നും തച്ചങ്കരി പറയുന്നു. ആനവണ്ടിക്കാലം സിനിമയാകുമ്പോൾ കഥയും പാട്ടും തച്ചങ്കരിയുടെ വക തന്നെ. എന്നാൽ അതിലും സുപ്രധാന വാർത്ത അതല്ല. നായകനായി മനസിലുള്ളത് ഫഹദ് ഫാസിലാണെന്നും മാസ് ആക്ഷൻ ഡയലോഗുകൾ സമ്മാനിക്കുന്നത് രൺജി പണിക്കരാകുമെന്നും അദ്ദേഹം പറയുന്നു. ഇതോടെ ചിത്രം ഹിറ്റ് നിരയിലേക്ക് ഉയരുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

അടുത്തിടെ പിരിച്ചുവിടപ്പെട്ട എമ്പാനൽ കണ്ടക്ടറാകും നായികാകഥാപാത്രം. സി.എം.ഡിയെന്ന നിലയിൽ തച്ചങ്കരിക്കു മികച്ച പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും ഒരു കഥാപാത്രമാകുമെന്നാണ് സൂചന. സിനിമാ മേഖലയിലെ തന്നെ ചില സുഹൃത്തുക്കൾ കഥയുടെ അവകാശത്തിനായി തച്ചങ്കരിയെ കണ്ടുവെന്നാണ് വിവരം.

കെഎസ്ആർടിസി എം.ഡി. സ്ഥാനം ഒഴിഞ്ഞശേഷം അനുഭവക്കുറിപ്പുകൾ തയാറാക്കി. സർക്കാർ അനുമതി നൽകിയാലേ അടുത്തഘട്ടത്തിലേക്കു കടക്കൂവെന്നു തച്ചങ്കരി വ്യക്തമാക്കി. കഥയിലെ നായകനും നായികയും പാട്ടും സംഭാഷണവുമൊക്കെ ഏറെക്കുറെ തീരുമാനമായെങ്കിലും വില്ലൻ ആരെന്നത് സസ്‌പെൻസായി തന്നെ നിൽക്കട്ടെയെന്ന് തച്ചങ്കരി പറയുന്നു.'അഴിമതിക്കാരുടെ രക്തംകൊണ്ട് ഈ ഭൂമി കഴുകി വൃത്തിയാക്കും'എന്നത് സിനിമയിലെ പഞ്ച് ഡയലോഗ് എന്നും തച്ചങ്കരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP