Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു? ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ശനി കേതു യുതി 2019 എന്തിനെ സൂചിപ്പിക്കുന്നു?

വരുന്ന മാര്ച് ഏഴാം തീയതി രാഹു കേതു ഇത് വരെ നിന്ന രാശി മാറി മിഥുനത്തിലേക്കും, ധനുവിലെക്കും നീങ്ങുന്നതാണ്. രാഹുവും കേതുവും പതിനെട്ടു മാസം ഒരേ രാശിയിൽ സ്ഥിതി ചെയ്യും. ഈ കഴിഞ്ഞ പതിനെട്ടു മാസം രാഹുവും കേതുവും യഥാക്രമം കർക്കിടക രാശിയിലും, മകരം രാശിയിലും ആണ് സ്ഥിതി ചെയ്തിരുന്നത്. ഇവയ്ക്ക് ഭൗതീകമായ രൂപമില്ല എങ്കിലും വളരെ സംവേദനാത്മകമായ ശക്തിയെ ആണ് ഇവ രണ്ടും സൂചിപ്പിക്കുക. അധിക നേരവും ഈ രണ്ടും പിന്നോട്ടാണ് സഞ്ചരിക്കുക. എന്നാൽ വളരെ ചുരുക്കം നിമിഷങ്ങളിലേക്ക് ഇവ നേർ ഗതിയിലും സഞ്ചരിക്കുന്നതാണ്.

വേദിക് ജ്യോത്സ്യത്തിൽ ഉള്ള ഒൻപത ഗ്രഹങ്ങളിൽ ഏഴും ദേവന്മാരുടെ സത്ത ആയി കാണുന്നു എങ്കിലും ഈ രണ്ടു നിഴൽ ഗ്രഹങ്ങളെ അസുരന്മാരുടെ പ്രതിനിധി ആയാണ് കാണുക. പക്ഷെ ഇവ രണ്ടും ഇല്ലാതെ ഉള്ള ചാർട്ട് വായന പൂർണമാവുകയെ ഇല്ല. അത്ര മാത്രം അർത്ഥമാണ് ഈ രണ്ടു ഗ്രഹങ്ങളും മൊത്തം ചാർട്ടിനു നൽകുക.

ഇത്തവണത്തെ അവരുടെ രാശി മാറ്റം വളരെ ആകാംഷയോടെയാണ് ലോകം മൊത്തം നോക്കിക്കാണുക. ഈ അടുത്ത കാലത്തൊന്നും ഇത്ര സെൻസിറ്റീവ് ആയ ഗ്രഹ മാറ്റങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.

രാഹു മിഥുനത്തിലേക്ക് പോകുമ്പോൾ, കേതു ധനുവിലെക്ക് നീങ്ങും. കേതു ധനുവിൽ ശനിയും ആയി ഒന്നിക്കുന്ന അവസരം അത്ര സുഖകരം ആയിരിക്കില്ല എന്നാണു മനസിലാക്കാൻ സാധിക്കുക. മാര്ച് മുതൽ അടുത്ത ശനി മകരം രാശിയിലേക്ക് നീങ്ങുന്ന 2020 വരെ ലോകം എമ്പാടും പല തരം പൊളിറ്റിക്കൽ മാറ്റങ്ങൾ നടക്കുമെന്നാണ് സൂചന. ശനിയും കേതുവും ഒന്ന് ചേരുന്ന ധനു രാശി, മതം, രാഷ്ട്രീയം , administration, നിയമം, മത പരിവർത്തനം, അതി സാഹസികത മത പഠനം, ഉപരിപഠനം, വിദേശ രാജ്യങ്ങൾ, വിദേശ ബന്ധം, ഗുരുക്കന്മാർ, മത പണ്ഡിതർ എന്നിവയുടെതാണ്.

രാഹു, നീങ്ങുന്ന മിഥുനം രാശി ചെറു ഗ്രൂപ്പുകൾ, ആശയവിനിമയം, ടെക്നോളജി, പുതിയ ഗാഡ്ജറ്റുകൾ, സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ, ചെറു യാത്രകൾ, പൊതു പ്രസംഗം , മീഡിയ , എന്നിവയുടെതുമാണ്.

മേൽപ്പറഞ്ഞ വിഷയങ്ങൾക്ക് അടുത്ത കുറെ നാൾ വൻ പ്രാധാന്യം ആണ് ഉണ്ടാകുക. ഇവയിൽ കൂടുതൽ പ്രാധാന്യം ശനിയും കേതുവും ഒന്ന് ചേരുന്ന ധനു രാശിക്ക് ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൊളിറ്റിക്കൽ ജ്യോത്സ്യം, രാഷ്ട്ര നേതാക്കളുടെ ഭാവി ഇതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഒരു സെലിബ്രിറ്റി ചാർട്ട് പോലും ഞാൻ ഇന്നേ വരെ നോക്കിയിട്ടില്ല. എന്റെ ഗുരുവായ ശ്രീ കെ. എൻ റാവുവിന്റെ കൈവശം പല രാഷ്ട്ര നേതാക്കൾ, പൊതു രംഗത്ത് അറിയപ്പെടുന്ന വ്യക്തികൾ എന്നിവരുടെ എല്ലാം ഏതാണ്ട് കൃത്യമോ, വളരെ കൃത്യമോ ആയ ചാർട്ടുകൾ ഉണ്ട്. എങ്കിലും അങ്ങനത്തെ ജ്യോത്സ്യത്തിൽ എനിക്ക് വിശ്വാസമില്ല എങ്കിലും ഈ വരുന്ന ശനി കേതു യുതി ലോകത്തെ വളരെ അധികം സ്വാധീനിക്കും എന്ന് ഞാൻ കൃത്യമായി വിശ്വസിക്കുന്നു. നാമെല്ലാവരും അതിന്റെ ഭാഗമാകുന്നതാണ്. യുക്തിവാദികൾക്ക് പോലും അവയിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കുന്നതല്ല . ഇനി വരുന്ന ദിനങ്ങളിൽ നാം ഈ മാറ്റങ്ങളിൽ നമ്മുടെതായ പങ്കു വഹിക്കുന്നതാണ്.

ഈ ശനി കേതു സംഗമം, രാഷ്ട്രീയം എന്നാ മേഖലയെ വളരെ അധികം സ്വാധീനിക്കും. വളരെ സെൻസിറ്റീവ് ആയ ദിനങ്ങളാണ് നമ്മെ കാത്തിരിക്കുക. ഞാൻ എന്റെ ഇന്ഗ്ലിഷ് യൂട്യൂബ് ചാനലിൽ ഈ അവസ്ഥയെ കുറിച്ച ഒരു വീഡിയോ വളരെ മുന്പ് തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ കണ്ടു നോക്കുക. ലോകം മൊത്തം ഉള്ള പൊളിറ്റിക്കൽ രംഗം വളരെ കലുഷമായ രീതിയിൽ ആയിരിക്കും മുന്നോട്ട് നീങ്ങുക. ശനി കർമം, ഗവ്ന്മേന്റ്റ്, വലിയ ജനക്കൂട്ടം, ഉത്തര വാദിത്തം എന്നിവയെ സൂചിപ്പിക്കുന്നു. കേതു ഒറ്റപ്പെടൽ, ആത്മീയത, റീസേർച്ച്‌, ഡെവലപ്പ്മെന്റ് , ലൗകീക കാര്യങ്ങളിലെ താല്പര്യമില്ലായ്മ എന്നിവയും സൂചിപ്പിക്കുന്നു, ഇവ രണ്ടും ഏതാണ്ട് ഒരേ കാര്യങ്ങളാണ് സൂചിപ്പിക്കുക. മതം എന്നാ വസ്തുതയിൽ നിന്നും ആത്മീയത, നിഗൂഡവിഷയങ്ങൾ എന്നിവയിലേക്ക് ഭൂരിപക്ഷം ജനങ്ങളും നീങ്ങുന്ന അവസ്ഥ ഉണ്ടാകും. ഇപ്പോൾ തന്നെ പലരും മതം എന്നാ മതിലിൽ നിന്നും പുറത്ത് കടന്നു ആത്മീയത എന്നാ വിഷയതിൽ താല്പര്യം കാണിക്കുന്നതായി കാണാൻ കഴിയും. യഥാർഥ ദൈവത്തിനു എവിടെ ആണ് മതം? ഏതു മതത്തിലാണ് ദൈവത്തിനെ പൂർണമായി ഉൾക്കൊള്ളാൻ കഴിയുക. മതങ്ങളുടെ ബലഹീനത ജനങ്ങൾക്ക് വെളിവാകുന്ന അവസരങ്ങൾ നമ്മെ കാത്തിരിക്കുന്നു. പലരും യഥാർഥ ഗുരുവിനെ കണ്ടെത്താനുള്ള ശ്രമംങ്ങൾ തുടരും. പല കപട ഗുരുക്കന്മാരുടെയും മുഖം മൂടി സമൂഹ മധ്യത്തിൽ അഴിഞ്ഞു വീഴും.
എന്നെ പോലെ ഉള്ള mystics മുഖ്യ ധാരയിൽ നിന്നും നിന്നും ഒഴിഞ്ഞു മാറി നടക്കാൻ താല്പര്യപ്പെടും. കപടമായ ലോകത്തിനു ഹ്രസ്വമായ സന്തോഷങ്ങളെ വാഗ്ദാനം ചെയ്യാൻ കഴിയൂ. ആ സത്യം വരും ദിനങ്ങളിൽ പലരുടെയും ജീവിതം മാറ്റിമറിക്കും. എങ്കിലും അവരുടെ പ്രാധാന്യം വർധിക്കും. പല യുക്തി വാദികളും കർശനമായ രീതിയിൽ വിമർശിക്കപ്പെടും.

ഈ അവസരം വ്യാഴം ഏതാണ്ട് ഒരു മാസത്തേക്ക് തന്റെ സ്വന്തം രാശിയായ ധനു രാശിയിലേക്ക് നീങ്ങും. ആ നീക്കം മാർച്ചിൽ തന്നെ ആയിരിക്കും സംഭവിക്കുക. 29 മാര്ച് മുതൽ 23 ഏപ്രിൽ വരെ വ്യാഴം ധനു രാശിയിൽ തന്നെ സ്ഥിതി ചെയ്യുന്ന സമയം നമുക്കെല്ലാവർക്കും വളരെ പ്രധാനമാണ്. ഏപ്രിൽ മുതൽ വ്യാഴം സ്ലോ ഡൗൺ മോദിൽ സഞ്ചാരം തുടങ്ങി വൃശ്ചിക രാശിയിലേക്ക് നീങ്ങും. ഓർക്കുക ഈ വേളയിൽ ആണ് നാം തിരഞ്ഞെടുപ്പിനെ നേരിടുക. വ്യാഴം സത്ബുദ്ധി, നീതി, ധർമം, സത്യം എന്നിവയെ സൂചിപ്പിക്കുന്നു. വ്യാഴം സ്ലോ ഡൗൺ അവസ്ഥയിൽ പോകുക എന്ന് പറഞ്ഞാൽ, വ്യാഴത്തിന്റെ ഗുണങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ എന്നാണു അർഥം. പൊളിറ്റിക്കൽ രംഗത്ത് വൻ നീക്കങ്ങളാണ് നടക്കുക. പ്രിയങ്ക വരുമോ രാഹുൽ വരുമോ എന്നാ ചോദ്യത്തിന്, എനിക്ക് അറിയാവുന്ന പ്രിയങ്കയുടെയും രാഹുലിന്റെയും ചാർട്ടുകൾ പൊളിറ്റിക്കൽ കരിയറിന് യോജിച്ചതല്ല എന്നെ പറയാൻ കഴിയൂ. ഈ ചാർട്ടുകൾ യഥാർത്ഥം ആണോ എന്നും പറയാൻ കഴിയുകയില്ല. അതൊക്കെ തന്നെ ആണ് പൊളിറ്റിക്കൽ ജ്യോത്സ്യത്തിന്റെ പരിമിതി. നെറ്റിൽ കാണുന്ന ചാർട്ടുകൾ സത്യമാണോ എന്നൊന്നും ഒരിക്കലും പറയാൻ കഴിയില്ല. അത് പോലെ തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചാർട്ടും, അതും കൃത്യമല്ല. ഒരു സെലിബ്രിറ്റിയും അവരുടെ യഥാർഥ ചാർട്ടുകൾ വെളിപ്പെടുത്താറില്ല. അതുകൊണ്ട് അവരുടെ ജീവിതം ഏതു ദിശയിലേക്ക് നീങ്ങും എന്ന് നമുക്ക് പറയാൻ കഴിയില്ല.

നിരവധി ആക്ക്ട്ടിവിസ്ടുകളുടെ സമയമാണ് തെളിയാൻ പോകുന്നത്. രാഹു ചെറു ഗ്രൂപുകളുടെ മേഖലയിലൂടെ ആണ് സഞ്ചരിക്കാൻ പോകുന്നത്. ചെറു ഗ്രൂപ്പുകൾ അവരുടെ അഭിപ്രായങ്ങളുമായി പുറത്തു വരുന്ന ദിവസങ്ങളാണ് ഇനി വരുക. രാഹു സൂചിപ്പിക്കുക റിബൽ ഗ്രൂപുകളെ ആണ്. ഇവർ പല രീതിയിൽ അടുത്ത നാളുകളിൽ തല പോക്കും. വിചിത്രമായ ആവശ്യങ്ങൾ നാം കാണാൻ പോകുന്നതെ ഉള്ളൂ. നാമെല്ലാവരും ചെറു യാത്രകൾ ധാരാളമായി നടത്തും. പലരും ആത്മീയ യാത്രകളിൽ സമാധാനം കണ്ടെത്തും. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പലരും തുടക്കമിടുകയും ചെയ്യും.

മീഡിയ, മാസ് കമ്യൂണിക്കേഷൻ , ജേർണലിസം, എന്നാ മേഖലയിൽ ഉള്ളവർക്ക് വളരെ പ്രാധാന്യം ഉള്ള നാളുകളാണ് വരാൻ പോകുന്നത്. പ്രത്യേകിച്ച് പ്രിന്റിങ് ആൻഡ്‌ പബ്ലിഷിങ് മേഖലയിൽ നിന്നും പല പുതിയ ട്രെണ്ടുകളും ഉണ്ടാകും. മീഡിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങളും വന്നേക്കാം. ഫോറിൻ യാത്രകൾക്കും നിയന്ത്രണം പ്രതീക്ഷിക്കുക
പക്ഷെ നേതാക്കന്മാർ ജനങ്ങളോട് നീതിയില്ലാതെ പെരുമാറുന്ന നാളുകളും, ജനങ്ങൾ അവരുടെ തനി സ്വഭാവം പുറത്തെടുക്കുന്ന നാളുകളും തൽഫലമായുണ്ടാകുന്ന നീക്കങ്ങളും ആകും ഇനി നാം കാണുക.

ഫെബ്രുവരി നാലാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,   ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശവാസം, നഷ്ടങ്ങള്,  പ്രാര്ത്ഥന , ധ്യാനം, ചാരിറ്റി,  നിഗൂഡത എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിക അസ്വസ്ഥതകൾ, എന്നിവ ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ഈ ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾഎന്നിവ ഉണ്ടാകാം.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂർത്തീകരണം ഉണ്ടാകും എന്നതാണ് സൂചന. സഹ പ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. ആരോഗ്യ0 മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ഡയറ്റ് , എന്നിവയും ഈ അവസരം ഉണ്ടാകാം. പല വിധ ബാദ്യ്തകളെ കുറിച്ചുള്ള ആലോചനയും ഈ അവസരം പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളുടെ നിജ സ്ഥിതി മനസിലാകുന്നതാണ്. . പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനു വേണ്ടി ഉള്ള ചർച്ചകൾ, ലാഭം നേടാൻ വേണ്ടി ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ഒത്തു തീര്പുകൾ , പുതിയ സുഹൃത്തുക്കൾ, പുതിയ ടീം അംഗങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സംവാദം, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം സംഭവിക്കാം. പ്രേമ ബന്ധങ്ങളിലും ഈ അവസ്ഥ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധം , ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ നിങ്ങളുടെ പ്ലാനുകൾ തയ്യാറാക്കും . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും ശ്രദ്ധ ഉണ്ടാകും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ഗ്രൂപ്പ് ജോലികൾ എന്നിവയും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. എന്നിവ പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം എന്നിവ പ്രതീക്ഷിക്കുക. വീടും ജോലിയുമായി ബാലൻസിങ് ആവശ്യമായി വന്നേക്കാം. മാതാ പിതാക്കലുമായുള്ള ചർച്ചകൾ,ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരുന്നു. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. വിദേശ ബന്ധം, . ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകൾ ഉണ്ടാകുന്നതാണ്. എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക .

 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ , പല തരം ഒത്തു തീര്പുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവ ഈ സമയം പ്രതീക്ഷിക്കുക ടാക്സ് , ഇന്ഷുറന്സ് എന്നീ മേഖലകളിൽ നിന്നുള്ള ഒത്തു തീര്പുകളും ഉണ്ടാകും. ധനസഹായം ലഭിക്കുന്നതിനും നൽകുന്നതിനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഈ അവസരം നേരിടെണ്ടാതായി വരാം.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയ്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, എന്നിവ ഈ ആഴ്ച ഉണ്ടാകാം. വസ്തു വകകളുടെ ക്രയ വിക്രയം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം , ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങൾ ഈ അവസരം ഉണ്ടാകും.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വ്യക്തി ജീവിതം, സന്തോഷം, ആരോഗ്യം എന്നിവയുടെ പ്രാധാന്യത്തെ ആണ് ഇത് സൂചിപ്പിക്കുക. ജീവിതത്തിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. ജീവിതത്തെ കൂടുതൽ വൈകാരികമായി നേരിടാനുള്ള പ്രവണത, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ശ്രമം , പുതിയ തുടക്കങ്ങളെ കുറിച്ചുള്ള തീവ്രമായ ആഗ്രഹ0 എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീന0 തുടരും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഈ മേഖല മാനസിക സ്മ്മ്ർദ്ങ്ങളുടെതാണ്. വൈകാരികമായ പല വെല്ലുവിളികളെയും നേരിടേണ്ട അവസ്ഥയാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെട്പ്പുകൾ, ശാരീരിക അസ്വസ്ഥതകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരം, നെറ്റ് വർക്കിങ് അവസരങ്ങൾ, പ്രേമ ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. സുഹൃത്തുക്കളോട് തർക്കങ്ങളിൽ ഏർപ്പെടുന്ന അവസരങ്ങൾ വന്നെതാം. ചില സുഹൃദ് ബന്ധങ്ങളെ ഒഴിവാക്കുകയും ചെയ്തേക്കാം. ടീം ജോലികളിൽ പൂർത്തീകരണം സംഭവിക്കാം . ഭാവി പ[പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, ടീം ജോലികളെ കുറിച്ചുള്ള പുതിയ നിലപാടുകൾ എന്നിവയും [പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ബന്ധുക്കലുമായുള്ള സീരിയസ് ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കും എന്നാ സൂചനയാണ് ലഭിക്കുന്നത്. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അവസരം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയ്ക്കും ഈ അവസരം സാധ്യതകൾ കാണുന്നു. അധികാരികലുമായുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിന്നുള്ള സമ്മർദ്ദവും ഈ അവസരം ഉണ്ടാകാം. ജോലി സ്ഥലത്തുള്ള കൂടുതൽ ശ്രദ്ധ, മറ്റു ടീം അംഗങ്ങളുമായുള്ള ബന്ധം എന്നിവ ആയിരിക്കും ഈ ആഴ്ച പ്രധാനം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലൂടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ ലഭിക്കാം. അവരുമായുള്ള സീരിയസ് ചർച്ചകളും ഉണ്ടാകും.. സ്വന്ത0 സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ആശയ വിനിമയം സംബന്ധമായ ജോലികളിൽ ഏർപ്പെടാനുള്ള നിരവധി അവസരങ്ങൾ, ഈ അവസരങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം, ഇല്കെട്രോനിക്സ് , മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു കൊഴ്ശുകൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. പല വിധ ജോലികളിൽ ഒരേ സമയം ഏർപ്പെടെണ്ട നിരവധി അവസരങ്ങൾ, തൽഫലമായി ഉണ്ടാകാവുന്ന ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകു0. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവാ ഈ ആഴ്ച പ്രതീക്ഷിക്കുക. ഉപരി പഠനം, പരീക്ഷകൾ, എന്നിവയും ഉണ്ടാകാം. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ നിന്നുള്ള അവസരം, നിയമ വശത്തെ കുറിച്ചുള്ള ചർച്ച വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . മേൽപ്പറഞ്ഞ വിഷയങ്ങളിൽ പലതിലും പൂർത്തീകരണം ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഉള്ള ശ്രദ്ധ ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ലഭിക്കാനുള്ള അവസരം, ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരം, വസ്തുക്കളുടെ ക്രയ വിക്രയം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. പല വിധ സാമ്പത്തിക ഒത്തു തീര്പുകളും ഈ അവസരം ഉണ്ടാകും.

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഇത് പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വൈകാരികമായ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പങ്കാളികളും ആയുള്ള ബന്ധം വളരെ പ്രധാനമാകും. പുതിയ പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള പ്ലാനുകൾ പ്രതീക്ഷിക്കാം. സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള സാഹചാര്യങ്ങളും പ്രതീക്ഷിക്കാം നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, രൂപാന്തരം എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഉണ്ടാകേണ്ട സമയമാണ് . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് എത്തുന്ന പല അവസരങ്ങളും ഉണ്ടാകാം. പുതിയ വക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണം പ്രധാനമായി മാറും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം. ഉപരി പഠനം, ദൂര യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ലഭിക്കാവുന്നതാണ്.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. വിവാഹം, ബിസിനസ് എന്നീ മേഖലയിൽ നിന്നുള്ള ബന്ധങ്ങൾക്ക് പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും. ചില ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയും ചെയ്തേക്കാം. മറ്റുള്ളവർക്ക് പ്രാമുഖ്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഒത്തു തീര്പുകൾക്ക് തയ്യാറാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP