Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

15ാം വയസ്സിൽ ലണ്ടനിൽ നിന്നും ഒളിച്ചോടി ഐസിസ് ഭീകരന്റെ വധുവായി; ജന്മം നൽകിയ രണ്ട് ഭീകര കുഞ്ഞുങ്ങളും മരിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രസവിച്ചു; സിറിയയിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ ഷമീമ ബാഗത്തിന് ഇപ്പോഴും കുറ്റബോധമില്ല

15ാം വയസ്സിൽ ലണ്ടനിൽ നിന്നും ഒളിച്ചോടി ഐസിസ് ഭീകരന്റെ വധുവായി; ജന്മം നൽകിയ രണ്ട് ഭീകര കുഞ്ഞുങ്ങളും മരിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രസവിച്ചു; സിറിയയിലെ അഭയാർത്ഥി കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ ഷമീമ ബാഗത്തിന് ഇപ്പോഴും കുറ്റബോധമില്ല

2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷാമിമ ബീഗം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മമേകിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ലണ്ടനിലേക്ക് മടങ്ങി വരാൻ താൻ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഷാമിമ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇതിന് മുമ്പ് ഈ യുവതിക്ക് ഭീകരനിൽ പിറന്ന രണ്ട് കുഞ്ഞുങ്ങളും മരിച്ചു പോയിരുന്നു. തന്റെ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിച്ചതിലും ഇപ്പോൾ ബ്രിട്ടനിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നതിലും ബീഗത്തിന് തീരെ കുറ്റബോധമില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഭീകരർ നിരവധി നിരപരാധികളുടെ തലവെട്ടിയെടുക്കുന്നതും നിറയൊഴിച്ച് കൊല്ലുന്നതും കണ്ടിട്ടും തന്റെ മനസ് പതറയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ തന്നെ യുകെയിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമെന്നുമാണ് ബീഗം അധികൃതരോട് അഭ്യർത്ഥിക്കുന്നത്. ഭീകരരെ സഹായിക്കാനായി മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത തന്നെ പുനരധിവസിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഈ യുവതി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇപ്പോൾ പിറന്നിരിക്കുന്ന ആൺകുട്ടിയെ യുകെയിലേക്ക് കൊണ്ട് വരാൻ താൻ അതിയായി ആഗ്രഹിക്കുന്നുവെന്നാണ് ബീഗം പറയുന്നത്.

ബീഗം യുകെയിലേക്ക് തിരിച്ച് വരുന്നതിനെതിരെ ഗവൺമെന്റ് ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിലും തന്റെ മകനുമായി ഇവിടേക്ക് വരുന്ന ബീഗത്തെ തടഞ്ഞ് നിർത്താൻ അധികൃതർക്ക് സാധിക്കില്ലെന്ന ആശങ്കയും ശക്തമാണ്. എന്തായാലും തന്റെ തിരിച്ച് വരവിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ യുവതി. താൻ കടന്ന് പോയിരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ചറിഞ്ഞാൽ ജനത്തിന് തന്നോട് സഹതാപം തോന്നുമെന്നാണ് ഈ ജിഹാദി വധു അവകാശപ്പെടുന്നത്. തിരിച്ച് വരുന്ന ബീഗം ജയിലിൽ ആയാലും ഇപ്പോൾ പിറന്നിരിക്കുന്ന കുഞ്ഞിനെ വളർത്താനുള്ള ആഗ്രഹം യുവതിയുടെ കുടുംബാംഗങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.

2015ൽ സിറിയയിലേക്ക് പലായനം ചെയ്തതിൽ തനിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്നും അത് തന്റെ വ്യക്തിത്വത്തെ അടിമുടി മാറ്റി മറിച്ചുവെന്നാണ് ഇപ്പോൾ 19 വയസുള്ള ബീഗം അവകാശപ്പെടുന്നത്. ഇതിലൂടെ തന്റെ മനസിനെ ശക്തമാക്കാനും ജീവിതത്തിൽ എന്തും നേരിടാനുള്ള ധൈര്യമുണ്ടാക്കിയെന്നും ബീഗം പറയുന്നു. കഴിഞ്ഞ ആഴ്ച നോർത്തേൺ സിറിയിലെ കുർദിഷുകളുടെ നിയന്ത്രണത്തിലുള്ള ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ബീഗത്തെ കണ്ടെത്തിയിരുന്നത്. അപ്പോൾ പൂർണഗർഭിണിയായിരുന്നു ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അതിനെ തുടർന്ന് യുവതിയെ രാജ്യത്തേക്ക് തിരിച്ച് വരാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ രാഷ്ട്രീയ രംഗത്ത് വൻ വാഗ്വാദങ്ങളും ഉയർന്ന് വന്നിരുന്നു. സിറിയയിലെത്തിയപ്പോൾ ഐസിസുകാർ ചെയ്ത് കൂട്ടുന്ന കൊടും ക്രൂരകൃത്യങ്ങൾ കണ്ട് താൻ ഞെട്ടിയിട്ടില്ലെന്നും കാരണം അതിന് മുമ്പ് തന്നെ തനിക്കിതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും താൻ കടുത്ത മതവാദിയായിരുന്നുവെന്നും ബീഗം വെളിപ്പെടുത്തുന്നു. സിറിയയിലെത്തി ദിവസങ്ങൾക്കം ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. ഇയാൾ യുദ്ധത്തിൽ മരിച്ചുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP