Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

പുൽവാമയിലെ ഭീകരാക്രമണം; പാക്കിസ്ഥാൻ സിനിമ താരങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി പ്രവർത്തിച്ചാൽ അവർക്ക് എതിരെയും കടുത്ത നടപടി; വിലക്കേർപ്പെടുത്തിയത് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ; ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ നീക്കം ചെയ്ത് ടീ സീരിസ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; പുൽവാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സിനിമാപ്രവർത്തകർക്ക് ഇന്ത്യൻ സിനിമയിൽ വിലക്ക് ഏർപ്പെടുത്തി. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ജമ്മുകശ്മിരിലെ പുൽവാമയിൽ നമ്മുടെ സൈനികർക്ക് എതിരെ ഉണ്ടായ ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കും എതിരെ ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ രാജ്യത്തിനൊപ്പം നിലയുറപ്പിക്കുന്നു.

പാക്കിസ്ഥാൻ താരങ്ങൾക്കും കലാകാരന്മാർക്കും ഇന്ത്യയിൽ സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്നതായി അറിയിക്കുന്നു. വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരന്മാരുമായി ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ അവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും- - ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങൾ അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ആ സമയത്ത് പാക് താരങ്ങളെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകൾ പ്രതിസന്ധിയിലായി. ഒരുപാട് പ്രതിഷേധങ്ങൾക്കൊടുവിലാണ് ചിത്രങ്ങൾ പുറത്തിറങ്ങിയത്.

ആതിഫ് അസ്‌ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങൾ ടീ സീരിസ് നീക്കം ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിൽ പ്രതിഷേധ സൂചകമായി അമിതാഭ് ബച്ചനടക്കമുള്ളവർ രണ്ട് മണിക്കൂർ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. വിരേന്ദ്ര സെവാഗ്, സുരേഷ് റെയ്‌ന തുടങ്ങിയവർ പരസ്യ ചിത്രീകരണവും നിർത്തിവച്ചിരുന്നു. ടോട്ടൽ ധമാൽ എന്ന തന്റെ പുതിയ സിനിമ പാക്കിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്ന് അജയ് ദേവ്ഗണും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP