Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർജിക്കൽ സ്ട്രൈക്കിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൈയടി വാങ്ങുന്ന പ്രധാനമന്ത്രീ, എന്തുകൊണ്ട് താങ്കൾ തീവ്രാവാദി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് മറ്റുള്ളവരെ തലയിലിടുന്നു; രാജ്യത്തോടോ സൈന്യത്തോടോ ആത്മാർഥമായ യാതൊരു സ്നേഹവും ഇല്ലാത്തവാരാണ് മോദി ആരാധകർ; തങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ മോശം നിലവാരം ചൂണ്ടിക്കാട്ടി തേജ് ബഹാദുർ എന്ന സൈനികൻ രംഗത്ത് എത്തിയപ്പോൾ ഈ രാജ്യസ്നേഹം എവിടെയായിരുന്നു: മോദിയെയും ബിജെപിയെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ജസ്റ്റീസ് കട്ജു

സർജിക്കൽ സ്ട്രൈക്കിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൈയടി വാങ്ങുന്ന പ്രധാനമന്ത്രീ, എന്തുകൊണ്ട് താങ്കൾ തീവ്രാവാദി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് മറ്റുള്ളവരെ തലയിലിടുന്നു; രാജ്യത്തോടോ സൈന്യത്തോടോ ആത്മാർഥമായ യാതൊരു സ്നേഹവും ഇല്ലാത്തവാരാണ് മോദി ആരാധകർ; തങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ മോശം നിലവാരം ചൂണ്ടിക്കാട്ടി തേജ് ബഹാദുർ എന്ന സൈനികൻ രംഗത്ത് എത്തിയപ്പോൾ ഈ രാജ്യസ്നേഹം എവിടെയായിരുന്നു: മോദിയെയും ബിജെപിയെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ജസ്റ്റീസ് കട്ജു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സർജിക്കൽ സ്്ട്രൈക്കിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൈയടി വാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രാദി ആക്രമണം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് അതിന്റെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോൾ കോൺഗ്രസ്, സിദ്ദു എന്നൊക്കെ പറഞ്ഞ് ഒഴിയുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് കട്ജു ട്വിറ്ററിൽ വിമർശിച്ചു.

രാജ്യത്തോടോ സൈന്യത്തോടോ ആത്മാർഥമായ യാതൊരു സ്നേഹവും ഇല്ലാത്തവാരാണ് മോദി ആരാധകർ. തങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ മോശം നിലവാരം ചൂണ്ടിക്കാട്ടി തേജ് ബഹാദുർ എന്ന സൈനികൻ രംഗത്ത് എത്തിയപ്പോൾ ഈ രാജ്യസ്നേഹം എവിടെയായിരുന്നുവെന്നും കടു്ജു ചോദിച്ചു.

നേരത്തെ മോദി സർക്കാറിനെ വിമർശിച്ച്, ഈ വിഷയത്തൽ കട്ജു മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. പുൽവാമ ചാവേറാക്രമണത്തിന് പകരം വീട്ടാൻ പാക്കിസ്ഥാനെ ആക്രമിക്കുകയെന്നത് ബുദ്ധിഭ്രമം സംഭവിച്ചവന്റെ ആശയമാണ്. കശ്മീരിലെ സാധാരണ മനുഷ്യരുടെ കൂട്ടക്കൊലയിൽ അവസാനിക്കുമെന്ന് താൻ പേടിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണം നടത്തിയവരെയൊ അവരുടെ പിന്നിലുള്ളവരെയോ കണ്ടെത്താൻ കഴിയാത്തപ്പോൾ, പാക്കിസ്ഥാനെ ആക്രമിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സർജിക്കൽ സ്‌ട്രൈക് ഒരിക്കൽ മാത്രം ചെയ്യാവുന്ന കാര്യമാണ്. അവർ ഉറങ്ങിക്കിടക്കുമ്പോൾ നമുക്കവരെ ആക്രമിക്കാം. പക്ഷേ അവർ ഇപ്പോൾ ഉണർന്നിരിക്കുകയാണ്. ഇപ്പോൾ അത്തരത്തിൽ ആക്രമിച്ചാൽ അതിന് വലിയ വില കൊടുക്കേണ്ടിവരും.

പതിറ്റാണ്ടുകളോളം ഇവിടുത്തെ രാഷ്ട്രീയക്കാർ എടുത്ത വിവേകശൂന്യ നിലപാടുകളാണ് കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഭൂരിപക്ഷം കാശ്മീരികളും ഇന്ത്യയിൽനിന്ന് അകൽച്ചയിലാണ്. ആക്രമണങ്ങൾ നടക്കുമ്പോൾ സായുധ സേനകൾ ആയുധങ്ങളില്ലാത്ത സാധാരണ ജനങ്ങളെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവരെ കൊല്ലുന്നു. ആക്രമണത്തിൽ കൊല്ലപ്പെടുന്നവവുടെ ബന്ധുക്കൾ ഇതിന്റെ പേരിൽ സമരോത്സുകരായി മാറും എന്നതാണ് ഇതിന്റെ പരിണതഫലം.

90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണ്. ജാതീയത നിറഞ്ഞ ചിന്താഗതിയുള്ളവരാണ്. വിദ്യാസമ്പന്നരായവർ പോലും ദലിതുകളെ മനുഷ്യരായി അംഗീകരിക്കുന്നില്ല.രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷടിച്ചെന്ന് മോദി അവകാശപ്പെടുന്നു. പക്ഷേ സത്യമെന്താണ്? ബിജെപി ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കുകയാണ്. അതിനെ ദേശവിരുദ്ധ പാർട്ടി എന്നു തന്നെ താൻ വിളിക്കുമെന്നും കട്ജു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP