Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം

ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: കിടക്കുന്നത് ഭാര്യയ്ക്കൊപ്പം കട്ടിലിൽ. ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്നിറങ്ങി താഴെ പായിൽക്കിടക്കുന്ന മകൾക്കൊപ്പം ശയിക്കും. തുടർന്ന് ഭീഷണിയുടെ മുൾമുനയിൽ നിർത്തി പിഞ്ചുശരീരത്തിൽ കാമഭ്രാന്ത് തീർക്കും. നരാധമന് തുണയായത് ഭാര്യയുടെ അന്തം വിട്ടുള്ള ഉറക്കം. പെരുമാറ്റത്തിലെ പൊരുത്തക്കേട് കണ്ട് അധ്യപകർ വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ പുറത്തുവന്നത് പിതാവിൽ നിന്നും നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

പെരുമ്പാവൂർ സ്വദേശിനിയായ 13കാരിയാണ് ഒരു വർഷത്തിലേറെയായി പിതാവിൽ നിന്നും ലൈംഗിക പീഡനം നേരിടുന്നതായി സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ വെളിപ്പെടുത്തിയത്.നഗരത്തിന് സമീപം പ്രവർത്തിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പിതാവിന്റെ ലൈംഗിക അതിക്രത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയ വിവരങ്ങൾ ആരിലും ഞെട്ടലുളവാക്കുന്നതാണെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.അതിക്രൂരവും മൃഗീയവുമായിട്ടായിരുന്നു ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോഴെല്ലാം ഇയാൾ വായ്പൊത്തിപ്പിടിച്ചാണ് ഇംഗിതം സാധിച്ചിരുന്നതെന്ന് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിട്ടുണ്ടെന്നാണ് അറിയുന്നത്. 42കാരനായ പെൺകുട്ടിയുടെ പിതാവ് ഡ്രൈവറാണ്. മദ്യത്തിനും കഞ്ചാവിനും പുറമേ മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും താൻ ലഹരി്ക്കായി ഉപയോഗിച്ചിരുന്നതായിട്ടാണ് പെരുമ്പാവൂർ പൊലീസിൽ ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഇയാൾ ശക്തമായി നിഷേധിച്ചിരുന്നെന്നും മെഡിക്കൽ പരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ചോദ്യം ആവർത്തിച്ചപ്പോൾ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോൾ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ ഒഴുക്കൻ മട്ടിലുള്ള മറുപടിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി താൻ പിതാവിൽ നിന്നുള്ള പീഡനം സഹി്ക്കുകയായിരുന്നെന്നും പുറത്തറിയിച്ചാൽ കൊല്ലുമെന്നുള്ള ഭിഷണിയെ തുടർന്നാണ് വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത് എന്നുമാണ് പെൺകുട്ടി കൗൺസലിംഗിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഒരു മുറിയിലാണ് മാതാപിതാക്കളും പെൺകുട്ടിയും ഉറങ്ങിയിരുന്നത്. കിടന്ന് താമസിയാതെ ഉറക്കം പിടിക്കുന്ന സ്വഭാവക്കാരിയായിരുന്നു മാതാവ്. ഉറക്കത്തിൽ കുലിക്കി വിളിച്ചാൽ പോലും ഉണരാതെ അന്തംവിട്ടുറങ്ങുന്ന സ്വഭാവക്കാരിയായിരുന്നു മാതവെന്ന് പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ ഉറക്കത്തിന്റെ രീതി മുതലാക്കിയാണ് പിതാവ് മകളെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പിതാവ് ഇപ്പോൾ റിമാന്റിലാണ്. ബലാൽസംഗം, ബാലപീഡനം എന്നിവ ചുമത്തി പോക്‌സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP