Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓ മൈ ഗോഡ്...അവന്മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങിയിലെ സുമേഷിന്റെ കല്യാണത്തിന്റെ പിന്നാമ്പുറക്കാഴ്‌ച്ചകളുമായി അണിയറപ്രവർത്തകർ; നാടൻ പാട്ട് പിറന്ന വഴി കാണാം

ഓ മൈ ഗോഡ്...അവന്മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങിയിലെ സുമേഷിന്റെ കല്യാണത്തിന്റെ പിന്നാമ്പുറക്കാഴ്‌ച്ചകളുമായി അണിയറപ്രവർത്തകർ; നാടൻ പാട്ട് പിറന്ന വഴി കാണാം

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറവിശേഷങ്ങളുമായി വീഡിയോ പുറത്ത്. ഷെയിൻ നിഗം അവതരിപ്പിച്ച ബോബിയുടെ സുഹൃത്തായ സുമേഷിന്റെ വിവാഹാഘോഷത്തിന്റെ മെയ്‌ക്ക് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

സുമേഷിന്റെ വിവാഹ സമയത്ത് കുട്ടികൾ പാടുന്ന നാടൻ പാട്ടുണ്ടായിരുന്നു. ഈ കുട്ടികൾ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിവാഹരംഗം രംഗം ഷൂട്ട് ചെയ്യുന്ന സമയത്തെ വീഡിയോയാണിത്.ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഈ വീഡിയോയിലുള്ളത്.

കുമ്പളങ്ങി നൈറ്റ്സിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണമാണ്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നസീമും ചേർന്ന് നിർമ്മിച്ച ചിത്രം ദിലീഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മധു സി നാരായണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP