Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശരത്ത് വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പിൽ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാർ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം

ശരത്ത് വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പിൽ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാർ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങലുായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ നിഷ്‌ക്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. സ്വാഗതസംഘം രൂപവത്കരണമായിരുന്ന ഞായറാഴ്ച നാടാകെ വലിയ ആഘോഷത്തിമിർപ്പിലായിരുന്നു. എല്ലാവരിലും ഉണ്ടായിരുന്നത് കളിയാട്ടത്തിന്റെ ലഹരി. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും. ഇരുവരും ഉറ്റചങ്ങാതിമാർ ആയിരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ഇവർ ഒരുമിച്ചാണ് ചെയ്തിരുന്നത്. ശരത്തിന്റെ സഹോദരിയും കൂട്ടരുമായിരുന്നു ജീവച്ഛവമായ നിലയിൽ ശരത്തിനെ ആദ്യം കണ്ടത്. ഇതിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിലാണ് ഈ കുടുംബം.

വൈകീട്ട് ശരത്തിന്റെ വീട്ടുകാർ മുന്നാട് ജയപുരത്ത് വിവാഹസത്കാരത്തിന് പോയിരുന്നു. മൂന്നുനാല് ജീപ്പുകളിലായി പോയ ഇവർ സന്ധ്യയ്ക്ക് ഏഴരയോടെയാണ് കൂരാങ്കരയിൽ തിരിച്ചെത്തിയത്. ആദ്യസംഘത്തിന്റെ ജീപ്പ് എത്തുമ്പോൾ അസാധാരണമായി ഒന്നുമില്ല. അതിൽ നിന്നിറങ്ങിയവർ വീടുകളിലേക്കുപോയി. പത്തുമിനിറ്റ് വ്യത്യാസത്തിൽ 7.40 ഓടെയാണ് ശരത്തിന്റെ സഹോദരി അമൃതയും അച്ഛന്റെ ജ്യേഷ്ഠൻ ദാമോദരനും ബന്ധുക്കളും അടങ്ങുന്ന രണ്ടാമത്തെ ജീപ്പ് വന്നു. അവർ കൂരങ്കരയിലെത്തിയപ്പോൾ കാണുന്നത് റോഡരികിൽ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നിൽക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്.

ബെക്കപകടമാണെന്ന് അവർ കരുതി. ഇതോട ഇറങ്ങിയ ശരത്തിന്റെ സഹോദരി അമൃതയടക്കം ജീപ്പിലുണ്ടായിരുന്ന സ്ത്രീകളെ ദാമോദരൻ വീടുകളിലേക്ക് പറഞ്ഞുവിട്ട് തിരികെ എത്തി. തുടർന്ന് ശരത്തിനെ പെട്ടെന്ന് കോരിയെടുത്തു. ഇവർ വന്ന ജീപ്പിൽ കയറ്റിയപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടു പോയെന്ന തോന്നൽ ഉണ്ടായിരുന്നു. ''എടുക്കുമ്പോൾത്തന്നെ ഒരു കാല് നഷ്ടപ്പെട്ടിരുന്നതായി തോന്നി. കഴുത്തിനും ആഴമുള്ള മുറിവ്. ഞാനെന്റെ കൈയിലെ തോർത്തുമുണ്ടുകൊണ്ട് മുറിവിൽ അമർത്തിപ്പിടിക്കാൻ നോക്കി. ചോര നിൽക്കുന്നില്ല. ഇടയ്ക്ക് ശരത്ത് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന കൃപേഷിനെയായിരുന്നു തിരക്കിയത്. എന്നാൽ, ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല.-ദാമോദരൻ പറയുന്നു.

ചോരചിന്തുന്ന കാലുകളുമായി ജീപ്പിൽ കയറ്റുമ്പോൾ ജീവൻ കിട്ടുമോ എന്ന് ഇവർക്ക് സംശയമായിരുന്നു. ജീപ്പിൽ പതിനഞ്ചുമിനിറ്റുകൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ അവർ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചു. ഉള്ളാളിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ശരത്ത് ലാലിന്റെ അന്ത്യനിമിഷങ്ങളെ ദാമോദരൻ വിതുമ്പിക്കരഞ്ഞു കൊണ്ട് പറയുന്നത് ഇങ്ങനെയാണ്. മരിച്ചെന്ന് വ്യക്തമായതോടെ നാട്ടിലേക്ക് തിരികെ പോകുകയാണ് ഉണ്ടായത്.

കൃപേഷിനൊപ്പം ശരത്ത് പോകുന്നത് പലരും കണ്ടിരുന്നു. ശരത്തിന് വെട്ടേറ്റ വിവരം നാട്ടിൽ പരന്നതോടെ കൃപേഷിന് എന്തു സംഭവിച്ചു എന്ന ചോദ്യമായിരുന്നു എല്ലായിടത്തും. ഇതോടെ കൃപേഷിന് വേണ്ടി തിരച്ചിലും ആരംഭിച്ചു. ഇതിനിടെയാണ് കൊളത്തിനാട് എന്ന സ്ഥലത്ത് വെട്ടേറ്റുകിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്ത് വേട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. തലച്ചോറ് പിളർന്ന് ഒറ്റവെട്ടിലായിരുന്നു ഈ കൃത്യം നിർവഹിച്ചത്.

ശരത്തിന്റെ വീടിരിക്കുന്ന കൂരാങ്കരയ്ക്ക് ഒന്നരക്കിലോമീറ്റർ അകലെ ടാറിങ് തീരും. കൊല നടന്നത് ഈ ടാറിങ് അവസാനിക്കുന്ന സ്ഥലത്താണ്. ബൈക്കിലായിരുന്നു ഇരുവരും. കൃപേഷാണ് ഓടിച്ചിരുന്നത്. പിന്നിലിരുന്ന ശരത്ത് ഇവിടെ വെട്ടേറ്റ് വീണു. കൃപേഷ് അല്പം അകലെ കൊളത്തിനാട് എന്ന സ്ഥലത്തും. വീട്ടിലേക്ക് അഭയംതേടി ഓടിയ കൃപേഷിനെ പിന്നാലെ ചെന്ന് വെട്ടി വീഴ്‌ത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നു.

അതിക്രൂരമായ രീതിയിലാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത്. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. നെറ്റിയുടെ മുകളിലായാണ് വെട്ട്. 11 സെന്റിമീറ്റർ നീളത്തിലും രണ്ടു സെന്റിമീറ്റർ ആഴത്തിലും മുറിവുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആഴത്തിലുള്ള വെട്ടിൽ തലയോട് തകർന്നു. ശരത്തിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. അഞ്ച് വെട്ടുകളാണേറ്റത്. ഇരു കാലുകളിലും അസ്ഥിയും മാംസവും കൂടിക്കലർന്ന രീതിയിലായിരുന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും മൃതദേഹ പരിശോധനാ റിപ്പോർട്ടിലുണ്ട്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥർ.

കൂരങ്കര പരിസരത്തുനിന്ന് മൂന്നു മൊബൈൽഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഓരോന്ന് ശരത്തിന്റേതും കൃപേഷിന്റേതുമാണ്. മൂന്നാമത്തേത് അക്രമിസംഘത്തിന്റെ പക്കൽനിന്ന് കളഞ്ഞുപോയതാണോയെന്ന് സംശയിക്കുന്നു. ഇതിലെ സിംകാർഡ് സൈബർ സെല്ലിന് കൈമാറി. സ്ഥലത്തുനിന്ന് അക്രമികൾ ഉപയോഗിച്ചെന്നുകരുതുന്ന രണ്ടു ബൈക്കുകളും വെട്ടുകത്തിയുടെ പിടിയും കണ്ടെടുത്തു.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്. താന്നിത്തര-കല്യോട്ട് റോഡ് ടാറിങ് അവസാനിക്കുന്ന ഭാഗത്താണ് കൊല നടന്നത്. ഈ റോഡിന് ഒരുഭാഗം ചെറിയ മലഞ്ചെരിവും മറുഭാഗം പരന്ന പ്രദേശവുമാണ്. മലഞ്ചെരിവുള്ള ഭാഗത്ത് കുറ്റിക്കാടുണ്ട്. ഇവിടെ മറഞ്ഞിരിക്കുകയായിരുന്നു കൊലപാതകസംഘമെന്ന് സംശയിക്കുന്നു. ശരത്തും കൃപേഷും ബൈക്കിൽ കല്യോട്ട് ഭാഗത്തുനിന്ന് പുറപ്പെട്ടതായി കൃത്യമായ വിവരം ഈ സംഘത്തിന് കിട്ടിയിരുന്നെന്നാണ് സൂചന. ബൈക്കിലാണെങ്കിൽ ഏതാനും മിനിറ്റുകൾ മതി കല്യോട്ടുനിന്ന് കൂരങ്കരയെത്താൻ. ഇവർ ഇവിടെ എത്തുന്നതിന് പത്തുമിനിറ്റ് മുമ്പ് ശരത്തിന്റെ ബന്ധുക്കളിൽ ഏതാനുംപേർ മുന്നാട് ജയപുരത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് കൂരങ്കരയിലെ വീടുകളിൽ മടങ്ങിയെത്തിയിരുന്നു. ഇവർക്കൊപ്പം പോയ മറ്റൊരുസംഘം പത്തുമിനിറ്റ് കഴിഞ്ഞ് എത്തുമ്പോഴേക്ക് ശരത്തും കൃപേഷും വെട്ടേറ്റ് വീണുകിടക്കുകയായിരുന്നു. ഈ പത്തുമിനിറ്റ് ഇടവേളയിൽ കൃത്യം നടത്തി സംഘം മുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP