Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പിൽനിന്ന് നാലര മീറ്റർ മാത്രമേ പാടുള്ളൂ; 12 മീറ്ററിൽ അധികം നീളുമുള്ള വാഹനങ്ങളും നിരത്തിൽ പാടില്ല; യാത്രാ തടസ്സം കുറയ്ക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കുവൈറ്റ്

നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പിൽനിന്ന് നാലര മീറ്റർ മാത്രമേ പാടുള്ളൂ; 12 മീറ്ററിൽ അധികം നീളുമുള്ള വാഹനങ്ങളും നിരത്തിൽ പാടില്ല; യാത്രാ തടസ്സം കുറയ്ക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കുവൈറ്റ്

താഗത കുരുക്കുകൾ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. നീളവും പൊക്കവും ഉ്‌ള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യാത്ര തടസ്സം ഒഴിവാക്കാനാണ് തീരുമാനം. ഇതനുസരിച്ച്‌രാജ്യത്ത് ഓടാൻ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പിൽനിന്ന് നാലര മീറ്റർ മാത്രമേ പാടുള്ളൂ

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഗതാഗതാ നിയമത്തിൽ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററിൽ അധികമാവാൻ പാടില്ലെന്നും വീതി 260 സെന്റിമീറ്ററിൽ കൂടരുതെന്നും ഉത്തരവിലുണ്ട്.

ഉയരക്കൂടതലും അമിത നീളവും കാരണം ചില വാഹനങ്ങൾ യാത്ര തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതർക്ക്. ഇതനുസരിച്ച് ഈ നിയമപരിധിയിൽ വരാത്ത വാഹനങ്ങൾ കണ്ടുകെട്ടാൻ ട്രാഫിക് വിഭാഗത്തിന് സാധിക്കും.അതേസമയം, നിയമം എന്ന് മുതൽ പ്രാവർത്തികമാകും എന്നത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യമാകുന്നതോടെ പുതുതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്ക് ബാധകമാണോ എന്ന് ഉത്തരവിൽ പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP