Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വേണം: എസ്.ഡി.പി.ഐ

തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വേണം: എസ്.ഡി.പി.ഐ

മുസ്തഫ കൊമ്മേരി

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാൻ വരുന്ന തിരഞ്ഞെടുപ്പിൽ മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണെന്നു ജയ്പൂരിൽ നടന്ന എസ്.ഡി.പി.ഐ ദേശീയ വർക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കുതന്ത്രങ്ങളുടെയും ഭീതിയുടെയും നിഴലിലാണ് പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. സാമ്പത്തിക മുരടിപ്പും വർധിച്ചു വരുന്ന തൊഴിലില്ലായ്മയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന കേന്ദ്രഭരണത്തിൽ ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മതേതര കൂട്ടായ്മകളുമായി സഹകരിക്കും.

തകർക്കപ്പെട്ട ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വാഗ്ദാനം സർക്കാർ പൂർത്തിയാക്കണം. പുരോഗമന ചിന്താഗതിക്കാരെയും എഴുത്തുകാരെയും തടവിലാക്കുന്ന യു.എ.പി.എ, അഫ്‌സ്പ, എൻ.എസ്.എ തുടങ്ങിയ കരിനിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ പ്രഫ.ആനന്ദ് തെൽതുംബ്‌ഡെയെ അറസ്റ്റു ചെയ്ത പൂണെ പൊലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. യു.പി യിലെ ബിജെപി ഭരണത്തിൽ വർധിച്ചുവരുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ യോഗം പ്രതിഷേധിക്കുകയും യോഗി അധികാരലെത്തിയതു മുതൽ യു.പിയിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച് സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് വർധിച്ചുവരുന്ന കർഷക ആത്മഹത്യകളിൽ യോഗം ആശങ്ക രേഖപ്പെടുത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ സാമ്പത്തിക നയങ്ങളാണ് കർഷക ആത്മഹത്യക്ക് കാരണമാവുന്നതെന്നും പ്രശ്‌നത്തിൽ ഇടപെട്ട് കർഷക സമാശ്വാസ പദ്ധതികൾ ആസൂത്രണം ചെയ്യാനും കർഷക കൂട്ടായ്മ രൂപീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. സാമ്പത്തിക സംവരണം ഉടൻ പിൻവലിക്കണമെന്നും നാഷനൽ വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീൻ, പ്രഫ. നസ്‌നി ബീഗം, ദഹ്ലാൻ ബാഖവി, ആര്.പി പാണ്ഡേ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP