Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം സ്വദേശിയും പത്തനംതിട്ടക്കാരിയും വിവാഹിതരാകാൻ എത്തിയപ്പോൾ രജിസ്ടർ കച്ചേരി അടച്ച നിലയിൽ; ഹർത്താലനുകൂലികൾ രജിസ്ടർ ഓഫീസ് പൂട്ടിച്ചെന്നറിഞ്ഞപ്പോൾ വിളിച്ചത് സ്ഥലം എംഎൽഎയെ; മുൻ കെപിസിസി അംഗമായ എംഎൽഎ ഫോൺ കറക്കിയപ്പോൾ ഹർത്താൽ അനുകൂലികൾ തന്നെ വിവാഹം നടത്തിപ്പുകാരായി; ഹർത്താൽ വില്ലനാകാതെ താനൂരിൽ സബിലാഷും മെറിൻ മേരിയും ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത് ഇങ്ങനെ

മലപ്പുറം സ്വദേശിയും പത്തനംതിട്ടക്കാരിയും വിവാഹിതരാകാൻ എത്തിയപ്പോൾ രജിസ്ടർ കച്ചേരി അടച്ച നിലയിൽ; ഹർത്താലനുകൂലികൾ രജിസ്ടർ ഓഫീസ് പൂട്ടിച്ചെന്നറിഞ്ഞപ്പോൾ വിളിച്ചത് സ്ഥലം എംഎൽഎയെ; മുൻ കെപിസിസി അംഗമായ എംഎൽഎ ഫോൺ കറക്കിയപ്പോൾ ഹർത്താൽ അനുകൂലികൾ തന്നെ വിവാഹം നടത്തിപ്പുകാരായി; ഹർത്താൽ വില്ലനാകാതെ താനൂരിൽ സബിലാഷും മെറിൻ മേരിയും ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: ഹർത്താൽ ദിനത്തിൽ മുടങ്ങിപ്പോകേണ്ടിയിരുന്ന വിവാഹം എംഎൽഎയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ശ്രമഫലമായി നടത്താൻ സാധിച്ച സന്തോഷത്തിലാണ് വിവാഹിതരായ നവദമ്പതികൾ. ഹർത്താൽ അനുകൂലികൾ ആദ്യം രജിസ്റ്റ്രാർ ഓഫീസ് അടപ്പിച്ചതോടെയാണ് വിവാഹം മുടങ്ങുമെന്ന സ്ഥിതി ഉണ്ടായത്. പിന്നീട് എംഎൽഎ ഇടപെട്ടതോടെ കോൺഗ്രസ് പ്രവർത്തകരും രംഗത്തിറങ്ങി കൈകോർത്ത് വിവാഹം നടത്തിയ വേറിട്ട സംഭവം മലപ്പുറം താനൂരിലാണ്.

വിവാഹത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തതാകട്ടെ താനൂർ എംഎൽഎ വി അബ്ദുറഹ്മാനും.താനൂർ സ്വദേശി സബിലാഷും പത്തനംതിട്ട സ്വദേശി മെറിൻ മേരിയുടേയും രജിസ്റ്റർ വിവാഹമാണ് ഹർത്താലിലെ പ്രതികൂല സാഹചര്യം മറികടന്ന് വി.അബ്ദുറഹിമാൻ എംഎ‍ൽഎ നടത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്നു രാവിലെയാണ് താനൂരിലെ രജിസ്റ്റാർ ഓഫിസ് പൂട്ടിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ സബിലാഷിനോടും മെറിനോടും ഇന്ന് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് രജിസ്റ്റാർഅറിയിച്ചത്.

തുടർന്ന് എംഎ‍ൽഎയുടെ സഹായം തേടി. ഉടനെ മുൻ കെപിസിസി അംഗമായ താനൂരിലെ ഇടത് എംഎ‍ൽഎ കോൺഗ്രസ് പ്രവർത്തകരെ ഇക്കാര്യം അറിയിച്ചു. ആർക്കും എതിർപ്പുണ്ടായില്ല.ഇതോടെ എല്ലാവരും ഒത്തൊരുമിച്ച് കൈകോർത്തു. തുടർന്ന് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി എംഎ‍ൽഎ.യുടെ സാന്നിധ്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ഹർത്താലിൽ വിവാഹം തടസപെടുമോ എന്ന ആശങ്കയിലായിരുന്നു ഇരുവരും. ആദ്യം വിഷമിച്ചെങ്കിലും പിന്നീട് എം എൽ യും ഹർത്താൽ അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരും കൈകോർത്തതോടെ സുഖമമായി വിവാഹം നടത്താൻ സാധിച്ച സന്തോഷത്തിലാണ് നവദമ്പതികളായ സബിലാഷും മെറിൻ മേരിയും. അപ്രതീക്ഷിത ഹർത്താലിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് ഇരുവരും വീട്ടിലേക്ക് യാത്രയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP