Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിൻ വധക്കേസിൽ പ്രതികൾക്ക് കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു; ഗാന്ധിനഗർ മുൻ എസ്‌ഐ ഷിബുവിനെയും പുറത്താക്കാൻ നടപടി; ഇഷ്ടപ്പെട്ട പെൺകുട്ടിയ ജീവിതസഖിയാക്കിയ യുവാവിനെ ആക്രമിക്കാൻ പോയ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി

കെവിൻ വധക്കേസിൽ പ്രതികൾക്ക് കൂട്ടുനിന്ന എഎസ്‌ഐയെ പിരിച്ചുവിട്ടു; ഗാന്ധിനഗർ മുൻ എസ്‌ഐ ഷിബുവിനെയും പുറത്താക്കാൻ നടപടി; ഇഷ്ടപ്പെട്ട പെൺകുട്ടിയ ജീവിതസഖിയാക്കിയ യുവാവിനെ ആക്രമിക്കാൻ പോയ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെവിൻ വധക്കേസിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാതെ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി. കോഴവാങ്ങി കേസ് അട്ടിമറിക്കാനും യുവാവിനെ വധിക്കാൻ അവസരമൊരുക്കുന്ന നിലയിലും വിഷയം കൈകാര്യം ചെയ്ത എഎസ്‌ഐയെ പിരിച്ചുവിട്ടു. സംഭവ സമയത്ത് ഗാന്ധിനഗറിൽ ഉണ്ടായിരുന്ന എസ്‌ഐക്കെതിരെയും നടപടിക്കൊരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്.

അന്വേഷണത്തിലെ കൃത്യവിലോപത്തിന്റെ പേരിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പ്രതിയിൽനിന്നു കോഴ വാങ്ങിയ സംഭവത്തിൽ എഎസ്‌ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു. ഗാന്ധിനഗർ മുൻ എസ്‌ഐ എം.എസ്. ഷിബുവിനെയും സർവീസിൽനിന്നു പുറത്താക്കും. സിപിഒ എം.എൻ. അജയകുമാറിന്റെ ഇൻക്രിമെന്റ് മൂന്നു വർഷം പിടിച്ചുവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെവിൻ വധക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായും അന്വേഷണം അട്ടിമറിച്ചതായും തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു. കെവിന്റെ പിതാവും ഭാര്യയായ പെൺകുട്ടിയും ഉൾപ്പെടെ പെൺകുട്ടിയുടെ വീട്ടുകാർ നടപ്പാക്കിയ ക്രൂരമായ കൊലപാതകത്തിന് പൊലീസും കൂട്ടുനിന്നുവെന്ന ആക്ഷേപം ഉയർത്തിയിരുന്നു. മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകാനെത്തിയ പിതാവിനെ ഗൗനിക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല.

ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത്. കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിൻ പി. ജോസഫിന്റെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പായിരുന്നു. പിന്നീട് പുഴയിൽ നിന്നാണ് യുവാവിന്റെ ജഡം കണ്ടെത്തുന്നത്. എന്നാൽ യുവാവ് തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടി പുഴയിൽ വീണതാകാമെന്ന നിലയിലേക്ക് കേസ് അട്ടിമറിക്കപ്പെട്ടതായും ആരോപണം ഉയർന്നിരുന്നു. കേസിൽ വിചാരണ നടക്കുകയാണിപ്പോൾ. അതിനിടെയാണ് ഇപ്പോൾ വധുവിന്റെ വീട്ടുകാരുടെ ഇംഗിതമനുസരിച്ച് തട്ടിക്കൊണ്ടു പോകലിനും പിന്നീട് കെവിന്റെ മരണത്തിനും കാരണമായ സംഭവത്തിൽ ഇതിനെല്ലാം കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല അന്വേഷണം വരുന്നത്.

ഡ്രൈവറായിരുന്ന എം.എൻ. അജയകുമാറിന്റെ 3 വർഷത്തെ ആനുകൂല്യങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽനിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്‌ഐ ടി.എം.ബിജുവിന് അറിയാമായിരുന്നെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ സംഘം കെവിനെ തിരക്കി പോകുന്ന സന്ദർഭത്തിൽ വാഹനം തടഞ്ഞ് പരിശോധിച്ചെങ്കിലും പൊലീസ് അവരെ വിട്ടയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP