Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു

മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 11

കാവ്യ വിവാഹിതയാകാൻ ദിലീപ് സമ്മതിച്ചില്ല

വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ സ്ത്രീക്കും പുരുഷനും സന്തോഷത്തിന്റെ ദിവസങ്ങളാണ്. ജീവതത്തിൽ സ്വന്തമായി ഒരു പെണ്ണു വരുന്നു, അതല്ലെങ്കിൽ സ്വന്തമായി ഒരു ആണു വരുന്നു. അവർ ഫോൺ വിളിക്കുന്നു. കൊച്ചുവർത്തമാനം പറയുന്നു, സൗകര്യപ്പെട്ടാൽ വീട്ടിൽ നിന്നും മുങ്ങി സിനിമക്ക് പോകുന്നു, ഹോട്ടലിൽ കയറി സന്തോഷിക്കുന്നു. നല്ലതു മാത്രം സംസാരിക്കുന്നു. ഭാഗ്യവാനും ഭാഗ്യവതിയുമാണെന്നു പറഞ്ഞ് പരസ്പരം പുകഴ്‌ത്തുന്നു. സംസാരിക്കുന്നു. അങ്ങനെ വിവാഹദിവസം മുതൽ ഒന്നാകുന്നു.

എന്നാൽ കാവ്യയെ സംബന്ധിച്ചടുത്തോളം വിവാഹ നിശ്ചയം മുതൽ സന്തോഷം ഇല്ലാതായി. ദിലീപ് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് തനിക്കു ചിന്തിക്കാൻ കഴിയില്ലെന്നു മനസ്സിലായി. അത്രമാത്രം ലയിച്ചു ചേർന്നവരാണ് കാവ്യയും ദിലീപും. സ്നേഹമുള്ള പുരുഷൻ. കുസൃതിക്കാരൻ. തന്റെ വേദനകളെ സന്തോഷപ്പൂക്കളാക്കി മാറ്റിയ നല്ല സുഹൃത്ത്. പുരുഷ സുഖം അനുഭവിച്ച കാമുകൻ. ജീവിതാവസാനം വരെ ഒരുമിച്ചുണ്ടാകും എന്ന് തന്നോടു ചേർന്ന് കിടന്ന് മന്ത്രിച്ച കാമുകൻ. അങ്ങനെയുള്ള ഒരു വലിയ മനുഷ്യനെ എന്നന്നേക്കുമായി ഉപേക്ഷിച്ച് ഒരു പരിചയവുമില്ലാത്ത ഒരുത്തന്റെ കൂടെ പോകുക? അതോർത്തപ്പോൾ കാവ്യയുടെ സങ്കടം ഇരട്ടിച്ചു. കാവ്യ തന്റെ എല്ലാം സന്തോഷവും വേദനയും പങ്കു വച്ചിരുന്നത് കൂട്ടുകാരിയായ സുജയോടായിരുന്നു. അവർ ഇരുവരും പങ്കു വയ്ക്കാത്ത രഹസ്യങ്ങളില്ല.

ഉറക്കം വരാതെ, കണ്ണീരൊഴുക്കി കിടന്നപ്പോൾ സുജയുടെ ഫോൺ വന്നു. അത് തനിക്ക് ആശ്വാസമായെന്നു കാവ്യ കരുതി. എന്നാൽ, തന്നെ സന്തോഷിപ്പിക്കാനായിരുന്നില്ല സുജ വിളിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞു. കാവ്യയും നിശാലും വിവാഹിതരായാൽ ദിലീപ് അയാളെ കൊല്ലും അല്ലെങ്കിൽ കാവ്യയെ കൊണ്ട് കൊല്ലിക്കും എന്നു വിളിച്ചു പറഞ്ഞിരിക്കുന്നു.

ദിലീപിന്റെയും കാവ്യയുടെയും മനസാക്ഷി സൂക്ഷിപ്പുകാരിയാണ് സുജ. കാർത്തിക നക്ഷത്രത്തിൽ ജനിച്ച സുജ എല്ലാവർക്കും പ്രകാശം ചൊരിയുന്നവളാണ്. രഹസ്യം സൂക്ഷിപ്പുകാരിയാണ്.. ചതിക്കാത്തവളാണ്. അതുകൊണ്ടാണ് അടുപ്പമുള്ളവർ സുജയെ 'ചതിക്കാത്ത സുജ' എന്നു സ്നേഹപൂർവ്വം വിളിക്കുന്നത്.

'ഞാനെന്തു ചെയ്യണം സുജേ, നീ പറഞ്ഞു കേട്ടപ്പോൾ എനിക്കു പേടി തോന്നുന്നു. ഒരാളെ കൊല്ലണമെന്നു തീരുമാനിച്ചാൽ ദിലീപേട്ടൻ അതു ചെയ്തിരിക്കും.'

'ദിലീപേട്ടന്റെ സമ്മതത്തോടെയാണ് ഞാൻ വിവാഹത്തിനു സമ്മതിച്ചത്. എനിട്ട് ഇങ്ങിനെയൊക്കെ ചിന്തിക്കാമോ? സ്വന്തം നിലയും വിലയുമെന്താ ദിലീപേട്ടൻ ഓർക്കാതിരിക്കുന്നത്.' അതിനൊന്നിനും സുജയ്ക്കു വ്യക്തമായ മറുപടി ഉണ്ടായില്ല.

'നിന്നെ അത്രക്കും ഇഷ്ടമാണ്. നിനക്കു വേണ്ടി എന്തും ചെയ്യും. അതാണ് എന്റെ പേടി.' സുജയുടെ ശബ്ദത്തിൽ ഭീതി നിറഞ്ഞിരുന്നു.

എനിക്കറിയാം. എങ്കിൽ പിന്നെ ഈ വിവാഹത്തിൽ നിന്നും ഞാൻ മാറി നിൽക്കുമായിരുന്നില്ലെ?

വലിയൊരു തെറ്റിദ്ധാരണയും കുടുംബ പ്രശ്നങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ദിലീപേട്ടൻ അങ്ങനെ പറഞ്ഞത്. സുജ പതിയെ പതിയെ കാര്യങ്ങൾ അവതരിപ്പിച്ചു.

മഞ്ജു ചേച്ചിയോടു നിങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്. അക്കാര്യം ദിലീപേട്ടൻ മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്. മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം. നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്.

എന്റെ ജീവിതം തകരും എന്നല്ലേ അതിനർത്ഥം. മഞ്ജു ചേച്ചി ഭാര്യയായിരിക്കുമ്പോൾ ദിലീപേട്ടൻ വിവാഹം കഴിക്കുമോ?

്നിങ്ങൾ രണ്ടു പേരും ഒപ്പമുണ്ടാകണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം.

അതു നടക്കില്ല സുജേ, രണ്ടു വഞ്ചിയിൽ ഒരേ സമയം യാത്ര ചെയ്യണ്ട.

ദിലീപേട്ടൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. എന്താ വേണ്ടതെന്നു ദിലീപേട്ടൻ പറഞ്ഞു തരും. നീ അതനുസരിച്ചാൽ മതി.

ആ രാത്രി ബോധം മറയുന്നതുവരെ ദിലീപ് മദ്യപിച്ചു. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ഭ്രാന്തമായ അവസ്ഥയായിരുന്നു.

കാവ്യ എന്തു പറഞ്ഞു. വെളുപ്പാൻ കാലത്ത് സുജയെ വിളിച്ച് ദിലീപ് ചോദിച്ചു.

ദിലീപേട്ടൻ പറയുന്നതല്ലാതെ അവൾക്ക് മറ്റൊരഭിപ്രായമില്ല. എന്നാലും അവൾ ഒറ്റപ്പെടുമെന്ന ഭയം ഇല്ലാതില്ല. ദിലീപിന്റെ മനസ്സറിയാൻ വേണ്ടി സുജ ഒരു നമ്പർ ഇട്ടു.

നിനക്കു തോന്നുന്നുണ്ടോ സുജാ ഞാൻ അവളെ ചതിക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും. എന്റെ ഭാഗ്യനിധിയാണവൾ. അവളെ പോലൊരു സുന്ദരിയെ എനിക്കു ഒരിക്കലും കിട്ടുകയില്ല. മാണിക്യക്കല്ല് ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ. എല്ലാറ്റിനും സാവകാശം വേണം. എന്നാലും അവളെന്റെ മാത്രമായിരിക്കും.

സുജയിൽ നിന്നും ദിലീപിന്റെ വാക്കുകൾ കേട്ടതോടെ സങ്കടം നിയന്ത്രിക്കാൻ കഴിയാതെ കാവ്യ ദിലീപിനെ വിളിച്ചു.

ഇനി ഞാനെന്തു ചെയ്യണം. എന്റെ ഭർത്താവാകാൻ പോകുന്ന എഞ്ചിനീയർ വിളിച്ചിരുന്നു. ഞാൻ ഫോണെടുത്തില്ല.

ഫോൺ എടുത്തോളൂ. അയാളെ കൊതിപ്പിച്ചു നിർത്തുക. പ്രതീക്ഷ നൽകുക.

അതിനൊന്നും എന്നെക്കൊണ്ടു കഴിയില്ല ദിലീപേട്ടാ.

എങ്കിൽ സാധാരണ രീതിയിൽ പെരുമാറുക, പിടികൊടുക്കരുത്.

ശ്രമിക്കാം ദിലീപേട്ടാ.

പിന്നെ ദിലീപ് പറഞ്ഞ രീതിയിലാണ് കാവ്യ കരുക്കൾ നീക്കിയത്. വിവാഹം തീരുമാനിച്ചെങ്കിലും ഈ വിവാഹം നടക്കാൻ പാടില്ല. തന്നെ വഞ്ചകിയെന്നു വിളിക്കുമായിരിക്കും. വീട്ടുകാർ അടക്കം കുറ്റപ്പെടുത്തുമായിരിക്കും. എല്ലാം കേൾക്കാൻ തയ്യാറാണ്.

അതേ സമയം ദിലീപിനു ദോഷം ചെയ്യുന്നതാണ് തന്റെ തീരുമാനമെന്നു കാവ്യ മനസ്സിലാക്കി. വിവാഹത്തിൽ നിന്നും പിന്മാറിയാൽ കാരണം അന്വേഷിക്കും. തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംശയുമുള്ള മഞ്ജു ചേച്ചിയുടെ സംശയം വർദ്ധിക്കും. അതു പാടില്ല. ആർക്കും ദ്രോഹമുണ്ടാകാത്ത രീതിയാലാണ് പരിഹാരം കാണേണ്ടതെന്ന തീരുമാനമാണ് കാവ്യ എടുത്തത്. അതുകൊണ്ട് ഒന്നും വ്യക്തമായി ദിലീപിനോടു പറഞ്ഞില്ല.

വിവാഹം തീരുമാനിച്ചതു കൊണ്ട് തന്റെ ഭാവി വധുവിനോടു കിന്നാരം പറയാൻ നിശാൽ ചന്ദ്രനാഗ്രഹിച്ചു. വലിയ സിനിമാ നടിയാണെങ്കിലും തന്റെ ഭാര്യയാകാൻ പോകുന്നവളല്ലേ. പലരും ആഗ്രഹിച്ച നടിയെ സ്വന്തമാക്കാൻ കഴിഞ്ഞത് തനിക്കു മാത്രമല്ലെ? ഒന്നാലോചിക്കുമ്പോൾ താൻ ഭാഗ്യവാനാണ്.

പല പ്രവശ്യം നിശാൽ ചന്ദ്ര കാവ്യയെ വിളിച്ചു. നിശാൽ ചന്ദ്രയുടെ നമ്പർ കാണുമ്പോഴൊക്കെ കാവ്യ ഒഴിഞ്ഞു മാറി. എങ്കിലും നിരാശപ്പെടുത്തേണ്ടെന്നു കരുതി ഹലോ പറഞ്ഞു. സുഖമല്ലേ.. എന്നു ചോദിച്ചു കട്ടാക്കി. പിന്നെ നിശാൽ വിളിക്കുമ്പോഴൊക്കെ കാവ്യയുടെ ഫോൺ സ്വിച്ച് ഓഫ് ആരുന്നു.

തിരക്കായതു കൊണ്ടാണ് കാവ്യ കൂടുതൽ സംസാരിക്കാത്തതതെന്നു വിചാരിച്ചെങ്കിലും നിശാലിന്റെ മനസ്സിൽ സംശയം ഉദിച്ചു. പക്ഷെ തെറ്റായ രീതിയിൽ അയാൾ ചിന്തിച്ചില്ല. പല പ്രാവശ്യം ട്രൈ ചെയ്യുമ്പോൾ ഇടയ്ക്ക് കാവ്യ ഫോണിൽ വരുമായിരുന്നു.

്‌വിവാഹദിനം അടുത്തുവന്നു. അതോടെ മഞ്ജുവാര്യർക്ക് ഉണ്ടായിരുന്ന സംശയം മാറി. പക്ഷേ, ദിലീപ് വീട്ടിൽ വരുമ്പോഴെല്ലാം ദുഃഖിതനായിരുന്നു. സ്‌നേഹം പ്രകടിപ്പിക്കുന്നതും ചിരിക്കുന്നതും അഭിനയിക്കുന്നതായി തോന്നി. അതിന്റെ കാരണങ്ങൾ ചികയുന്നത് ദിലീപിന് ഇഷ്ടമല്ലാത്തതുകൊണ്ട് മഞ്ജു അതൊന്നും ശ്രദ്ധിച്ചില്ല.

കാവ്യയുടെ കല്യാണത്തിന് നമ്മൾ എന്താണ് സമ്മാനമായി കൊടുക്കുന്നത്?

ഒരു ദിവസം മഞ്ജു ചോദിച്ചു.

ചിരിക്കാൻ ശ്രമിച്ച് 'അതൊക്കെ നീ തീരുമാനച്ചാൽ മതി. പണം എത്രയെന്ന് പറഞ്ഞാൽ തരാം'. ദിലീപ് തന്ത്രപൂർവം ഒഴിഞ്ഞുമാറി.

നമ്മൾ മൂകാംബികയിലേയ്ക്ക് പോകുന്നില്ലേ?

അതിന് ഇനിയും ദിവസം ഉണ്ടല്ലോ? മാത്രമല്ല, മൂകാംബികയിലേയ്ക്ക് ക്ഷണിച്ചാൽ മാത്രം പോയാൽ മതിയല്ലോ?

നമ്മൾ മറ്റുള്ളവരെപ്പോലെ പോയാൽ പോരാ. നമ്മുടെ കുടുംബത്തിലെ കുട്ടിയാണവൾ. ദിലീപേട്ടന്റെ ലക്കി ജോഡി.

അതൊക്കെ അവിടെ നിൽക്കട്ടെ. ഒരാൾ മാത്രം വിചാരിച്ചാൽ സിനിമ ഓടുമോ? കാവ്യ മാത്രമല്ലല്ലോ എന്റെ കൂടെ നായികയായത്. ആ സിനിമകളും വൻ വിജയമായി മാറിയില്ലേ? എന്തിന് മറ്റുള്ളവരിലേയ്ക്ക് പോകുന്നു, നമ്മൾ രണ്ടുപേരും ജോഡികളായി അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്നില്ലേ? വിജയം ഒരാളിൽ മാത്രം കെട്ടിവെയ്ക്കരുതെന്റെ ശ്രീമതി...'

മനഃപൂർവമാണ് ദിലീപ് ഇങ്ങനെ പറഞ്ഞതെന്ന് മഞ്ജുവിന് മനസിലായില്ല.

കാവ്യയുടെയും നിശാലിന്റെയും വീട്ടുകാർ കല്യാണക്കത്തുകൾ അച്ചടിച്ചു. വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. കാവ്യയുടെ വീട് കല്യാണവീടായി മാറി.

ഈ ദിവസങ്ങലിലെല്ലാം കാവ്യയും ദിലീപും ഒരുമിച്ചായിരുന്നു. താൻ നിശാലിനെ ചതിക്കുകയാണെന്ന കുറ്റബോധം കാവ്യയെ ബാധിച്ചിരുന്നു.

അതേ സമയം ദിലീപിനെ എതിർക്കാനോ, വെറുക്കാനോ അവൾക്ക് കഴിയുമായിരുന്നില്ല.

ഇരുവരും സന്തോഷം പങ്കിടുമ്പോൾ ദിലീപ് കാവ്യയോട് മന്ത്രിച്ചു. കല്യാണത്തിന്റെ തലേദിവസം വരെ മാത്രമെ നിന്നെ എനിക്ക് എല്ലാ രീതിയിലും അവകാശപ്പെടാൻ കഴിയു. പിന്നെ നീ അവന്റേത് മാത്രമല്ലേ?

അതെയെന്ന അർത്ഥത്തിൽ കാവ്യ മൂളി.

അങ്ങനെ ഒരു മൂളൽ അല്ല ദിലീപ് ആഗ്രഹിച്ചിരുന്നത്. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ദിലീപ് പറഞ്ഞു

'ഈ വിവാഹം നടക്കാൻ പാടില്ല'.

വിശ്വാസം വരാതെ കാവ്യ ദിലീപിനെ നോക്കി.

'നോക്കണ്ട. ഞാൻ പറഞ്ഞത് സത്യമാണ്. എനിക്കത് സഹിക്കാൻ കഴിയില്ല' .

'ഇത്രയും വർഷം ഞാൻ ദിലീപേട്ടന്റെ സ്വന്തമായിരുന്നില്ലേ? വിവാഹം കഴിക്കാനും കുഞ്ഞുങ്ങളുടെ അമ്മ ആവാനും ഏത് സ്ത്രീയാണ് ിആഗ്രഹിക്കാത്തത്! ദിലീപേട്ടൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ നൽകിയില്ലേ? സ്വന്തം ഭാര്യയിൽ നിന്നും ലഭിക്കാത്ത സ്‌നേഹവും സുഖവും ഞാൻ തന്നില്ലേ? എനിക്കും ഒരു ജീവിതം വേണ്ടേ?'

ദിലീപിന് ചോദ്യം ഇഷ്ടമായില്ല. അവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി.

'കല്യാണത്തിന് ഇനി ഒരു മാസം മാത്രം. ഇനി കല്യാണം മുടങ്ങിയാൽ.... വീട്ടുകാർക്ക് അപമാനമാകില്ലേ! എന്താണ് കാരണം പറയുക!'

'അതൊന്നും എനിക്കറിയില്ല. നിന്നെ മറ്റൊരുത്തൻ അവകാശപ്പെടാൻ പാടില്ല. ഞാൻ മാത്രമാണ് നിന്റെ സ്വന്തം. നിന്റെ ഭർത്താവും കാമുകനും എല്ലാം ഞാനാണ്'.

'എന്നാൽ എന്നെ കല്യാണം കഴിക്ക്' - ദിലീപിനെ ചൊടിപ്പിക്കാൻ വേണ്ടി കാവ്യ പറഞ്ഞു.

ഒരു നിമിഷം ദിലീപ് കാവ്യയെ സൂക്ഷിച്ച് നോക്കി.

'ഞാനിങ്ങിനെ പറഞ്ഞാൽ ഈ വിവാഹത്തിൽ നിന്നും നീ പിന്മാറുമോ?'

'പറഞ്ഞാൽ മാത്രം പോരാ, ഉറപ്പ് വേണം'.

'ഞാൻ വാക്കു പാലിക്കാത്തവനാണെന്നും ചതിയനാണെന്നും എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ?'

'ഇല്ല ദിലീപേട്ടാ.... ദിലീപേട്ടനെ പിരിയാൻ എനിക്ക് ഇഷ്ടമുണ്ടെന്നാണോ? ഞാനെല്ലാം നൽകിയത് പൂർണ സന്തോഷത്തോടെയല്ലേ? ഇനി അതിന്റെ ഓർമ പോരേ... ഞാൻ ശരിക്കും എന്റെ ഭർത്താവാകുന്നവനെ ചതിക്കുകയല്ലേ! ഏതൊരാളും സ്വന്തം ഭാര്യയും ഭർത്താവും ചീത്തയാകാതിരിക്കാനല്ലേ ആഗ്രഹിക്കുന്നത്! സത്യത്തിൽ ഞാൻ ഒരു വഞ്ചകിയാണ്...'

'അതുകൊണ്ടാണ് പറഞ്ഞത്, ഈ വിവാഹം നടക്കരുതെന്ന്' ദിലീപ് കാവ്യയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

' നീ എന്റെ ഭാര്യയാകും. എന്റെ കുഞ്ഞിനെ പ്രസവിക്കും. ഞാൻവാക്ക് തരുന്നു'.

(തുടരും...)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP