Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിനായി ജപ്പാൻ പ്രധാനമന്ത്രി തന്നെ നാമനിർദ്ദേശം ചെയ്തിരുന്നുവെന്ന് ട്രംപ്; യുഎസ് സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ആബെ ട്രംപിനെ നിർദ്ദേശിച്ചതെന്ന് ജപ്പാൻ മാധ്യമം; 'നൊബേൽ തനിക്ക് ലഭിക്കില്ലെന്നും ഒബാമയ്ക്ക് നൽകിയത് എന്തിനാണെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നും' പരിഹസിച്ച് ട്രംപ്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിനായി ജപ്പാൻ പ്രധാനമന്ത്രി തന്നെ നാമനിർദ്ദേശം ചെയ്തിരുന്നുവെന്ന് ട്രംപ്; യുഎസ് സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ആബെ ട്രംപിനെ നിർദ്ദേശിച്ചതെന്ന് ജപ്പാൻ മാധ്യമം; 'നൊബേൽ തനിക്ക് ലഭിക്കില്ലെന്നും ഒബാമയ്ക്ക് നൽകിയത് എന്തിനാണെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നും' പരിഹസിച്ച് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ നൊബേൽ സമാധാന പുരസ്‌കാരത്തിനായി തന്നെ നാമനിർദ്ദേശം ചെയ്തിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് നൊബേൽ വിഷയം ചർച്ചയാക്കിയത്. ഉത്തര കൊറിയയുമായി നടത്തിയ സമാധാന നീക്കങ്ങളുടെ പേരിലാണ് തന്നെ നോബലിന് പരിഗണിച്ചതെന്നും ട്രംപ് അവകാശപ്പെടുന്നു.

എന്നാൽ അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നൊബേൽ പുരസ്‌കാരത്തിനായി ട്രംപിനെ നിർദ്ദേശിച്ചതെന്നും ജപ്പാൻ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. തന്നെ പുരസ്‌കാരത്തിന് നിർദ്ദേശിച്ചിട്ടുണ്ട് എന്നറിയിച്ച് ആബെ തനിക്ക് അഞ്ച് പേജുകളുള്ള കത്തയച്ചിരുന്നുവെന്നും ഇതിനു പിന്നാലെ താൻ നന്ദി അറിയിച്ചിരുന്നുവെന്നും ട്രംപ് പറയുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് നൊബേൽ കിട്ടിയതിനെ പറ്റി വിമർശന സ്വരത്തോടെയാണ് ട്രംപ് സംസാരിച്ചത്.

'നൊബേൽ എനിക്ക് ഒരിക്കലും ലഭിക്കാനിടയില്ല. അവർ അത് ഒബാമയ്ക്കു നൽകി. എന്തിനാണ് കിട്ടിയതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല' ട്രംപ് പറഞ്ഞു. രാജ്യത്തിനായി നന്മയുള്ള ഒട്ടേറെ കാര്യങ്ങൾതാൻ ചെയ്യുന്നുണ്ടെന്നും എന്നാൽ അതിനുള്ള അംഗീകാരം ലഭിക്കുന്നില്ലെന്നാണു ട്രംപിന്റെ പരാതി. നൊബേൽ ഫൗണ്ടേഷൻ വ്യവസ്ഥ പ്രകാരം, രാഷ്ട്രത്തലവന്മാർക്കും നാമനിർദ്ദേശം നടത്താം. എന്നാൽ, ഫലം കാണാത്ത നാമനിർദ്ദേശങ്ങളുടെ വിവരം 50 വർഷത്തേക്കു നൊബേൽ സമിതി പുറത്തുവിടാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP