Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോൺട്രിയൽ ഹിന്ദുമലയാളികളുടെ കൂട്ടായ്മയായ ഓം ന് പുതിയ ഭാരവാഹികൾ; രാജേഷ് ആര്യദേവൻ പ്രസിഡന്റ്

മോൺട്രിയൽ ഹിന്ദുമലയാളികളുടെ കൂട്ടായ്മയായ ഓം ന് പുതിയ ഭാരവാഹികൾ; രാജേഷ് ആര്യദേവൻ പ്രസിഡന്റ്

മോൺട്രിയൽ ഹിന്ദുമലയാളികളുടെ കൂട്ടായ്മയായ ഓം (OHMM) അവരുടെ ആദ്യ സമ്മേളനം മോൺട്രിയൽ-വെസ്റ്റ് ഐലൻഡ് ഉള്ള ഹിന്ദു മന്ദിറിൽ വെച്ച് ഫെബ്രുവരി 16 ന് സംഘടിപ്പിക്കുകയുണ്ടായി. ഹിന്ദു മന്ദിറിലെ പൂജാരി ആചാര്യ ധരംപാൽജി പ്രസ്തുത ചടങ്ങു നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുകയും കൂട്ടായ്മയെ ആശീർവദിക്കുകയും ചെയ്തു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം പുൽവാമയിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത സൈനികരെ മൗനപ്രാർത്ഥനയോടെ അനുസ്മരിച്ചു.

ഏതാണ്ട് അറുപതോളം ഹിന്ദുമലയാളികൾ പങ്കെടുത്ത ഈ ചടങ്ങിൽ കൂട്ടായ്മയുടെ പ്രഡിഡന്റ് ആയി രാജേഷ് ആര്യദേവൻ, സെക്രട്ടറി ആയി രമേശൻ നായർ, ട്രഷറർ ആയി പ്രദീപ് നായർ, എക്‌സിക്യൂട്ടീവ് മെംബേർസ് ആയി വീരേഷ് രഘു, ജ്യോതി ലക്ഷ്മി, പ്രദീപ് ചന്ദ്രൻ, ആർട് പ്രോഗ്രാംസ് കോ-ഓർഡിനേറ്റർ ആയി അർച്ചന രാഹുൽ എന്നിവർ സ്ഥാനമേറ്റു.

മോൺട്രിയൽ ഹിന്ദു സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും, പരസ്പരമുള്ള സഹായ സഹകരണങ്ങൾക്കും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും, പുതിയ തലമുറയെ ഹിന്ദുസാംസ്‌കാരികമൂല്യങ്ങൾ അനുസരിച്ചുള്ള ജീവിത ശൈലിയിലേക്ക് നയിക്കുന്നതിനും, പുതിയതായി മോൺട്രിയലിൽ എത്തുന്ന മലയാളികൾക്ക് സഹായങ്ങൾ നൽകുന്നതിനുമെല്ലാം ഉതകുംവിധം സാമൂഹികാവബോധത്തോടെ ഈ കൂട്ടായ്മ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് പ്രസ്തുതയോഗത്തിൽ തീരുമാനിക്കുകയുണ്ടായി.

Rajesh aryadevan (President ) 5147958299
Rameshan Nair secretary ) 5145732099

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP